പ്രീ സ്കൂൾ കുട്ടികളെ വൈകാരികത പവിത്രത പഠിപ്പിക്കുന്നതെങ്ങനെ ? | ഫമിലിയ/ഫാമിലികഫേ |സിൽവി സന്തോഷ് | KAIROS MALAYALAM | MARCH 2025


" Toddler മുതൽ preschool വരെയുള്ള കുട്ടികളെ emotional chastity (വൈകാരിക പവിത്രത)യെ കുറിച്ച് പഠിപ്പിക്കു ന്നതിന്റെ ആവശ്യകത എന്ത്?'' എന്ന് തോന്നുന്നില്ലേ? ചെറുപ്പം മുതലേ ചെറിയ ചെറിയ വികാരങ്ങളെ നിയന്ത്രിക്കാന്‍ പരിശീലിക്കുന്നതിലൂടെ, കൗമാര പ്രായത്തില്‍ ഹോര്‍മോണ്‍ വ്യതിയാന ങ്ങള് മൂലമുണ്ടാകുന്ന വൈകാരിക പൊട്ടിത്തെറികളെയും, സമ്മര്ദങ്ങ ളെയും നന്നായി കൈകാര്യം ചെയ്യാന്‍ അവര്‍ പഠിക്കും. ഇതു വഴിയായി പരസ്നേഹം, സഹാനുഭൂതി, ആത്മനിയന്ത്രണം, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുക തുടങ്ങിയ ഗുണങ്ങള്‍ വികസിപ്പിക്കാന്‍ അവരെ സഹായിക്കുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ശരീരത്തിന്റെ ദൈവശാസ്ത്രം (Theology of Body) ഊന്നിപ്പറയുന്നത്, ദൈവം സ്നേഹിക്കുന്നതുപോലെ സ്വതന്ത്രമായും, വിശ്വസ്തതയോടെയും, ആദരവോടെയും സ്നേഹിക്കാന്‍ നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നാണ്. അതുകൊണ്ടുതന്നെ സ്നേഹം എന്ന വികാരത്തെ ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇവരുടെ ഹൃദയങ്ങളെ കീഴടക്കാനാകും.
ഈ പ്രായത്തില്‍ ശരീരത്തിന്റെയും, മനസ്സിന്റെയും വിശുദ്ധിയേക്കുറിച്ചു അവരെ പഠിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ അധ്യാപന ശൈലി, വിശുദ്ധിയില്‍ ജീവിച്ചു മണ്മറിഞ്ഞ വിശുദ്ധരെ ചൂണ്ടിക്കാണിക്കുന്നതാണ്. അവരുടെ ഹൃദയത്തിലേക്ക്, സൂപ്പര്‍ ഹീറോകളായി കുഞ്ഞു വിശുദ്ധര്‍ പതിയട്ടെ. അങ്ങനെ, അവരുടെ ജീവിതം അനുകരിക്കാന്‍ അവര്‍ക്ക് വലിയ പ്രചോദനം ലഭിക്കും
.
വിശുദ്ധരുടെ കഥകളും പ്രായോഗിക ഉദാഹരണങ്ങളും, തിരുവചനവും വഴിയായി ആരോഗ്യകരമായ വൈകാരികപവിത്രതയ്ക്ക് അടിത്തറയിടുന്നതിന് കൊച്ചുകുട്ടികളെ നയിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയും. ഇതെങ്ങനെ അനുദിന ജീവിതത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
1.തിരുക്കുടുംബം നമ്മുടെ ഉദാത്ത മാതൃക: നമ്മുടെ കുടുംബത്തില്‍ പരസ്പര സ്നേഹവും ആദരവും പരിശീലിക്കാം.
തിരുക്കുടുംബം - ഈശോയും, പരിശുദ്ധ മാതാവും, വിശുദ്ധ ഔസേപ്പ് പിതാവും - അവരുടെ യോജിപ്പുള്ള, സ്നേഹനിര്‍ഭരമായ ഇടപെടലുകളിലൂടെ വൈകാരിക പവിത്രതയുടെ ഉത്തമ ഉദാഹരണം നമുക്ക് നല്കുന്നു. ജീവിതത്തിലെ വലിയ സഹനങ്ങളിലും അവര്‍ പരസ്പരം സമാധാനത്തിലും ബഹുമാനത്തിലും അനുസരണത്തിലും ജീവിച്ചു.
**Practical Tip:**
കുടുംബത്തില്‍ ഉണ്ണിയീശോയുടെ അനുസരണത്തിന്റെയും സ്നേഹത്തിന്റെയും മാതൃക പിന്തുടരാന് നമുക്ക് കുട്ടികളെ പഠിപ്പിക്കാം. നിര്‍ദേശങ്ങള്‍ പിന്തുടരാനോ, അനുസരിക്കാനോ ബുദ്ധിമുട്ടുണ്ടെങ്കില്‍, അവരെ ഓര്‍മിപ്പിക്കുക, 'ഈശോ മാതാപിതാക്കളെ സ്നേഹിച്ചതിനാലാണ് അവരെ അനുസരിച്ചത്. അനുസരണം എന്ന പുണ്യം ുൃമരശേരല ചെയ്തു കൊണ്ട് നമുക്കും സ്നേഹം പ്രകടിപ്പിക്കാം.'കുടുംബ പ്രാര്‍ഥന:ഒരു കുടുംബമായി ചേര്‍ന്നുനിന്ന് എന്നും പ്രാര്‍ഥിക്കുക. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം, ഒരുമിച്ച് നില നില്ക്കും. (ഢലിലൃമയഹല ജമൃേശരസ ജല്യീേി). നമ്മുടെ കുടുംബം സ്നേഹവും ആദരവും കൊണ്ട് നിറയാന്‍ തിരുക്കുടുംബത്തോട് പ്രാര്‍ഥിക്കാം. ബൈബിള്‍ വാക്യം വായിച്ചു പ്രാര്‍ത്ഥിക്കാം: കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ. പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍ (എഫേ 6, 1-4).
2. St Therese of Lisieux : കുഞ്ഞുങ്ങളെ കരുണ practice ചെയ്യാന്‍ പഠിപ്പിച്ചുകൊണ്ട് വൈകാരിക ഉത്തരവാദിത്വം പഠിപ്പിക്കാം.
ലിറ്റില്‍ ഫ്ളവര്‍ എന്നറിയപ്പെടുന്ന വിശുദ്ധ കൊച്ചു ത്രേസ്യ കുട്ടിക്കാലത്ത് emotionally വളരെ sensitive ആയിരുന്നു. ചെറിയ ചെറിയ വൈകാരിക വേദനകള്‍ പോലും താങ്ങാന്‍ അവള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. തന്റെ ജീവിതകഥയായ നവമാലികയില്‍, തന്റെ സഹോദരി പോളിനുമായുള്ള ഒരു സംഭാഷണത്തിനുശേഷം തന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ അവള് എങ്ങനെ പഠിച്ചുവെന്ന് വിവരിക്കുന്നു. നിരാശയ്ക്കും, ദേഷ്യത്തിനും പകരം സൗമ്യതയോടെ പ്രതികരിക്കാന്‍ തെരേസ് പരിശീലിച്ചു, സ്വന്തം വികാരങ്ങളുടെ മേലുള്ള തന്റെ ചെറിയ വിജയങ്ങളെ കൊച്ചു തെരേസ് ''സ്നേഹത്തിന്റെ പ്രവൃത്തികളാക്കി'' മാറ്റി. ഈശോയുമായുള്ള നിരന്തര സംഭാഷണങ്ങളും, മൂത്ത സഹോദരിയുടെ guidance ഉം കൊച്ചു തെരേസയെ ഇതിനു സഹായിച്ചു. അങ്ങനെ അവള് 'little ways' ന്റെ രാജകുമാരി ആയി മാറി.
Practical Tip:
നിങ്ങളുടെ കുട്ടിക്ക് നിരാശമൂലംം ദേഷ്യം വരുമ്പോള്‍, ശാന്തമായി അവരുടെ വികാരങ്ങള്‍ express ചെയ്യാന്‍ സഹായിക്കുക. 'മോള് ആഗ്രഹിച്ചത് ലഭിക്കാത്തതിനാല്‍ മോള് വളരെ അസ്വസ്ഥയാണെന്ന് എനിക്കറിയാം. നമുക്ക് കുറച്ചുതവണ ദീര്‍ഘനിശ്വാസം (deep breath) എടുത്തതിനുശേഷം സംസാരിക്കാം' എന്ന് പറയുക. അവര്‍ ശാന്തരായശേഷം, വാക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് വികാരങ്ങളെ ശരിയായി എക്സ്പ്രസ്സ് ചെയ്യാന്‍ അവരെ സഹായിക്കുക. വലിയ ദുശ്ശാഠ്യം (tantrums) ഒഴിവാക്കാനിതു സഹായിക്കും. സംസാരിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍ തന്നെ ഈ രീതിയുപയോഗിക്കാം!
പ്രാര്‍ഥന:
''എന്റെ നല്ല കൂട്ടുകാരനായ ഈശോയെ, എന്റെ ഹൃദയത്തെ ശാന്തമാക്കാന്‍ എന്നെ സഹായിക്കൂ, ഞാന്‍ അസ്വസ്ഥനാകുമ്പോള്‍ ദയയുള്ള വാക്കുകള്‍ ഉപയോഗിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ'' എന്ന് പ്രാര്‍ഥിക്കാന്‍ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. ("Jesus, help me to my heart and use kind words when I'm upset.")
**ബൈബിള്‍ വാക്യം**: ''ഹൃദ്യമായ വാക്കു തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്''
(സുഭാ 16,24).
2. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്:
സഹാനുഭൂതിയും മറ്റുള്ളവരെ കുറിച്ചുള്ള കരുതലും വളര്‍ത്തിയെടുക്കാം.
ജീസസ് യൂത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് ആളുകളോട് മാത്രമല്ല, മൃഗങ്ങളോടും സഹാനുഭൂതി പ്രകടിപ്പിച്ചു. സൗമ്യമായി സംസാരിച്ചും കരുണ കാണിച്ചും അദ്ദേഹം ഒരു ക്രൂരനായ ചെന്നായയെ എങ്ങനെ ശാന്തനാക്കിയെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്നു. ഫ്രാന്‍സിസ് ചെന്നായയെ ഭയപ്പെടുന്നതിനുപകരം, അതിനെ പരിപാലിക്കാന്‍ ആളുകളെ പഠിപ്പിച്ചു.
**Practical tip:**
മറ്റുള്ളവരുടെ വികാരങ്ങളെ വളരെ സൂക്ഷമതയോടെ വീക്ഷിക്കാന്‍ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഒരു കൂട്ടുകാരിയോ, സഹോദരനോ അസ്വസ്ഥനാണെങ്കില്‍, ഒരു ആലിംഗനം (hug) ) ചെയ്യാനും, നല്ല വാക്കുകള്‍ പറയുവാനും ഒക്കെ അവരെ പ്രേരിപ്പിക്കുക.
**ബൈബിള്‍ വാക്യം:**
''ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍'' (എഫേ 4, 32).
3. വിശുദ്ധ ഡോണ്‍ ബോസ്കോ: സന്തോഷകരമായ ശിക്ഷണവും ആത്മനിയന്ത്രണവും മാതാപിതാക്കളായ നമുക്ക് പരിശീലിക്കാം.
കഠിനമായ ശിക്ഷണത്തിനുപകരം കളികളിലൂടെയും സന്തോഷകരമായ പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്നതില്‍ സെന്റ് ഡോണ്‍ ബോസ്കോ ഒരു വിദഗ്ധനായിരുന്നു. സ്നേഹത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും കുട്ടികള്‍ ഏറ്റവും നന്നായി പഠിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''ആത്മവിശ്വാസവും സ്നേഹവുമില്ലാതെ, യഥാര്‍ഥ വിദ്യാഭ്യാസം സാധ്യമല്ല.''
**Practical Tips:**
നമ്മുടെ കുട്ടികള്‍ക്കു ക്ഷമയും ആത്മനിയന്ത്രണവും പരിശീലിക്കാന്‍ സഹായിക്കുന്നതിന് 'റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ്' പോലുള്ള waiting ഗെയിമുകള്‍ കളിക്കുക. പരാതിയില്ലാതെ കാത്തിരിക്കുമ്പോള്‍ ആ നിമിഷങ്ങളെ ആഘോഷിക്കാന്‍ മറക്കരുതേ.
സ്നേഹത്തോടെ ശിക്ഷണം നല്‍കുക:
കുട്ടി അക്ഷമനായി പ്രവര്‍ത്തിക്കുമ്പോള്‍, പറയുക, 'യേശുവിനെ സ്നേഹിക്കാനുള്ള ഒരു മാര്‍ഗമായി നമുക്ക് കാത്തിരിക്കല് പരിശീലിക്കാമെന്ന് സെന്റ് ഡോണ്‍ ബോസ്കോ പറഞ്ഞത് ഓര്‍ക്കുന്നില്ലേ? നമുക്ക് വീണ്ടും ഒന്ന് ശ്രമിച്ചു നോക്കിയാലോ?''
4. വിശുദ്ധ ജിയാന മൊളള: ശരീരത്തെയും വൈകാരിക പ്രകടനങ്ങളേയും ബഹുമാനിക്കാന്‍ പഠിപ്പിക്കാം.
ഒരു അമ്മയും ശിശുരോഗവിദഗ്ധയുമായ വിശുദ്ധ ജിയാന തന്റെ കുടുംബത്തോടും ജീവനോടും അഗാധമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. തങ്ങളുടെ ശരീരവും, വികാരങ്ങളും ദൈവത്തില്‍ നിന്നുള്ള വിലയേറിയ ദാനങ്ങള്‍ ആണെന്ന് അവര്‍ തന്റെ കുട്ടികളെ പഠിപ്പിച്ചു.
**Practical tips:**
നിങ്ങളുടെ കുട്ടിയെ അവരുടെ ശരീരം വളരെ സവിശേഷതയുള്ളതാണെന്നും, ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിച്ചതാണെന്നും പഠിപ്പിക്കുക. അവര്‍ക്ക് അസ്വസ്ഥത തോന്നുമ്പോള്‍, ദൈവം അവരുടെ വികാരങ്ങളെ സ്നേഹിക്കുന്നുവെന്നും എന്നാല്‍ അവരുടെ ശരീരം നന്മയ്ക്കായി ഉപയോഗിക്കാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവരെ ഓര്‍മിപ്പിക്കുക. അവര്‍ക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ ഒരു hug ആവശ്യപ്പെടുകയോ, അവരെ മടിയില്‍ ഇരുത്തി സ്നേഹിക്കുകയോ ചെയ്യുക.
ഒരു സഹോദരനെയോ, കൂട്ടുകാരെയോ സഹായിക്കുകയോ, സൗമ്യമായ ആലിംഗനം നല്‍കുകയോ പോലുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് തങ്ങളുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് track ചെയ്യുന്ന ഒരു 'kind hands and feet' chart നെ modify ചെയ്ത് how to be Jesus's hands and feet' chart ഉണ്ടാക്കാം.
**ബൈബിള്‍ വാക്യം:** ''ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം'' (സങ്കീ 139, 14).
5. വിശുദ്ധ ഡൊമിനിക് സാവിയോ: സ്നേഹവും ആദരവും നിറഞ്ഞ സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കാം.
ചെറുപ്പത്തില്‍ പോലും വിശുദ്ധ ഡൊമിനിക് സാവിയോ, സദ്ഗുണത്തില്‍ വളരാന്‍ സഹായിച്ച സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞു, 'പാപം ചെയ്യുന്നതിനേക്കാള്‍ ഞാന്‍ മരിക്കും.'
**Practical tip:**
കുഞ്ഞിലെ തന്നെ നല്ല മൂല്യങ്ങളുള്ള സുഹൃത്തുക്കളെ തിരിച്ചറിയാന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. ഒരു കളിക്കൂട്ടുകാരന് ദയയില്ലാത്തവനാണെങ്കില്, സ്നേഹത്തോടെ അവനോട് പ്രതികരിക്കാന്‍ നിങ്ങളുടെ കുട്ടിയെ നയിക്കുക, ആവശ്യമെങ്കില്‍ കൂട്ടുകെട്ടുകളില്‍ അതിരുകള്‍ (boundaries) നിശ്ചയിക്കുവാന്‍ പഠിപ്പിക്കുക.
**Role play:**
'എന്റെ കളിപ്പാട്ടം എടുക്കുമ്പോള്‍ എനിക്ക് അത് ഇഷ്ടമല്ല' എന്നതിന് പകരം ''നമുക്ക് ഒരുമിച്ച് നന്നായി കളിക്കാന്‍ കഴിയുമോ?'' എന്ന് പറയാന്‍ പഠിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക.
preschool കുട്ടികളെ വൈകാരിക പവിത്രതയെ കുറിച്ച് പഠിപ്പിക്കുന്നത് കര്‍ശനമായ നിയമങ്ങള്‍ അടിച്ചേല്പ്പികുന്നത് വഴിയല്ല, മറിച്ച് തങ്ങളെയും മറ്റുള്ളവരെയും സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള അവരുടെ കഴിവ് വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്നതിലൂടെയാണ്. വിശുദ്ധരുടെ ജീവിത മാതൃകകളിലൂടെയും, തിരുവചനത്തിലൂടെയും, മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്വയം അവബോധം, സഹാനുഭൂതി, സദ്ഗുണം എന്നിവയില്‍ വളരാനും, വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കാന്‍ കഴിയും.
**ഓര്‍ക്കുക:**സ്നേഹം എന്ന ശക്തമായ വികാരത്തിന് കീഴടക്കാന്‍ പറ്റാത്തതായ ഒരു വികാരങ്ങളും അവരില്‍ ഇല്ല! ''എന്നാല്‍, സ്നേഹമാണ് സര്‍വോത്കൃഷ്ടം'' (1 കോറി 13, 13).
preschool കുട്ടികളെ എങ്ങനെ emotional chastiy പഠിപ്പിക്കാം എന്ന്, തിരുവചനത്തില്‍ നിന്നും, ശരീരത്തിന്റെ ദൈവശാസ്ത്രത്തില്‍ (Theology of Body) നിന്നും, വിശുദ്ധരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പ്രായോഗിക പാഠങ്ങള്‍ ലേഖിക പങ്കുവയ്ക്കുന്നു.
**അടുത്ത ലക്കത്തില്‍:**Elementary school കുട്ടികളെ എങ്ങനെ ഇമോഷണല്‍ chastity പഠിപ്പിക്കാം എന്ന് കാണാം.
ടെക്സസിലെ കൊപ്പലിലുള്ള സെന്റ് അല്‍ഫോന്‍സ ഇടവകാംഗമാണ് ലേഖിക. പീഡിയാട്രിക് നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു, ഭര്‍ത്താവ് സന്തോഷ് കുര്യന്, മക്കളായ സോഫിയ, സോണിയ, സോളമന് എന്നിവരോടൊപ്പം ഡാളസില്‍ താമസിക്കുന്നു.

ടെക്സസിലെ കൊപ്പലിലുള്ള സെന്റ് അല്‍ഫോന്‍സ ഇടവകാംഗമാണ് ലേഖിക. പീഡിയാട്രിക് നഴ്സ് പ്രാക്ടീഷണ റായി ജോലി ചെയ്യുന്നു, ഭര്‍ത്താവ് സന്തോഷ് കുര്യന്, മക്കളായ സോഫിയ, സോണിയ, സോളമന് എന്നിവ രോടൊപ്പം ഡാളസില്‍ താമസിക്കുന്നു.



Comments