Md3 ഫാ. നിക്കനോര്‍ ഓസ്ട്രിയാക്കോ O.P. Fr. Nicanor Austriaco O.P. | ജൂഹി എല്‍സ് ജോർജും സിന്റോ വി വർഗീസും | KAIROS MALAYALAM | JANUARY 2025

1968 നവംബര്‍ 1ന് ജനിച്ച അമേരിക്കന്‍ വംശജനായ ഫാ. നിക്കനോര്‍ ഓസ്ട്രിയാക്കോ ഛജ മോളിക്യുലര്‍ ബയോളജിസ്റ്റായ ഒരു കത്തോലിക്കാ പുരോഹിതന്‍ ആണ്.
1996ല്‍ മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബയോളജിയില്‍ Ph.D നേടിയ അദ്ദേഹം, 1996 മുതല്‍ 1997 വരെ ലുഡ്വിഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ റിസേര്‍ച്ച്/യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ അന്താരാഷ്ട്ര ഹ്യൂമന്‍ ഫ്രണ്ടിയര്‍ സയന്‍സ് പ്രോഗ്രാമിന്റെ ഫെല്ലോ ആയി തുടര്‍ന്നു. അതിനുശേഷം 2015ല്‍ ഫ്രീബോര്‍ സര്‍വകലാശാലയില്‍ നിന്ന് തിയോളജിയിലും അദ്ദേഹം ഡോക്ടറേറ്റ് നേടി.
2005 മുതല്‍, ഫാ. നിക് പ്രൊവിഡന്‍സ് കോളജ് ഫാക്കല്‍റ്റിയിലെ അംഗമായും ആ വര്‍ഷംതന്നെ റോഡ് ഐലന്‍ഡ് ഐഡിയ നെറ്റ്‌വര്‍ക്കിന്റെ ബയോമെഡിക്കല്‍ റിസേര്‍ച്ച് എക്‌സലന്‍സ് ( (RI-INBRE) ) പ്രോഗ്രാമിലെ ഇന്‍വെസ്റ്റിഗേറ്ററായും പ്രവര്‍ത്തനം ആരംഭിച്ചു. അദ്ദേഹം ഇപ്പോള്‍ ഫിലിപ്പിനിലെ സാന്റോ തോമാസ് സര്‍വകലാശാലയില്‍ ബയോളജിക്കല്‍ സയന്‍സസിലെ വിസിറ്റിങ് പ്രൊഫസറാണ്.അദ്ദേഹത്തിന്റെ വൈദഗ്ധ്യമേഖലകളില്‍ പ്രായം കൂടുന്നതിന്റെ ജൈവശാസ്ത്രവും കോശത്തിന്റെ പ്രോഗ്രാംഡ് മരണവും, സ്റ്റെം സെല്‍ ഗവേഷണത്തിന്റെ ജൈവശാസ്ത്രവും താത്വികതയും, ആരോഗ്യ പരിചരണത്തിലെ താത്ത്വികതയും കത്തോലിക്കാ പാരമ്പര്യത്തിലൂന്നിയുള്ള ബയോ എത്തിക്‌സും ഉള്‍പ്പെടുന്നു
.
ഇതു കൂടാതെ ഓസ്ട്രിയാക്കോ ലാബിന്റെ സ്ഥാപകനും മുഖ്യ ഗവേഷകനുമാണ് ഫാ. നിക്ക്. ഈ ലാബ് ബഡ്ഡിംഗ് ഈസ്റ്റിനെ ((Saccharomyces cerevisiae) കോശ മാതൃകയാക്കി കോശമരണത്തെ കുറിച്ച് ഗവേഷണം നടത്തിവരുന്നു.
ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായ നിലപാടുകള്‍ എടുക്കുന്നതിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന കത്തോലിക്കാ സഭ, ആ മേഖലയില്‍ നടത്തുന്ന സംഭാവനകള്‍ക്ക് വലിയ ഉദാഹരണമാണ് ഫാ. നിക്കിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും.



Comments