സഞ്ജു 'സാംസനായി' മാറിയ രാത്രിക്ക് നമ്മോട് പറയാനുള്ളത് !
- smithajose4
- May 15
- 3 min read

''പ്രാര്‍ത്ഥന, ഒരു മനുഷ്യന് സൃഷ്ടിക്കാനാകുന്ന ഏറ്റവും ശക്തമായ ഊര്‍ജ്ജത്തെ പുറപ്പെടുവിക്കുന്നു. അത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയെപ്പോലെ യാഥാര്‍ത്ഥ്യമുള്ളതാണ്. ഒരു ഡോക്ടറായ ഞാന്‍ , എല്ലാ ചികിത്സകളും പരാജയപ്പെട്ട ശേഷവും , ശാന്തമായ പ്രാര്‍ത്ഥനയുടെ ശക്തിയിലൂടെ രോഗത്തേയും മാനസിക വിഷാദത്തേയും പരാജയപ്പെടുത്തിയ അനേകരെ കണ്ടിട്ടുണ്ട്.''
(ഡോ : അലക്‌സിസ് കാരല്‍, നോബല്‍ സമ്മാന ജേതാവ്,)
ഒരുപാട് പറഞ്ഞു കേട്ടും, ഒരു പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കണ്ടും നമ്മുടെ മനസ്സില്‍ കൂടുകൂട്ടിയ ഒരുഒരു മനോഹര രംഗമുണ്ട്. .മൈതാനത്തിന്റെ ആരവങ്ങളൊന്നും അലോസരപ്പെടുത്താതെ ഹെല്‍മറ്റും, ബാറ്റുമൊക്കെ ; താഴെ വച്ച് 'ഗോലിയാത്തിനെ 'വീഴ്ത്തിയ ആ ഇടയ ചെറുക്കനെ പോലെശാന്തനായി മുട്ടുകുത്തി ദൈവത്തെ മഹത്യപ്പെടുത്തുന്ന ഒരു ചെറുപ്പക്കാരന്‍. മഹാരഥന്‍മാര്‍ അരങ്ങുവാണിരുന്ന, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒടുവില്‍ അയാളുടെ ഊഴം തെളിയുന്നു. പ്രധാനപ്പെട്ട ഒരു ലോകകപ്പ് മത്സരത്തിന് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനവും ഉറപ്പിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. ലോകകപ്പിനു തൊട്ടുമുമ്പത്തെ ചില മത്സരങ്ങളില്‍ ഒന്നും നന്നായി ബാറ്റു ചെയ്യാനാവാതെ അയാള്‍പതറിപ്പോയപ്പോള്‍, അതുവരെ ആര്‍പ്പുവിളിച്ചവര്‍ തന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങുന്നു. പ്രതിഭയുണ്ടായിട്ടും പെട്ടെന്ന് തന്നെ ഒന്നുമല്ലാത്തവനായി, അനേകരുടെ ചീത്ത വിളിയും, ഇകഴ്ത്തലും കേട്ട് ഉപേക്ഷിക്കപ്പെട്ട് ഡഗൗട്ടില്‍ വെറും കാഴ്ചക്കാരനായി, എല്ലാവരാലും അവഗണിക്കപ്പെട്ട് അയാള്‍ ഇരിക്കുന്നു. ഇനിഒരു മത്സരം കൂടി കളിക്കാനുള്ള ഭാഗ്യമുണ്ടാകുമോ എന്ന് പോലും അറിയാത്ത ആമലയാളി ചെറുപ്പക്കാരന്‍ വീണുകിട്ടിയ ഒരവസരമെന്ന്പറയാവുന്ന മട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു നിര്‍ണ്ണായക മത്സരത്തിനിറങ്ങുന്നു. ആമാച്ചിന്റെ തുടക്കത്തില്‍ തന്നെ തോല്‍വി സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റനുള്‍പ്പടെ , ക്രിക്കറ്റ് ലോകം വാനോളം വാഴ്ത്തിയ പ്രതിഭാധനന്‍മാരായ മുന്‍നിരക്കാരെല്ലാം വാളും പരിചയും വച്ച് കീഴടങ്ങി, ഏകദേശം പരാജയത്തിന്റെ വക്കോളമെത്തിയ മത്സരത്തില്‍ പിന്നെ അയാളുടെ ഊഴമായിരുന്നു. ഒരുരാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ഉത്തരവാദിത്വവുംനെഞ്ചിലേറ്റി തന്നെ തള്ളിപ്പറഞ്ഞവരേയും, പരിഹസിച്ച് ചിരിച്ചവരേയും സ്തബ്ദ്ധരാക്കി അയാള്‍ ഒറ്റയാനെപ്പോലെ ഒരു ക്‌ളാസ് ഇന്നിംഗ്‌സ് കളിച്ചു. ഒടുവില്‍ ആ പോരാട്ടത്തിന്റെവിജയ നിമിഷത്തില്‍ മുന്‍പൊരിക്കലും ക്രിക്കറ്റ് മൈതാനം കാണാത്ത ഒരു കാഴ്ച അയാള്‍ സമ്മാനിച്ചു. മുട്ടുകുത്തി കൈവിരിച്ച് ആകാശങ്ങളിലേക്ക് നോക്കി തന്നെ കൈകളില്‍ വഹിച്ച അദൃശ്യനായവനോടുള്ള ഹൃദയപൂര്‍വ്വകമായ നന്ദിയുടേയും, സ്തുതിയുടേയും ഒരു പ്രകരണം ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥന.
മുന്‍പൊരിക്കലും അദ്ദേഹം അങ്ങിനെ ഒരു വിശ്വാസപ്രകടനവും മൈതാനത്തില്‍ നടത്തിയതായി കണ്ടിട്ടില്ല. അനേകം അവിശ്വാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ഹൃദയത്തെ തൊട്ട, കണ്ണു നിറയിച്ച ഒരു കാഴ്ചയായി അത് മാറി. ശരിക്കും ആ രാത്രിയാണ് സഞ്ജു'സാംസനായി' മാറിയത്. പിതാവിന്റെ പേരിലുള്ള ഒരു വെറും വാക്കായി അയാളുടെ പേരിനൊപ്പം എന്നുംസാംസണ്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ ഗ്രന്ഥം പറയുന്ന പഴയനിയമത്തിലെ, ഒറ്റയ്ക്ക് നിന്ന് ശത്രുവിനെതിരെ പൊരുതിയഅവരുടെ ശക്തിയെ തകര്‍ത്ത സാംസന്റെ കരുത്ത് അന്ന് വെളിപ്പെടുകയായിരുന്നു. അമിതമായി ആഹ്‌ളാദ പ്രകടനമൊന്നും നടത്താതെ, പക്വതയോടും, വിനയത്തോടും കൂടെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെഇടപെടലും, പെരുമാറ്റവും സെലിബ്രിറ്റി ലോകത്തെ അപൂര്‍വ്വ കാഴ്ചയും സാക്ഷ്യവുമാണ്.
തുടര്‍ന്ന് അങ്ങോട്ടുള്ള മറ്റുമത്സരങ്ങളിലെല്ലാം മറ്റൊരൊളായി മാറിയ ആ യുവാവ്, അയാളുടെ തന്നെ തലവര മാറ്റി വരയ്ക്കുന്ന പ്രകടനങ്ങളുമായി നിറഞ്ഞാടുകയായിരുന്നു. ലോക ക്രിക്കറ്റിലെ പ്രശസ്ത താരങ്ങളെയെല്ലാം പിന്‍തള്ളി ആ ടൂര്‍ണമെന്റിന്റെ താരമായിതിരഞ്ഞെടുക്കപ്പെട്ടു. ഒരു വചനം ഇവിടെ തീര്‍ത്തും പ്രസക്തമാവുകയാണ്.' തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. (ഏശയ്യാ 40 : 29-31)
മത്സരശേഷം രോഗ കിടക്കയില്‍ നിന്നും അമ്മ മകനെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ കുറിച്ചത് 'പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി മാറി എന്ന 'ബൈബിള്‍ വാക്യമായിരുന്നു. അതിനേക്കാള്‍ നല്ല ഒരു അടിക്കുറിപ്പില്ല ആ സ്വപ്ന നേട്ടത്തെ വരച്ചിടാന്‍. അഹങ്കാരത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ, വിനീതഹൃദയനായി നേട്ടങ്ങളില്‍ മതിമറക്കാതെ തന്റെ ക്രിക്കറ്റ് ബാറ്റിനെ നന്ദിയോടെ ചുംബിച്ചും ഡഗൗട്ട് റൂമിലെഒഴിഞ്ഞ കോണില്‍ മുട്ടുകുത്തി നിന്ന് ദൈവത്തെ മഹത്വപ്പെടുത്തിയും കാണപ്പെട്ട സഞ്ജു പിന്നീട് പറഞ്ഞത വാക്കുകള്‍ നമ്മോടു ചിലത് പറയുന്നുണ്ട്
' ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിനു ശേഷം ഡ്രസ്സിംഗ് റൂമില്‍ ആത്മീയ ഇടം കണ്ടെത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തതായി സഞ്ജു സാംസണ്‍. ലോകകപ്പ് വിജയം വെറുമൊരു കായിക നേട്ടം മാത്രമല്ലെന്നും ആഴത്തിലുള്ള ആത്മീയ അനുഭവമാണെന്നും സഞ്ജു പറഞ്ഞു. ' (മനോരമ ഓണ്‍ലൈന്‍, മാര്‍ച്ച് 17, 2026)
ഈവാക്കുകള്‍ ശരിക്കും ചെന്നു പതിക്കേണ്ടത് നമ്മുടെ യുവജനങ്ങളുടെ ഉള്ളിലാണ്. ദൈവ വിശ്വാസവും, പ്രാര്‍ത്ഥനയുമൊക്കെ പഴഞ്ചനായി കരുതി. അതൊക്കെ എന്നേ കൈവെടിഞ്ഞ മട്ടില്‍ ജീവിക്കുന്ന ഈ കെട്ട കാലത്ത്, യുവതലമുറയുടെ അവശേഷിക്കുന്നദൈവവിചാരത്തെപ്പോലുംഇല്ലാതാക്കാന്‍ 'അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണം ' എന്ന് അന്വേഷിച്ച് എല്ലായിടത്തും പരതുന്നനിരീശ്വര സെക്കുലര്‍ ചിന്താധാരകളുടെ സ്വാധീന വലയത്തിലകപ്പെട്ടവര്‍ ധ്യാനിക്കണം നേട്ടങ്ങളള്‍ കണ്ണഞ്ചിപ്പിക്കാത്ത ഒരു ചെറുപ്പക്കാരന്റെ സാക്ഷ്യമൊഴി. തിരുവചനം നമുക്ക് തരുന്ന ഉറപ്പാണ് ഈ വാക്കുകള്‍. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല ' (റോമാ 10 : 11 )
നമ്മുടെ ചെറുപ്പക്കാരെ കുറിച്ച് ഞെട്ടലുളവാക്കേണ്ട ചില കണ്ടെത്തലുകള്‍ ഈയിടെ പുറത്തു വരികയുണ്ടായി. അമേരിക്ക ആസ്ഥാനമായ ടമുശലി ഘമയ െനടത്തിയ ഏഹീയമഹ ങശിറ ഒലമഹവേ 2025 ആധുനിക ജീവിതത്തിലെ വിവിധ ഘടകങ്ങള്‍ ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ മോശമാക്കുന്നു എന്നതിനെ സംബന്ധിച്ച ഗൗരവമാര്‍ന്ന പഠനങ്ങള്‍ നടത്തിയപ്പോള്‍ 2024-നും 2025-നും ഇടയില്‍ 84 രാജ്യങ്ങളിലായി ഒരു മില്യണിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചുള്ള പഠന റിപ്പോര്‍ട്ടനുസരിച്ച് മാനസിക ആരോഗ്യത്തില്‍ (ാശിറ വലമഹവേ ൂൗീശേലി)േ 84 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ യുവതി യുവാക്കള്‍ക്ക് 60-ാം സ്ഥാനമാണ് ലഭിച്ചത്. അവരുടെ സ്‌കോര്‍ ആകട്ടെ കേവലം 33 മാത്രമാണ്. എന്നാല്‍ 55 പിന്നിട്ട പ്രായമായവരുടെ സ്‌കോര്‍ ആകട്ടെ 96 ഉം. അനേക ഘടകങ്ങള്‍ വിശകലനം ചെയ്യുന്ന ഈ പഠനം പറയുന്നു ാശിറ വലമഹവേ ഇത്രയും കുറഞ്ഞവര്‍ക്ക് ദീര്‍ഘകാല ബന്ധങ്ങള്‍ നിലനിറുത്താന്‍ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, (വിവാഹം, കുടുംബം ?) തൊഴില്‍ മേഖലയില്‍ അവര്‍ അനിശ്ചിതത്വങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യുമത്രേ.
ഡിവോഴ്‌സ് കാപ്പിറ്റല്‍ ഓഫ് ഏഷ്യയെന്ന വിളിപ്പേരുള്ള കേരളത്തിന് നമ്മുടെ പുതിയ കാലത്തെ വിവാഹബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മക്ക് വേറേ കാരണം തിരയേണ്ടെന്ന് ചുരുക്കം. ഒരു ജോലിയിലും ഉറച്ചു നില്‍ക്കാതെ സ്വയം , തൊഴിലില്ലായ്മയുടെ ഇരകളായി അലയുന്ന ചെറുപ്പക്കാരുടെ ദുരവസ്ഥയുടെ കാരണവും വ്യക്തമല്ലേ? ങഒഝ കുറഞ്ഞ ഒരു തലമുറ ഇനി വരുത്തി വക്കാന്‍ പോകുന്നതെന്തെല്ലാമാണാവോ?
നോബല്‍ സമ്മാന ജേതാവും നിരീശ്വരവാദിയായിരുന്ന ഡോ.അലക്‌സിസ് കാരെല്‍ വിശ്വാസം സ്വന്തമാക്കി പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ വാക്കുകളും സഞ്ജു സാംസന്റെ തിരിച്ചു വരവും മനമിടിഞ്ഞവര്‍ക്കും, (വൈകാതെ ആ അവസ്ഥയിലേക്ക് വീഴാന്‍ പോകുന്നവര്‍ക്കുമുള്ള ) ഉത്തരമാണ്.
സഞ്ജു 'സാംസനിലേക്ക് ' പരകായപ്രവേശം നടത്തിയ ആ രാത്രി വെറുതെ സംഭവിച്ചതല്ല, അവിടെ ഒരു തിരിച്ചുവരവിന്റെ ആത്മീയ രഹസ്യം മറഞ്ഞിരിപ്പുണ്ട്. എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും. അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യും' (മിക്കാ 7 : 8-9)
--------------------------
ശശി ഇമ്മാനുവേല്‍, തൃശൂര്‍



Comments