നമുക്ക് സത്യത്തെ കണ്ടെത്താം | ടീന്‍സ്പിരിറ്റ് | മരിയ ഫ്രാൻസിസ്ക | KAIROS MALAYALAM | APRIL 2025


ശാസ്ത്രലോകം ഏറെ ആഘോഷിച്ച ദിവസങ്ങളാണ് ഇത്. ശാസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമല്ല ലോകത്തിലെ എല്ലാവരും തന്നെ ശാസ്ത്ര ലോകത്തെ ഉറ്റു നോക്കിയ ദിവസങ്ങള്‍. ഒരാഴ്ചത്തെ മിഷന് വേണ്ടി പോയിട്ട് 9 മാസം സ്‌പേസില്‍ തങ്ങേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും. അതിനിടയില്‍ തരംഗമായ ബുച്ച് വില്‍മോറിന്റെ വാക്കുകള്‍ നമ്മളും കേട്ടതാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്റര്‍വ്യൂ സമയത്ത് ഒരു ചോദ്യം, 'ഈ 9 മാസം കൊണ്ട് ജീവിതത്തില്‍ പഠിച്ച പാഠം എന്താണ്?' അതിനുത്തരമായി, അദ്ദേഹം തന്റെ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും സധൈര്യം പ്രഘോഷിക്കുന്നതാണ് നാം കണ്ടത്.
സയന്‍സ് പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉള്ളില്‍ തോന്നിയത് ശാസ്ത്രവും വിശ്വാസവും ഒന്നിച്ച് പോകില്ല എന്നാണ്. പക്ഷേ പുറമെ നിന്ന് നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് പഠിക്കുമ്പോള്‍ ദൈവത്തെയാണ് അവിടെ കണ്ടുമുട്ടുന്നത്. ജീവശാസ്ത്രത്തില്‍ എത്ര ഏറെ ദൈവത്തിന്റെ അംശത്തെ നിഷേധിക്കാന്‍ ശ്രമിച്ചാലും. ഉത്തരം തരാന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. ഇത് ദൈവത്തിന്റെ കരത്തെയാണ് നമ്മുടെ മുന്നില്‍ പ്രകാശിപ്പിക്കുന്നത്.
ശാസ്ത്രത്തിന് നല്‍കാന്‍ പറ്റാത്ത ഉത്തരം ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കത്തോലിക്കാ സഭയില്‍ ദൈവീക ഇടപെടലുകളാല്‍ നടക്കുന്ന അത്ഭുതങ്ങള്‍ക്ക് ശാസ്ത്രത്തിന് ഉത്തരം പറയാന്‍ പറ്റാതെ പോകുന്നത് നാം കാണുന്നു. ആ്യ രവമിരല എന്ന് പറഞ്ഞ് തള്ളി കളയുന്നതില്‍ നിന്നും അത് കര്‍ത്താവ് ആണെന്ന് യോഹന്നാനേ പോലെ വിളിച്ച് പറയാന്‍ ഇവയൊക്കെ നമ്മെ പ്രേരിപ്പിക്കുന്നു. 9 മാസം പ്രതീക്ഷ നഷ്ടപ്പെടാതെ ഉത്സാഹത്തോടെ പിടിച്ച് നിന്നതില്‍ ഒരു പങ്ക് ദൈവവിശ്വാസത്തിന് ആണെന്ന വില്‍മോറിന്റെ വാക്കുകള്‍ നമുക്കും പ്രത്യാശ പകരുന്നതാണ്. ഇത്ര വലിയ ഒരു മനുഷ്യന്‍, അതിലുപരി ശാസ്ത്ര പ്രതിഭ താന്‍ അനുഭവിക്കുന്ന ദൈവത്തെക്കുറിച്ച് വിളിച്ച് പറയുന്നെങ്കില്‍ അതില്‍പരം എന്തുവേണം.
സൃഷ്ടിയുടെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൃഷ്ടാവിനെയും അവന്റെ മഹിമയെയും വിസ്മരിച്ച്, പൂര്‍ണമല്ലത്ത അറിവുകളുടെയും, അടച്ചിട്ട മനസ്സോടും കൂടെ സത്യത്തിന്റെ മുന്നില്‍ അന്ധരായി പോകാന്‍ ഇടവരാതെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന സത്യത്തെ നമുക്ക് കണ്ടെത്താം.



Comments