ടിം റിച്ചാര്‍ഡ് ടെബോ TIMOTHY RICHARD TEBOW | സ്‌പോര്‍ട്‌സും വിശ്വാസവും | ജോബി ബേബി, കുവൈറ്റ് | KAIROS MALAYALAM | APRIL 2025


2009 ജനുവരി 8ന് നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കവേ, കണ്ണിനു താഴെ ജോണ്‍ 3, 16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കന്‍ ബേസ്ബാള്‍-ഫുട്ബാള്‍ താരമുണ്ട്. അന്ന് 94 മില്യണ്‍ ജനങ്ങളാണ് ഗൂഗിളില്‍ ജോണ്‍ 3, 16 എന്തെന്നറിയാന്‍ പരതിയത്. അതുകഴിഞ്ഞ്, 3 വര്‍ഷം പിന്നിട്ടപ്പോള്‍, 2012 ജനുവരി 8ന് സ്റ്റീലേര്‍സുമായി കളി ജയിച്ച് പ്രസ് കോണ്‍ഫറന്‍സിന് പോകവേ, അദ്ദേഹത്തിന്റെ (Timothy Richard Tebow). പറഞ്ഞു: ''നിങ്ങള്‍ക്കറിയോ, ഇന്ന് 90 മില്യണ്‍ ആളുകളാണ് ജോണ്‍ 3, 16 എന്തെന്നറിയാന്‍ ഗൂഗിള്‍ ചെയ്തത്.'' ആ കളിക്കാരന്റെ പേരാണ് ടിം റിച്ചാര്‍ഡ് ടെബോ PRO Mr. Patrick. പത്രസമ്മേളനത്തില്‍ പങ്കെടുത്ത് ടിം പറഞ്ഞതിങ്ങനെ: ''നമ്മള്‍ ഒരു സ്റ്റെപ്പ് വയ്ക്കാന്‍ തയ്യാറായാല്‍, ഇത്തിരി ധൈര്യം കാണിച്ചാല്‍, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവര്‍ത്തിക്കും.'' നമ്മുടെ ചെറിയ പ്രവൃത്തികളിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താല്‍ മതി. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക. 2012ല്‍ ഫ്‌ളോറിഡായില്‍ നടന്ന ഒരു ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം തന്റെ മുഖത്ത് എഫേസോസ് 2, 8-10 എന്നെഴുതി പങ്കെടുത്തു. ''വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.''
ടിം ടെബോയുടെ മിഷണറി പ്രവര്‍ത്തനം
ടിം ടെബോയുടെ മിഷണറി പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും ഒരു പ്രധാന വശമായിരുന്നു. അത് അദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തോടുള്ള ആഴമായ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ സഹായിച്ചു. ഫിലിപ്പീന്‍സിലും അമേരിക്കയിലും അദ്ദേഹം നിരവധി സുവിശേഷ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഫിലിപ്പീന്‍സില്‍, സ്‌കൂളുകളിലും ഗ്രാമങ്ങളിലും മറ്റ് നിരവധി സ്ഥലങ്ങളിലും അദ്ദേഹം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്, അതോടൊപ്പം ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിലും അദ്ദേഹം പങ്കാളിയാണ്. തദ്ദേശീയരായ നിരവധി സുവിശേഷകരുടെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം. അമേരിക്കയില്‍ ആയിരുന്നപ്പോള്‍ ജയിലുകളിലും സ്‌കൂള്‍ സാഹചര്യങ്ങളിലും സഭകളിലും യുവജന കൂട്ടായ്മകളിലും വിവിധ അസംബ്ലികളിലും കണ്‍വെന്‍ഷനുകളിലും ടിം ടെബോ തന്റെ ക്രിസ്തീയ വിശ്വാസങ്ങള്‍ എത്തിച്ചു. ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്‌ലറ്റ്‌സ് സംഘടിപ്പിച്ച ഒത്തുചേരലുകളില്‍ ടെബോ നിരവധി തവണ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.
വത്തിക്കാന്‍ സന്ദര്‍ശിക്കാനുള്ള അവസരം
'നൈറ്റ് ടു ഷൈന്‍' എന്നത് ടിം ടെബോ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒരു വാര്‍ഷിക പരിപാടിയാണ്. പ്രത്യേക പരിഗണന (Special Needs People) ആവശ്യമുള്ള ആളുകള്‍ക്ക് കൂടുതല്‍ സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു പ്രോം നൈറ്റ് അനുഭവമാണിത്. 2020ല്‍ റോമിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആ സമയം വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കാന്‍ ടെബോയ്ക്ക് അവസരം ലഭിക്കുകയും തന്റെ ആശയങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായും പങ്കുവച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''വത്തിക്കാന്‍ സന്ദര്‍ശനം ഞങ്ങളുടെ മുഴുവന്‍ ടീമിനും ഒരു മികച്ച അനുഭവമായിരുന്നു, പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകളോടുള്ള പാപ്പയുടെ പരിഗണന ഞങ്ങളുടെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കും. റോമിലെ നൈറ്റ് ടു ഷൈനില്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം ഫ്രാന്‍സിസ് പാപ്പയുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'' ലോകമെമ്പാടും ഈ പരിപാടി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പാപ്പ ആവര്‍ത്തിച്ചു. 'നൈറ്റ് ടു ഷൈന്‍' ഇറ്റലിയിലും ലോകം മുഴുവനിലും വളരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അവിടെ നാമെല്ലാവരും പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകളെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിം ഇപ്രകാരം പറയുകയുണ്ടായി: ''ക്രൈസ്തവ പ്രേഷിത പ്രവര്‍ത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്‌നേഹമുള്ളവരേ, നാം സര്‍പ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്.
പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ദൈവപരിപാലനയില്‍ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവര്‍ത്തനവും, പ്രേഷിത പ്രവര്‍ത്തനമാവില്ല; അതിപ്പോള്‍, ഏത് വ്യക്തി ചെയ്താലും.'' ടെബോയുടെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കില്‍, സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നല്‍കും, ക്രിസ്തുവിനെ പ്രഘോഷിക്കും.

ലേഖകൻ കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെ



Comments