top of page
Search

ഞാ ൻ യേശുവിൻറെ താണ്-ഡച്ചിന്റെ മുത്ത്'കോഡി ഗാക്പോ' I സ്‌പോര്‍ട്‌സും വിശ്വാസവും I ജോബി ബേബി, കുവൈറ്റ്‌ I KAIROS MALAYALAM I JULT 2026

  • smithajose4
  • Jun 30
  • 1 min read

കായിക ലോകത്തെ ക്രിസ്തീയ സാക്ഷ്യം...കുവൈറ്റിൽ നിന്നും ജോബി ബേബിയുടെ ലേഖനം


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള ഗോള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ലിവര്‍പൂളിന്റെ ഫോര്‍വേഡ് താരം കോഡി ഗാക്‌പോ (Cody Gakpo) ഏമസുീ) യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചു നടത്തിയ ആഹ്‌ളാദ പ്രകടനം ഒരുകാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. ആന്‍ഫീല്‍ഡില്‍ ടോട്ടന്‍ഹാമിനെതിരെ നിര്‍ണായകമായ ഗോള്‍ നേടിയ ശേഷം, ഡച്ച് കളിക്കാരനായ കോഡി ഗാക്‌പോ ഉടന്‍ തന്നെ തന്റെ ലിവര്‍പൂള്‍ ടി ഷര്‍ട്ട് ഊരിമാറ്റി 'ഞാന്‍ യേശുവിന്റേതാണ്' എന്നെഴുതിയ വെളുത്ത വസ്ത്രം കാണികളെ കാണിക്കുകയായിരിന്നു.


2007ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ലിവര്‍പൂളിനെതിരെ നേടിയ വിജയത്തിന് ശേഷം ബ്രസീലിയന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ കക്ക എന്ന പേരില്‍ കൂടുതലായി അറിയപ്പെടുന്ന റിക്കാര്‍ഡോ സെക്ക്‌സണ്‍ ധരിച്ചിരുന്ന ടി ഷര്‍ട്ടിനു സമാനമായാണ് കോഡി ഗാക്‌പോയും ക്രൈസ്തവ വിശ്വാസത്തിന് അപ്പോള്‍ സാക്ഷ്യമേകിയത്. ഗാക്‌പോ തന്റെ ഷര്‍ട്ട് പുറത്തെടുത്ത് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു ആഘോഷം നടത്തിയതിന് റഫറി ടോം ബ്രമാല്‍ അദ്ദേഹത്തിന് മഞ്ഞക്കാര്‍ഡ് നല്‍കി. കളിക്കാരുടെ വസ്തുക്കളില്‍ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകരുതെന്ന ഫിഫ നിയമം ചൂണ്ടിക്കാട്ടിയാണ് മഞ്ഞക്കാര്‍ഡ്. കിരീടനേട്ടം സ്വന്തമായ വിജയത്തിനു ശേഷം സ്റ്റേഡിയത്തിലെ കാണികളെ വലംവച്ചു നടന്നു നീങ്ങിയപ്പോഴും 'ഞാന്‍ യേശുവിന്റേതാണ്' ടി ഷര്‍ട്ട് അദ്ദേഹം ധരിച്ചിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.


''എന്റെ യാത്രയിലെ ഓരോ ചുവടും ദൈവം നയിക്കുന്നു''


25 കാരനായ കോഡി ഗാക്‌പോ തന്റെ വിശ്വാസത്തെക്കുറിച്ച് മടി കൂടാതെ തുറന്നുപറയാറുണ്ട്. കൂടാതെ പലപ്പോഴും തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ബൈബിള്‍ വാക്യങ്ങള്‍ പങ്കിടാറുമുണ്ട്. ''ഈ യാത്രയിലെ ഓരോ ചുവടും ദൈവം നയിച്ചു, ഞാന്‍ വളരെ നന്ദിയുള്ളവനാണ്'' ടോട്ടന്‍ഹാമിനെതിരായ വിജയത്തിനുശേഷം അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. കുറച്ചു കാലം മുമ്പ്, അദ്ദേഹം ഹെല്‍ഡന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ''ഞാന്‍ എല്ലാ ദിവസവും ബൈബിള്‍ വായിക്കാന്‍ ശ്രമിക്കുന്നു, എല്ലാ ദിവസവും ഞാന്‍ പ്രാര്‍ഥിക്കുന്നു, എനിക്ക് പള്ളിയില്‍ പോകാന്‍ ഇഷ്ടമാണ്, വിശ്വാസത്തെക്കു

റിച്ചുള്ള നിരവധി പുസ്തകങ്ങളും ഞാന്‍ വായിക്കുന്നു.''

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page