top of page

തീരുമാനം അതാണ് എല്ലാം | എഡിറ്റേഴ്‌സ് റൂം |അഡ്വ. കെ.ജെ. ജോണ്‍സണ്‍ | KAIROS MALAYALAM | APRIL 2025

Writer: അഡ്വ. കെ.ജെ. ജോണ്‍സണ്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍
5 days ago
1 min read

18-ാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് മാത്ത് ടാല്‍ബോട്ട്. മദ്യപാനിയായ അദ്ദേഹത്തിന്റെ പിതാവ് ടാല്‍ബോട്ടിനെ ക്രൂരമായ ശിക്ഷണത്തിലാണ് വളര്‍ത്തിയത്. താന്‍ മദ്യത്തിന് അടിമയായതുപോലെ മകനും ആകരുതെന്ന് അയാള്‍ ആഗ്രഹിച്ചു. എന്നാല്‍, കൗമാരപ്രായം മുതല്‍ ടാല്‍ബോട്ട് മദ്യത്തിന് അടിമയായി തീര്‍ന്നു. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പോകുന്നവര്‍, വഴിയരികില്‍ മദ്യപിച്ച് കിടക്കുന്ന ടാല്‍ബോട്ടിനെ കണ്ട് പരിഹസിച്ചു. ടാല്‍ബോട്ടിന്റെ അമ്മ കണ്ണീരോടെ അവനുവേണ്ടി പ്രാര്‍ഥിച്ചു. അമ്മയോടുള്ള സ്‌നേഹം മൂലം മദ്യപാന ശീലം നിറുത്തണമെന്ന് അവന്‍ പലപ്പോഴും ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചില്ല. കണ്ണുനീര്‍ ചൊരിയുന്ന അമ്മയെ കൂട്ടി വീട്ടിലെ കുരിശിന്റെ മുന്‍പില്‍ വച്ച് ഒരു ദിവസം അവന്‍ പറഞ്ഞു: ''ഞാന്‍ ഇനി മദ്യപിക്കില്ല.'' ആദ്യ ദിവസങ്ങളില്‍ തീരുമാനത്തില്‍ അവനു ഉറച്ചുനില്‍ക്കാനായി. എന്നാല്‍, ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ അവന്റെ കാലുകള്‍ പതുക്കെ ബാറിലേക്ക് ചരിച്ചു തുടങ്ങി. അകത്തു കടന്ന അവനെ സുഹൃത്തുക്കള്‍ സ്വാഗതം ചെയ്തു. പെട്ടെന്ന് അവന്‍ ആ തീരുമാനത്തെക്കുറിച്ച് ഓര്‍ത്തു. ഉടനെ തന്നെ അവന്‍ ബാറില്‍ നിന്ന് ഇറങ്ങിയോടി. വീട്ടിലേക്ക് വന്നു അമ്മയോട് പറഞ്ഞു, 'അമ്മേ ഇന്ന് ഞാന്‍ കുടിച്ചിട്ടില്ല, ഇനി ഞാന്‍ മദ്യപിക്കുകയില്ല'' ആ തീരുമാനത്തില്‍ ജീവിതാവസാനം വരെ ഉറച്ചുനിന്ന ടാല്‍ബോട്ട് മറ്റൊരു തീരുമാനവും എടുത്തു. ഇനിയുള്ള ജീവിതം ജഡികാസക്തിയാല്‍ കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിക്കാന്‍ ഞാന്‍ മാറ്റിവയ്ക്കും. അദ്ദേഹത്തിന്റെ ജീവിതം പിന്നീട് അയാളെടുത്ത ആ ഉറച്ച തീരുമാനങ്ങളിലായിരുന്നു പടര്‍ന്ന് പന്തലിച്ചത്. കത്തോലിക്കാ സഭ പിന്നീട് വിശുദ്ധനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. പ്രത്യേകിച്ച് മദ്യപാനവും മറ്റു ജഡികാസക്തിയാല്‍ വലയുന്നവര്‍ക്കുള്ള ആശ്വാസമായി മാറി, മധ്യസ്ഥനായ വിശുദ്ധ ടാല്‍ബോട്ട്. '

ജീവിതത്തില്‍ എളുപ്പം മാറ്റത്തിന് വിധേയമാകുന്ന പ്രകൃതിയാണ് മനുഷ്യന്റേത്. നന്മകളും ക്രിയാത്മകതയും സാഹോദര്യവും ജീവിച്ചു തുടങ്ങുവാന്‍ ഒരു നിമിഷത്തെ ഉറച്ച തീരുമാനം മതി. സങ്കടപ്പെടുത്തുന്ന, അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടകലാനും ഒരു നിമിഷം തന്നെ മതി. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവന്റെ ഹൃദയത്തെ അവന്‍ ഒരുക്കി. തീരുമാനം ഒരു വാക്കാണ്. ഉറച്ചതാകണ മെങ്കില്‍ അത് ആരുടെ മുന്‍പാലാണ് ഏറ്റുപറയുന്നത് എന്നത് പ്രധാനമാണ്. തീരുമാനം നടപ്പിലാക്കാന്‍ അത് വ്യക്തികളെ സഹായിക്കും. ദൈവത്തിന്റെ മുന്‍പില്‍ തീരുമാനമെടുത്ത് അവനില്‍ ആശ്രയിച്ച ഏവരും ലക്ഷ്യപൂര്‍ത്തീകരണം സാധിച്ചവരാണ്. ''ശക്തരും ധീരരും ആയിരിക്കുവിന്‍. ഭയപ്പെടേണ്ട, പരിഭ്രമിക്കുകയും വേണ്ട എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്.'' ക്രിസ്തുവിനോട് ചേര്‍ന്ന് എടുക്കുന്ന ഓരോ തീരുമാനത്തിന്റെ കൂടെയും അവന്‍ ഉണ്ടാകും, അത് നടപ്പിലാക്കാന്‍ ആ ലക്ഷ്യം കൈവരിക്കാന്‍.


കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page