മറിയമേ, നീ ഭാഗ്യവതി I കവര്‍സ്റ്റോറി I നൈസില്‍ രാജേഷ് I KAIROS MALAYALAM I SEPTEMBER 2026

'സകല വിശുദ്ധിയുടെയും ദര്‍പ്പണമാണ് മറിയം.' ഈ മാസം പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നാം ഭക്തിപൂര്‍വം ആഘോഷിക്കുമ്പോള്‍ ധ്യാനവിഷയമാകേണ്ട ഒന്നാണ്, ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഈ വാക്കു കള്‍. സ്വയം പരിത്യാഗത്തില്‍ അവള്‍ യേശുവിനോട് പൂര്‍ണമായും ഐക്യപ്പെട്ടു എന്നാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ മറിയത്തെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത്. മറിയത്തെക്കുറിച്ച് സഭ പ്രഖ്യാപിച്ചിട്ടുള്ള നാല് വിശ്വാസ സത്യങ്ങള്‍, തന്റെ ഗര്‍ഭപാത്രം മാത്രമല്ല ജീവിതം മുഴുവനും ദൈവപിതാവിനു വിട്ടുകൊടുത്ത്, തെളിഞ്ഞ കണ്ണാടി പോലെ അവിടത്തെ വിശുദ്ധിയെ പ്രതിഫലിപ്പിച്ച മാതാവിനെയാണ് വെളിവാക്കുന്നത്. ആകയാല്‍ സകല ജനതകളും അവളെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും.
മറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങളില്‍ ആദ്യത്തേത് അവള്‍ ദൈവമാതാവാണ് എന്നതാണ്. പരിശുദ്ധാത്മാവ് അര്‍ഥത്തിലാണ്. 1854ല്‍ ഒമ്പതാം പിയൂസ് പാപ്പ ഔദ്യോഗികമായി ഈ വിശ്വാസ സത്യം പ്രഖ്യാപിച്ചു. ലോകരക്ഷകനെ തന്റെ ഉദരത്തില്‍ സ്വീകരിക്കാനായി ദൈവം അവളെ ആദ്യ പാപത്തിന്റെ എല്ലാ കറകളില്‍ നിന്ന് സംരക്ഷിച്ചു എന്നും പാപ്പ പ്രഖ്യാപിച്ചു.നിറഞ്ഞ എലിസബത്ത് എന്റെ കര്‍ത്താവിന്റെ അമ്മ എന്നാണ്
ഉദ്‌ഘോഷിച്ചത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ യേശു വിനെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച മറിയം ദൈവമാ താവായി. അതിലൂടെ എല്ലാ മനുഷ്യരുടെയും ആത്മീയ മാതാവായി.
രക്ഷാകര ചരിത്രത്തില്‍ ദൈവപിതാവ് അനാദിയിലേ മറിയത്തെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചു എന്നുദ്‌ഘോഷിക്കുന്നതാണ് രണ്ടാമത്തെ വിശ്വാസ സത്യം -- മറിയം അമലോല്‍ഭവയാണ്. കൃപ നിറഞ്ഞവള്‍ എന്ന് ഗബ്രിയേല്‍ മാലാഖ അഭിസംബോധന ചെയ്യുന്നത്, അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ദൈവകൃപയാല്‍ നിറഞ്ഞവള്‍ എന്ന അര്‍ഥത്തിലാണ്. 1854ല്‍ ഒമ്പതാം പിയൂസ് പാപ്പ ഔദ്യോഗികമായി ഈ വിശ്വാസ സത്യം പ്രഖ്യാപിച്ചു. ലോകരക്ഷകനെ തന്റെ ഉദരത്തില്‍ സ്വീകരിക്കാനായി ദൈവം അവളെ ആദ്യ പാപത്തിന്റെ എല്ലാ കറകളില്‍ നിന്ന് സംരക്ഷിച്ചു എന്നും പാപ്പ പ്രഖ്യാപിച്ചു.
ഇതിനോട് ചേര്‍ത്തുവയ്ക്കുന്നതാണ് മറിയത്തിന്റെ കന്യകാത്വം എന്ന മൂന്നാമത്തെ വിശ്വാസ സത്യം. പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും നീയൊരു പുത്രനെ പ്രസവിക്കും എന്ന ഗബ്രിയേല്‍ മാലാഖയുടെ സന്ദേശം, മാംസരക്തങ്ങളാലല്ല പരിശുദ്ധാത്മാവിനാലാണ് യേശുവിന്റെ ജനനമെന്ന് വ്യക്തമാക്കുന്നു. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്ന ഏശയ്യ പ്രവചനത്തിന്റെ വാഗ്ദാന പൂര്‍ത്തീകരണം ആയാണ് സഭ ഇതിനെ കാണുന്നത്. യേശുവിന്റെ ജനനം മറിയത്തിന്റെ കന്യകാത്വത്തിന് കുറവ് വരുത്തുകയല്ല, മറിച്ച് വിശുദ്ധീകരിക്കുകയാണ് ചെയ്തത് (CCC 499).. അതി
നാല്‍തന്നെ സഭ, മറിയം നിത്യകന്യകയെന്ന് ഉദ്‌ഘോഷിക്കുന്നു. ഒരേസമയം കന്യകയും മാതാവുമായ മറിയം സംശയത്തിന്റെ കളങ്കം ഏല്‍ക്കാത്ത തന്റെ വിശ്വാസത്തിലൂടെ പരിശുദ്ധയായ കന്യകയായി നിലകൊള്ളുന്നു. മറിയത്തെക്കുറിച്ചുള്ള നാലാമത്തെ വിശ്വാസ സത്യം: അവള്‍ സ്വര്‍ഗാരോപിതയായി എന്നതാണ്. ഇഹലോകവാസം കഴിഞ്ഞപ്പോള്‍ തന്റെ ശരീരത്തോടും ആത്മാവോടും കൂടി മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും സകലത്തിന്റെയും രാജ്ഞിയായി കര്‍ത്താവ് അവളെ ഉയര്‍ത്തിയെന്നും സഭ വിശ്വസിക്കുന്നു. 1950ല്‍ 12-ാം പിയൂസ് പാപ്പ ഈ വിശ്വാസ സത്യം ഉറക്കെ പ്രഖ്യാപിച്ചു.
ഈ വിശ്വാസ സത്യങ്ങളെ ധ്യാന വിഷയമാക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമായ യേശുവിനെ പൂര്‍ണതയോടെ വെളിപ്പെടുത്തിയ, പിതാവിന്റെ വാഗ്ദാനങ്ങളെ സംശയത്തിന്റെ കണിക പോലുമില്ലാത്ത വിശ്വാസത്താല്‍ മുറുകെപ്പിടിച്ച, സകല വിശ്വാസികളുടെയും അമ്മയായ മറിയത്തെയാണ് നാം അനുഭവിച്ചറിയുന്നത്. യേശുവിലേക്കും യേശുവിനൊപ്പവും നമ്മെ നടത്താന്‍ മറിയത്തോളം നമ്മെ സഹായിക്കാന്‍ മറ്റാര്‍ക്ക് കഴിയും? ദൈവകൃപയാല്‍ നിറഞ്ഞ പരിശുദ്ധ അമ്മയോടുചേര്‍ന്ന് നമുക്കു പ്രാര്‍ഥിക്കാം.

നൈസില്‍ രാജേഷ്



Comments