ഊഞ്ഞാൽ I സ്മാർട്ട് കിഡ്സ് I ചിത്രീകരണം: വെങ്കി കഥ: സെറീൻ ഏയ്ഞ്ചൽ I KAIROS MALAYALAM I OCTOBER 2026

നഴ്സറി ക്ലാസ്സിൽ പഠിക്കുകയാണ് മോൾ. പത്മപ്രിയ എന്നാണ് അവളുടെ മുഴുവൻ പേര്. അവളുടെ അച്ചന് ടൗണിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി യുണ്ടെങ്കിലും കഥകളും കവിതകളും എഴു തുന്ന ഒരു സാഹിത്യകാരനും പ്രകൃതി സ്നേ ഹിയുമാണ്. എന്നും വൈകുന്നേരം പടിമോ ളുടെ സ്കൂൾ വിട്ടാൽ, സ്കൂൾ മുറ്റത്തെ പാർക്കിൽ കുറച്ചുനേരം കളിച്ചിട്ടുവേണം വരാൻ. ഊഞ്ഞാലാട്ടമാണ് അവൾക്ക് ഇഷ്ടപ്പെട്ട വിനോദം; പിന്നെ സ്ലെഡ് & ലാഡർ അഥവാ അവളുടെ തീറ്റിപ്പാലം, ഉയരുകയും താഴുകയും ചെയ്യുന്ന സീസോ... അങ്ങനെ പലതും. ഊഞ്ഞാലാട്ടം ഹരംപിടിച്ച കളിയാണവൾക്ക്.
വൈകിട്ട് നാലു മണിക്ക് സ്കൂൾ വിട്ടാൽ പപ്പയാണ് അവളെ വീട്ടിലേക്ക് കൊണ്ടുവ രുന്നത്. തിരികെ വീട്ടിലേക്ക് വരുന്നവഴി കവലയിലുള്ള ഒരു ബേക്കറിയിൽ ഇടയ്ക്ക് കയറാറുണ്ട്. ഒരു കഷണം കേക്കും പിന്നെ ഏതെങ്കിലും ഒരു ജ്യൂസും കുടിക്കണം. ആദ്യമായി ആ ബേക്കറിയിൽ കയറിയപ്പോൾ അതിനകത്തെ ഭക്ഷണസാധനങ്ങളുടെ മണം അവളെ വല്ലാതെയാകർഷിച്ചു. അന്നുമുതൽ മണമുള്ള കട എന്നാണവൾ പറയുന്നത്. എല്ലാ ദിവസവും കവലയിൽ എത്തുമ്പോൾ മണമുള്ള കടയിൽ കയറാൻ പപ്പയെ ഓർമിപ്പിക്കുമെങ്കിലും പപ്പ ബുദ്ധിപൂർവം ആഴ്ചയിൽ ഒന്നാക്കി മാറ്റി, മണമുള്ള കടയിലെ സന്ദർശനം.
ഒരിക്കൽ ഒരു വെള്ളിയാഴ്ച ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ പപ്പിമോൾ അത്ഭുതം കുറുന്ന കണ്ണുകളുമായി സന്തോഷത്താൽ തുള്ളിച്ചാടി. വീട്ടുമുറ്റത്തെ മാവിൻ കൊമ്പിൽ പുത്തൻ ഒരുഞ്ഞാൽ. വീടിനകത്തേക്ക് പോലും കയറാതെ വരാന്തയിൽ ബാഗ് വച്ച് അവൾ ഊഞ്ഞാലിലേക്കോടി. വണ്ണമുള്ള കയർ കെട്ടി അതിൽ ഇരിക്കാൻ തെങ്ങോല യുടെ മടല് വെട്ടിമുറിച്ചാണ് സീറ്റ് തയ്യാറാക്കി യിരിക്കുന്നത്. ഊഞ്ഞാലും കൊച്ചു തേന്മാവും മാവിന്റെ അരികിലായി പൂക്കൾ നിറഞ്ഞു കാറ്റിലാടുന്ന കുഞ്ഞു പൂന്തോട്ടവും. മുറ്റത്തെ പ്രകൃതിയും പച്ചപ്പുമൊക്കെ ഒരു കുഞ്ഞു പാർക്കിന്റെ അന്തരീക്ഷം ഉളവാക്കു ന്നുണ്ടായിരുന്നു.
വൈകുന്നേരങ്ങളിലെ ഊഞ്ഞാലാട്ടം പപ്പിയെ വളരെയേറെ സ്വാധീനിച്ചു. കാരണം, മാവിൻ ചോട്ടിലേക്കെത്തുന്ന പഷി ഊഞ്ഞാലാടുമ്പോൾ, തന്നെ തലോടിവരുന്ന ഇളം കാറ്റിനോട് വർത്തമാനം പറയും. പിന്നെ ഇളകിയാടുന്ന പുക്കളോടും ഇലകളോടും അവൾ കുഞ്ഞു വിശേഷങ്ങൾ പറയും. “നിയെത്ര സുന്ദരി യാണ് നിന്നെ കാണാൻ നല്ല രസമുണ്ട്. കാറ്റത്ത് നീയാടുമ്പോൾ ഏതു ഡാൻസാണ് നീ കളിക്കുന്നത്? കുഞ്ഞിക്കാറ്റേ നീ കുറി യാണ്. നീയെന്റെ മുഖത്തേക്ക് വീശുമ്പോൾ എന്റെ മുടി പറന്നു പോകുന്നത് കണ്ടില്ലേ? ഉം നിന്നെ ഞാൻ ശരിയാക്കും.” പിന്നെ ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോൾ ഏതൊക്കെ കുട്ടുകാരോട് എന്തൊക്കെ വർത്തമാനങ്ങളാണ് അവൾ പറയുന്നതെ ന്ന് മാറിനിന്ന് കേട്ടാൽ കാണുന്നവർക്കും ചുണ്ടിൽ ചിരിവരും.
എന്തായാലും പപ്പിയുടെ വീട്ടുമുറ്റത്ത് ഊഞ്ഞാൽ കെട്ടിയതിനുശേഷം പപ്പി ആളാകെ മാറി. പുവിനോടും പുല്ലിനോടും ചെടിക ളോടും ഇലകളോടുമൊക്കെ വർത്തമാനം പറയുന്ന തുമ്പികളോടും ശലഭങ്ങളോടും കൂട്ടുകൂടുന്ന ഒരു കുസൃതി കുട്ടിയായി അവൾ പറന്നു നടക്കുകയാണ്. വീട്ടുമുറ്റത്ത് ഊഞ്ഞാൽ കെട്ടിയ കാര്യം ക്ലാസ്സിൽ ചെന്ന് കുട്ടുകാരോടൊക്കെ പറഞ്ഞ് വീസിളിക്കും. തൊട്ടടുത്ത വീട്ടിലെ അവളുടെ കളിക്കു കാരി ചാന്ദി ഇപ്പോൾ ഇടയ്ക്കിടെ ഊഞ്ഞാ ലാടി കളിക്കാൻ വരാറുണ്ട്. അങ്ങനെ ഒരവധി ദിവസം അവർ ഊഞ്ഞാലാടി കളിക്കു ന്നതിനിടയിൽ എങ്ങനെയോ ചാന്ദ്നി ഊഞ്ഞാലിൽ നിന്ന് വീണുകൈയൊടിഞ്ഞു. വലിയ സങ്കടമായിപ്പോയി രണ്ടുപേർക്കും. പടി ഒന്നുരണ്ട് ദിവസത്തേക്ക് ഊഞ്ഞാലാ ടാൻ പോയില്ല. ക്ലാസ്സിൽ പോകാനാവാതെ ഒടിഞ്ഞ കൈയിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്ന ചാന്ദ്നിയെ കാണാൻ വൈകുന്നേരം അവൾ ചെല്ലും. അവളോടൊപ്പമിന്ന് കുറേനേരം വിശേഷങ്ങൾ പറഞ്ഞിട്ടാണ് തിരികെ പോരു ന്നത്. കുറച്ചുനാളുകൾ കഴിഞ്ഞ് ഒടിഞ്ഞ കെ ശരിയായി. പാസ്സർ നീക്കംചെയ്തു. അങ്ങനെ അവർ വീണ്ടും കളിതുടങ്ങി. ഊഞ്ഞാലാട്ടവും പതിവുപോലെയായി.

ചിത്രീകരണം: വെങ്കി കഥ: സെറീൻ ഏയ്ഞ്ചൽ



Comments