top of page

പ്രസംഗപീഠം I യുവ/നുറുങ്ങ് I സിജോ, ഖത്തര്‍ I KAIROS MALAYALAM I SEPTEMBER 2026

smithajose4
Aug 31
1 min read

Updated: Sep 1



ഇന്ന് ലോകം നെഞ്ചിലേറ്റുന്ന വചനങ്ങള്‍ പഠിപ്പിക്കാന്‍ ഈശോ ഒരു സ്റ്റേജോ പ്രസംഗപീഠമോ ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ആ ഈശോയെക്കുറിച്ച് പറയാനും, ഈശോ പഠിപ്പിച്ചത് പഠിപ്പിക്കാനും എത്രയോ സ്റ്റേജുകളും പ്രസംഗ

പീഠങ്ങളുമാണ് ഇന്ന് ലോകത്തുള്ളത്!


ഈശോ എവിടെയായിരുന്നോ അതായിരുന്നു ഈശോയുടെ പ്രസംഗപീഠം. ഈശോ കടല്‍ക്കരയില്‍ പോയാല്‍, വഞ്ചിയില്‍ കയറിയാല്‍, കുന്നുംപുറത്തു കയറിയാല്‍, വിജനപ്രദേശത്തു പോയാല്‍, തെരുവിലൂടെ നടന്നാല്‍, വയല്‍

വരമ്പിലൂടെ നടന്നാല്‍ അവിടെയെല്ലാം ഈശോ പ്രസംഗിച്ചു, പഠിപ്പിച്ചു, ഒരു സ്റ്റേജോ, പ്രസംഗപീഠമോ കൂടാതെ!എന്താണിതു സൂചിപ്പിക്കുന്നത്? നമ്മുടെ ജീവിതമാകണം പ്രസംഗം എന്നല്ലേ. സ്റ്റേജുകളില്ലാതെ, പ്രസംഗപീഠങ്ങളില്ലാതെ നമുക്ക് ഈശോയെ പരിചയപെടുത്തിക്കൊടുക്കാന്‍ പറ്റുമോ?


പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആളുകള്‍ പത്രോസിനെ യേശുവിന്റെ ശിഷ്യനായി തിരിച്ചറിയുന്നതായി പറയുന്ന വചനം ഇങ്ങനെയാണ്: ''കുറേ കഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്റെ സംസാരരീതിതന്നെ ഇതു തെളിയിക്കുന്നു'' (മത്തായി 26, 73).


ആരെങ്കിലും നമ്മുടെ ജീവിതവും ജീവിതശൈലികളും കണ്ടു ഇവന്‍/ഇവള്‍ ഈശോയുടെ കൂട്ടത്തില്‍ പെട്ടതാണ്, ക്രിസ്ത്യാനിയാണ് എന്ന് പറയുമോ? നമ്മുടെ ജീവിതവും ജീവിത ശൈലികളും ഈശോയെ പ്രസംഗിക്കുന്ന പ്രസംഗ പീഠമാകട്ടെ!








സിജോ, ഖത്തര്‍





 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page