മരിയയുടെ ചോദ്യം | യുവ /മൈസ്റ്റോറി | മനോജ് പോള്‍, തൃശൂര്‍ | KAIROS MALAYALAM | JANUARY 2025


നവംബര്‍ 6നാണ് കാസര്‍കോട് സോണിലെ എബിന്‍ എന്നെ വിളിക്കുന്നത്. നാളെ ഉഗാണ്ടയിലേക്ക് മിഷന് പോവുകയാണെന്നും ഉച്ചയ്ക്ക് 5:00 മണിക്കുശേഷം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും പറഞ്ഞു. അടുത്തദിവസം 3:00 മണിക്ക് ആണ് ഫ്‌ളൈറ്റ് എന്നും കുറച്ചു സമയം വിശ്രമിക്കാന്‍ ഒരു സൗകര്യം ചെയ്യാമോ എന്നുമാണ് എന്നോട് ചോദിച്ചത്. അങ്ങനെയാണ് എബിനും ഞാനും എന്റെ ജീവിതപങ്കാളിയും കൂടി മുന്‍കാല ജീസസ് യൂത്തായിരുന്ന ആലുവായിലുള്ള ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചു കൂടുന്നത്. അവിടെ ഞങ്ങള്‍ ഒരുമിച്ചു കൂടുകയും പ്രാര്‍ഥിക്കുകയും ഭക്ഷണം കഴിക്കുകയും അവിടെ നിന്ന് എബിനെ എയര്‍പോര്‍ട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.
ഇതിനു മുന്‍പ് എബിനും ജീവിതപങ്കാളി മരിയയും പപ്പുവാനുഗിനിയ മിഷനില്‍ ആയിരുന്നു. അതിനുരേഷം നാട്ടില്‍ തിരിച്ചു വന്ന് ന്യൂസിലാന്‍ഡിലേക്ക് പോകാനുള്ള ആഗ്രഹം അനുസരിച്ച് മൂന്നുതവണ പരീക്ഷ എഴുതി പാസ്സായി. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ കുന്നതിന്റെ ഭാഗമായി ചില ദൈവിക ഇടപെടലുകളുടെ ഫലമായി അവര്‍ വീണ്ടും മിഷന് പോകാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഡിവൈന്‍ ധ്യാനത്തില്‍ നടന്ന മൂന്ന് ദിവസത്തെ മിഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. അതുകഴിഞ്ഞ് ഒരു കുടുംബമായി (എബിനും മരിയയും മോളും) മിഷന് പോകാനുള്ള തയ്യാറെടുപ്പ് നടത്തി ക്കൊണ്ടിരിക്കുന്നതിനിടയിലാണ് മരിയ രണ്ടാമത് ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത അവര്‍ അറിയുന്നത്. ''നീ ഗര്‍ഭിണിയല്ലേ, ഉണ്ണിവാവ ഉണ്ടായതിനുശേഷം കുറച്ചുനാള്‍ കഴിഞ്ഞ് നമുക്ക് നാലുപേര്‍ക്കും കൂടി മിഷന് പോകാം.'' മരിയയോടുള്ള എബിന്റെ വാക്കുകള്‍ക്ക് മറുപടി പറയുവാന്‍ മരിയയ്ക്ക് അധികം പ്രാര്‍ഥിച്ചു കാത്തിരിക്കേണ്ടി വന്നില്ല. ''ചേട്ടന് ഇപ്പോള്‍ ഗള്‍ഫില്‍ മൂന്നുലക്ഷം രൂപയുടെ ശമ്പളത്തിന് ഒരു ജോലി ഓഫര്‍ വന്നാല്‍ ചേട്ടന്‍ എന്റെ ഡെലിവറി വരെ കാത്തിരിക്കുമോ'' എന്നായിരുന്നു മരിയയുടെ ചോദ്യം. ഇത് മരിയയിലൂടെ പരിശുദ്ധാത്മാവ് സംസാരിക്കുന്നതാണെന്ന് തിരിച്ചറിയുകയും അതിന് ആമ്മേന്‍ പറയുകയും ചെയ്തതാണ് വീണ്ടും ഒരു യുഗാണ്ട മിഷന് പോകുവാന്‍ എബിനെ പ്രേരിപ്പിച്ചത്. എബിനെ, ഒത്തിരി നന്ദി.. എന്നെ വിളിച്ചതിന്, നിന്റെ വിലപ്പെട്ട സമയങ്ങള്‍ ഞങ്ങളുടെ കൂടെ ചെലവഴിച്ചതിന്... ചെറുതും വലുതുമായ മിഷന്‍ അനുഭവങ്ങള്‍ ഞങ്ങളോട് പങ്കുവച്ചതിന്.. ലോകാതിര്‍ത്തിയോളം സുവിശേഷം പങ്കുവയ്ക്കാന്‍ ഞങ്ങളും വിളിക്കപ്പെട്ടവരാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചതിന്. മറു ചോദ്യങ്ങള്‍ ചോദിക്കുന്ന (നല്ല ഉദ്ദേശത്തോടെ) 'മരിയ'മാരും ദൈവഹിതം എന്റെ ഇഷ്ടത്തിന് വിപരീതമായാല്‍ പോലും അതിന് ആമ്മേന്‍ പറയുന്ന 'എബിന്‍'മാരും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മിഷന്‍ സ്വപ്നങ്ങള്‍ക്ക് വേഗത കൂട്ടട്ടെ.
''ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ ദൈവസ്‌നേഹത്തെ കുറിച്ച് തികഞ്ഞ അജ്ഞതയില്‍ കഴിയുമ്പോള്‍ നമുക്ക് എങ്ങനെ സംതൃപ്തരായിരി ക്കാന്‍ സാധിക്കും. യേശുക്രിസ്തുവിന്റെ രക്തത്താല്‍ അവരും വിലയ്ക്ക് വാങ്ങപ്പെട്ടവരാണല്ലോ. മുഴുവന്‍ സഭയ്ക്കും എന്നപോലെ ഓരോ വിശ്വാസിക്കും മിഷണറി ദൗത്യം പരമ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്.'' (രക്ഷകന്റെ മിഷന്‍ 86, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ)

തൃശ്ശൂർ സ്വദേശിയായ മനോജ് ജീസസ് യൂത്ത് മുന്നേറ്റത്തിൽ സജീവമാണ്. ഭാര്യ, രണ്ടു മക്കൾ.



Comments