top of page
Search

ഞാൻ കമ്മിറ്റഡാ I യുവ/മൈസ്റ്റോറി I സിജോ സി. ജെ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 1 min read

ജീസസ് യൂത്ത് പരിശീലന പരിപാടിയിലെ ട്രാൻസിഷൻ റിട്രീറ്റിന് ശേഷം, കമ്മിറ്റ്മെൻറ് എടുത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തെ ചൂണ്ടിക്കാട്ടുന്നു...ഖത്തറിൽ നിന്നും സിജോ സിജെ.


സ്റ്റേറ്റ്‌മെന്റ് പുതുതലമുറയ്ക്ക് ഏറെ പരിചിതമാ. പ്രണയാഭ്യര്‍ഥന നടത്തുന്ന ആള്‍ക്ക് കിട്ടുന്ന ഒരു മറുപടി. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ് അതുകൊണ്ട് നിങ്ങളുടെ പ്രണയാഭ്യര്‍ഥന നിരസിക്കുന്നു എന്നര്‍ഥം.


ഖത്തറില്‍ 2026 മെയ് 28ന്, 25 പേര്‍ ഒരാളോട് പ്രണയാഭ്യര്‍ഥന നടത്തിയ ഒരു ദിവസമായിരുന്നു ! മെയ് 27നും, 28നും ജീസസ് യൂത്ത് മൂവ്‌മെന്റില്‍ ഫോര്‍മേഷന്‍ പ്രോഗ്രാമിലെ ട്രാന്‍സിഷന്‍ റിട്രീറ്റ് കഴിഞ്ഞു തങ്ങളുടെ കമ്മിറ്റ്‌മെന്റ് ഈശോയോടാണ് എന്ന് 25ജീസസ് യൂത്ത് അംഗങ്ങള്‍ ഏറ്റു പറഞ്ഞ ദിനം. അതുകൊണ്ടു ആ 25 പേര്‍ പറയുന്നു 'ഞങ്ങള്‍ കമ്മിറ്റഡാ'


വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ എണ്ണൂറാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള പൂര്‍ണ ദണ്ഡവിമോചനത്തിനായി വിശുദ്ധ കവാടം സ്ഥാപിച്ചിരിക്കുന്നത് ഖത്തറിലെ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിന്റെ ഭാഗമായ അല്‍വെര്‍ണ ചാപ്പലിലാണ്. അവിടെ വച്ചായിരുന്നു ഫോര്‍മേഷന്‍ പ്രോഗ്രാമിലെ കമ്മിറ്റ്‌മെന്റ് സെറിമണി നടന്നത്. അതു വെറും യാദൃച്ഛികമായിരുന്നില്ല എന്നാണ് കരുതുന്നത്. ജീസസ് യൂത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സിസിയുടെ സജീവ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നുമാത്രമല്ല വിശുദ്ധന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവുമായി ജെ.വൈ കമ്മിറ്റ്‌മെന്റിനു ബന്ധമുണ്ടുതാനും. എ.ഡി 1210ല്‍ ഫ്രാന്‍സിസും കൂട്ടുകാരും ഇന്നെസെന്റ് മൂന്നാമന്‍ പാപ്പയെ കാണാന്‍ പോയത്. സുവിശേഷം ജീവിക്കാനും,

സുവിശേഷം പ്രസംഗിക്കാനും നെറ്റിയില്‍ ഒരു കുരിശടയാളം - സഭയുടെ ഔദ്യോഗിക അംഗീകാരം - ലഭിക്കാനും വേണ്ടിയായിരുന്നു. അന്ന് പാപ്പമാരുടെ വസതിയായിരുന്ന റോമിലെ ലാറ്ററന്‍ കൊട്ടാരം നിലംപതിക്കാന്‍ പോകുന്നതായും ഒരു ചെറിയ മനുഷ്യന്‍ അതിനെ താങ്ങി നിര്‍ത്തുന്നതായും ഇന്നസന്റ് മൂന്നാമന്‍ പാപ്പ സ്വപ്നം കണ്ടതാണ് അംഗീകാരം ത്വരിതപ്പെടാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.


വിശുദ്ധന്റെ മരണത്തിനു 800 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിശുദ്ധന്റെ സ്വര്‍ഗീയ മാധ്യസ്ഥ്യത്തില്‍, ആ ചെറിയ ചാപ്പലില്‍ ലളിതമായ ചടങ്ങുകളോടെ നടന്ന സമര്‍പ്പണംവഴി വിശുദ്ധനെപോലെ ലളിത ജീവിതം നയിച്ചു സുവിശേഷം ജീവിക്കാനും പ്രസംഗിക്കാനും, അടുത്ത 800 വര്‍ഷങ്ങള്‍ക്കു ശേഷവും വിശുദ്ധ ജീവിത മാതൃകകളായി അനുസ്മരിപ്പിക്കപ്പെടേണ്ടവരാണ് ഓരോ കമ്മിറ്റഡ് ജീസസ് യൂത്തും. ഈശോയോട് പ്രണയത്തിലാകും മുന്‍പ് വിശുദ്ധ ഫ്രാന്‍സിസിനെ പല പ്രണയങ്ങള്‍ ഭരിച്ചിരുന്നു - ക്ലാര എന്ന യുവതി, പ്രഭുവായി തീരുക എന്ന അധികാര ഭ്രമം, യുവസഹജമായ ലോകമോഹങ്ങള്‍ എന്നിങ്ങനെ. എന്നാല്‍, ഈശോയുമായുള്ള പ്രണയം വിശുദ്ധന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.


കമ്മിറ്റ്‌മെന്റ് എടുത്ത നമ്മുടെയും പ്രണയങ്ങളില്‍ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പു വരുത്താം. വയലില്‍ ഒളിപ്പിച്ചുവച്ച നിധി സ്വന്തമാക്കിയവനെപോലെ ഈശോയുമായുള്ള പ്രണയം എന്ന നിധി സ്വന്തമാക്കാം; കാത്തു സൂക്ഷിക്കാം.


എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്'' (ഫിലിപ്പി 3, 8).


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page