Sr. Dr. MARY GLOWREY JMJ | ടീന്സ്പിരിറ്റ് |ജൂഹി എല്‍സ് ജോര്‍ജ് & സിന്റോ വി. വര്‍ഗീസ്| KAIROS MALAYALAM | JUNE 2025

1887-ല്‍ ഓസ്ട്രേലിയയില്‍ ജനിച്ച ദൈവദാസി സി. മേരി ഗ്ലോറി ജെ.എം.ജെ. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ കത്തോലിക്കാ സന്യാസിനിയായിരുന്നു. 1911-ല്‍ ന്യൂസിലന്‍ഡില്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറായി നിയമിതയായ ആദ്യത്തെ വനിതയും സി. മേരി ഗ്ലോറി ആയിരുന്നു. ബാച്ചിലര്‍ ഓഫ് മെഡിസിനും ബാച്ചിലര്‍ ഓഫ് സര്‍ജറി ബിരുദവും നേടിയതിനു ശേഷം സിസ്റ്റര്‍ പിന്നീട് പ്രസവചികിത്സ, ഗൈനക്കോളജി, ഒഫ്താല്‍മോളജി മുതലായ മേഖലകളിലേക്ക് തന്റെ പഠനം ആഴപ്പെടുത്തി.
1920-ല്‍, 33-ാം വയസ്സില്‍, സി. ഡോ. മേരി ഗ്ലോറി ഒരു ഓട്ടോളറിംഗോളജി സ്പെഷ്യലിസ്റ്റ് എന്ന നിലയിലുള്ള തന്റെ കരിയറിന് വിരാമമിട്ട് ഒരു മിഷണറി ഡോക്ടറാകാന്‍ ഇന്ത്യയിലേക്ക് യാത്രയായി.
1925-ല്‍, സിസ്റ്റര്‍ സെന്റ് ജോസഫ് ആശുപത്രി സ്ഥാപിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍, 90 രോഗികളും 44,180 ഔട്ട്പേഷ്യന്റ്സും സിസ്റ്റര്‍ മേരി ഗ്ലോറി എന്ന ഒറ്റ ഡോക്ടറിന്റെ സേവനത്തില്‍ അവിടെ ചികിത്സ സ്വീകരിച്ചു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്, യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിനായി അവര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും കന്യാസ്ത്രീകളും പ്രാദേശിക സ്ത്രീകളും ഉള്‍പ്പെടെ മിഡ്വൈഫുകളെയും പുതിയ നഴ്സുമാരെയും പരിശീലിപ്പിക്കുകയും ചെയ്തു. പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചുള്ള തന്റെ ഗ്രാഹ്യം വര്‍ധിപ്പിക്കുന്നതിനായി അവര്‍ അവയെക്കുറിച്ചു കൂടുതലായി പഠിക്കുകയും പഠിപ്പിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തു.
1943-ല്‍, സി. ഡോ. മേരി ഗ്ലോറി, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (CHAI) സ്ഥാപിച്ചു, ഇത് എല്ലാ വര്‍ഷവും ഇന്ത്യയില്‍ 21 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആതുര സേവനം നല്കുന്നു.
ടീൻസ്പിരിറ്റിലെ ചർച്ച് ആൻഡ് സയൻസിൽ സി. ഡോ. മേരി ഗ്ലോറി JMJ യെ പരിചയപ്പെടുത്തുകയാണ് ജൂഹിയും സിൻ്റോയും.



Comments