സ്റ്റെഫാനോ പെസ്ചിയേര (STEFANO PESCHIERA) | സ്‌പോര്‍ട്‌സും വിശ്വാസവും | ജോബി ബേബി, കുവൈറ്റ് | KAIROS MALAYALAM | MARCH 2025

ഞാനൊരു കത്തോലിക്കനായി വളർന്നു എൻറെ ജീവിതകാലം മുഴുവൻ എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്''

32 വര്‍ഷത്തിനിടെ തന്റെ രാജ്യത്തിനായി ആദ്യ ഒളിമ്പിക്‌സ് മെഡല്‍ നേടിയ പെറുവിയന്‍ അത്‌ലറ്റായ സ്‌റ്റെഫാനോ പെസ്ചിയേര തന്റെ വിജയം ദൈവത്തിന് സമര്‍പ്പിച്ചു. പാരീസ് 2024 ഒളിമ്പിക് ഗെയിംസില്‍ കപ്പലോട്ടത്തില്‍ വെങ്കല മെഡല്‍ നേടി രണ്ടാഴ്ചയ്ക്കുശേഷം, EWTN ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിശ്വാസമുള്ള ഒരു മനുഷ്യനാണെന്നും ഈ പാതയില്‍ ആയിരിക്കുന്നതില്‍ സന്തോഷ മുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ പ്രാര്‍ഥനയിലും വിശ്വാസ പരമായ കാര്യങ്ങളിലുമാണ് താന്‍ അഭയവും ശാന്തതയും കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു.
വിശ്വാസം താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ഒരു കായികതാരമെന്ന നിലയില്‍ വിജയത്തില്‍ നിര്‍ണായക പങ്കായി സ്‌റ്റെഫാനോ വിശേഷിപ്പിക്കുന്നതും തന്റെ ക്രിസ്തുവിശ്വാസത്തെയാണ്. ബൈബിള്‍, ജപമാല എന്നിങ്ങനെയുള്ളവ തനിക്കുതന്ന നിരവധി ആളുകളില്‍ നിന്ന് അവിശ്വസനീയമായ ഊര്‍ജം അനുഭവപ്പെട്ടി
ട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ആരോഗ്യത്തിനും ലഭിക്കുന്ന അവസരങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ എല്ലാ രാത്രിയും പ്രാര്‍ഥിക്കുന്നു. അവസരങ്ങളിലൂടെയും ആരോഗ്യത്തോടെയും ഞങ്ങളെ ദൈവം അനുഗ്രഹിക്കുന്നത് തുടരാന്‍ അവിടത്തോട് പ്രാര്‍ഥിക്കുക യാണെന്നും സ്‌റ്റെഫാനോ പറയുന്നു.
ഈ വര്‍ഷം തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസകരമായ സമയങ്ങളിലൂടെയാണ് താന്‍ കടന്നുപോയത്. എന്നാല്‍ എന്റെ അമ്മ എപ്പോഴും പ്രാര്‍ഥിക്കാന്‍ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവസാനം, ആ പ്രതിസന്ധിയുടെ നിമിഷങ്ങളെ മറികടക്കാന്‍ കര്‍ത്താവ് എന്നെ സഹായിച്ചു. താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു. ഞാന്‍ എപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ അവിടത്തോട് അടുത്തിരുന്നു എന്ന വസ്തുതയില്‍ മാറ്റമില്ല. ഇന്നും ഞാന്‍ അവനില്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ വിശ്വാസത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.
എല്ലാ ദിവസവും രാവിലെയും രാത്രിയും ഞാന്‍ എന്നെത്തന്നെ ദൈവത്തിന് ഭരമേല്പിച്ചു. ഒരു അര്‍ജന്റീനിയന്‍ സുഹൃത്തിന്റെ അമ്മ എനിക്ക് ജപമാലയും മെഡ്ജുഗോറിയിലെ ഒരു കാര്‍ഡും നല്കി. ഒളിമ്പിക്‌സിന് മുമ്പ് 30 ദിവസം ഞാന്‍ അവരുടെ സംഘത്തോടൊപ്പം പ്രാര്‍ഥിച്ചപ്പോഴും ഒരു ജപമാല അവര്‍ എനിക്ക് തന്നു. ആ ജപമാലകള്‍ എന്നെ അനുഗമിക്കുകയും മത്സരത്തിന്റെ ഓരോ ദിവസത്തെയും നേരിടാനുള്ള കരുത്ത് നല്കുകയും ചെയ്തു. ജപമാല ചൊല്ലി പ്രാര്‍ഥിക്കുവാന്‍ സമര്‍പ്പണം ആവശ്യമാണെങ്കിലും, ഏറ്റവും ക്ഷീണിച്ച ദിവസങ്ങളില്‍പോലും തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. പരാജയങ്ങളോ വിജയങ്ങളോ ആകട്ടെ, എന്തുവന്നാലും നേരിടാനുള്ള ശക്തിയാണ് താന്‍ ദൈവത്തോട് യാചിക്കുന്നത്. വിശ്വാസത്തിന്റെ ഈ അനുഭവം ആളുകളുമായി പങ്കിടാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും സ്‌റ്റെഫാനോ പെസ്ചിയേര വെളിപ്പെടുത്തി.

ലേഖകൻ കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്നു



Comments