top of page

കണ്ണാടി I യുവ/നുറുങ്ങ് I ചുള്ളി, ഖത്തര്‍ I KAIROS MALAYALAM I OCTOBER 2026

ചുള്ളി, ഖത്തര്‍
2 days ago
1 min read


ഇത് ആദ്യത്തെ അനുഭവമല്ല; എനിക്ക് എന്നെത്തന്നെ കാണാനുള്ള കണ്ണാടിയായി എന്റെ കുട്ടികള്‍ മാറുന്നത്!


ഒരു ചെറിയ ഒത്തുചേരലില്‍ കുട്ടികളുടെ നേരം പോക്കിന് കളര്‍ ചെയ്യാനായി പേപ്പര്‍ കൊടുത്തു.

എല്ലാവരും പിരിയും മുന്‍പ് അതില്‍ താരതമ്യേന ഭംഗിയുള്ള ഒരു ചിത്രത്തിനു സമ്മാനവും കൊടുത്തു. എന്നാല്‍, എട്ടുവയസ്സുള്ള എന്റെ മകള്‍ക്കു അതു അംഗീകരിക്കാനായില്ല. അവളുടെ നോട്ടത്തില്‍ അവളാണ് ഏറ്റവും നന്നായി വരച്ചത്. പരാതി പറച്ചിലിന് പുറകെ കരച്ചിലും തുടങ്ങി. 'ഒരു മത്സരത്തില്‍ എല്ലാവര്‍ക്കും സമ്മാനം കിട്ടില്ല', 'ജഡ്ജസിന്റെ തീരുമാനം അന്തിമമാണ്' എന്നൊക്കെ പറഞ്ഞു അവളെ ഒരു വൈകാരിക 'പക്വത'യ്ക്കായി ഒരുക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസമായിട്ടും അവളുടെ വിഷമം മാറിയില്ല.


വിഷയം നാട്ടിലുള്ള അപ്പാപ്പന്റെ അടുത്തുവരെയെത്തി. അപ്പാപ്പന്‍ കാര്യങ്ങളുടെ വിശദാശം എന്നോട് ചോദിച്ചപ്പോള്‍ എന്നിലെ 'പരിശീലകന്‍' ഉണര്‍ന്നു പറഞ്ഞു: 'അവള്‍ അതിലൂടെ കടന്നു പോകട്ടെ. ജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇതിലൂടെയൊക്കെ മനസ്സിലാക്കാന്‍ ഇടയാകും. നമ്മള്‍ ഒത്തിരി ശ്രദ്ധ കൊടുക്കേണ്ട.' പെട്ടന്നാണ് നാഥാന്‍ പ്രവാചക സ്വരത്തെ ഓര്‍മിപ്പിക്കുന്ന ഒരു സ്വരം ഹൃദയത്തില്‍ കേട്ടത്. 'ആ മനുഷ്യന്‍

നീ തന്നെ.' 'ദൈവത്തിന്റെ തീരുമാനത്തെ അംഗീകരിക്കാത്ത ആ മനുഷ്യന്‍ നീ തന്നെ.'


എനിക്കാണ് അംഗീകാരം കിട്ടാന്‍ കൂടുതല്‍ അര്‍ഹതയെന്ന് ഞാന്‍ കരുതുന്ന ഒരു കാര്യത്തില്‍ മറ്റൊരാള്‍ക്ക് അംഗീകാരം കിട്ടിയത് ഒരുതരത്തിലും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥ എന്നിലുണ്ടായിരുന്നു. 'ദൈവത്തിന്റെ തീരുമാനത്തെ സ്വീകരിച്ചു, ജീവിത യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍' ഈശോ എന്നെ ക്ഷണിക്കുന്നതായി തോന്നി.

അതിനു എന്നെത്തന്നെ കാണാന്‍ സഹായിക്കുന്ന കണ്ണാടിയായിരുന്നു എന്റെ മകള്‍.


''ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്ക്കാണു മനസ്സിലാക്കാന്‍ കഴിയുക? കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു'' (ജറെമിയാ 17, 9-10).









ചുള്ളി, ഖത്തര്‍









 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page