top of page

കാവൽമാലാഖമാർ കണ്ണടയ്ക്കാറില്ല | ടീന്‍സ്പിരിറ്റ് | ശ്രേയ മാര്‍ഗരറ്റ് | KAIROS MALAYALAM | FEBRUARY 2025

Writer: ശ്രേയ മാര്‍ഗരറ്റ്
ശ്രേയ മാര്‍ഗരറ്റ്
15 hours ago
2 min read

കാവല്‍ മാലാഖ എന്ന് പറയുമ്പോള്‍ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്തു ന്നത് കാറ്റിക്കിസം ബുക്കില്‍ കണ്ട 'ഒരുമാലാഖയോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ട് കുട്ടികളുടെ' ചിത്ര മാണ്. സ്‌കൂളി ലൊക്കെ കാവല്‍ മാലാഖയുടെ പ്രാര്‍ഥന എഴുതിവച്ചത് കണ്ടിട്ടുണ്ട്. അതിലും ഈ ഫോട്ടോ കാണാം. കാവല്‍ മാലാഖ ആ രണ്ടു കുട്ടികളെ പ്രൊട്ടക്റ്റ് ചെയ്യുന്നതാണെന്ന് മനസ്സിലാക്കിയെങ്കിലും കാവല്‍ മാലാഖയുടെ പ്രാധാന്യമൊന്നും എനിക്ക് അന്നറിയില്ലായിരുന്നു.


അങ്ങനെയിരിക്കെ എനിക്ക് സ്പിരിച്വല്‍ അഡൈ്വസ് തരുന്ന ഒരാന്റി, എനിക്ക് കാവല്‍ മാലാഖയെ കൂടുതലായി പരിചയപ്പെടുത്തിത്തന്നു. കാവല്‍മാലാഖയോട് എങ്ങനെ പ്രാര്‍ഥിക്കണം, നമ്മള്‍ കാവല്‍മാലാഖയെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കാണണം, നമ്മുടെ വിശേഷങ്ങളൊക്കെ കാവല്‍ മാലാഖയോട് പറയണം ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം എനിക്ക് വിശദമായി പറഞ്ഞുതന്നു. അതുവരെ കാവല്‍മാലാഖയെപ്പറ്റി എനിക്ക് അങ്ങനെ അറിയില്ലായിരുന്നു.


ഒരു ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ധ്യാന ഗുരുവായ വൈദികന്‍ ഏഞ്ചല്‍സിനെപറ്റി ഒരു ക്ലാസ്സെടുത്തു. ആ ക്ലാസ്സിലൂടെയാണ് എനിക്ക് കാവല്‍ മാലാഖയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. എക്‌സാം സമയത്തും വാലുവേഷന്‍ നടക്കുന്ന സമയത്തും കാവല്‍ മാലാഖയോട് പ്രാര്‍ഥിക്കണമെന്ന് പറഞ്ഞു തന്നു.


കാവല്‍ മാലാഖയുടെ ശരിക്കുള്ള പവര്‍ മനസ്സിലാക്കിയത് ഈ ഡിസംബറില്‍ ഉണ്ടായ ഒരു സംഭവത്തിലൂടെയാണ്. ഡിസംബറില്‍ 'മോസസ് മീറ്റ് 'എന്ന ജീസസ് യൂത്ത് പ്രോഗ്രാം ഉണ്ടായിരുന്നു. അതിനു പോകാന്‍ വേണ്ടി ഞാന്‍ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു ഡ്രസ്സ് തറവാട്ടില്‍ വച്ച് മറന്നുപോയകാര്യം ഓര്‍ത്തു. ഞാന്‍ അമ്മയോട് ആ ഡ്രസ്സ് എനിക്ക് ബസ്സ്‌റ്റോപ്പ് വരെ ഒന്ന് എടുത്തോണ്ട് വന്ന് തരുമോ എന്ന് ചോദിച്ചു. നീ തന്നെ വന്ന് ഡ്രസ്സ് എടുത്തിട്ട് പോയാല്‍ മതി, എനിക്ക് കുറേ പണികള്‍ വീട്ടില്‍ ചെയ്യാനുണ്ടെന്ന് അമ്മ പറഞ്ഞു. എനിക്ക് ആ സമയത്ത് അമ്മയോട് ഭയങ്കര ദേഷ്യവും സങ്കടമൊക്കെ തോന്നി. അപ്പോഴാണ് 'മോസസ് മീറ്റിന്' കാവല്‍ മാലാഖ യെപ്പറ്റി ഒരു ക്ലാസ്സ് എടുക്കണം എന്ന് എന്റെ ഫ്രണ്ട് ആന്മരിയ പറഞ്ഞത്. അങ്ങനെ ഞാനന്ന് രാവിലെ ഈ ക്ലാസ്സിനുവേണ്ടി ഒരുങ്ങുമ്പോള്‍ ഒരു വചനം എനിക്ക് സ്‌ട്രൈക്ക് ചെയ്തു.


മത്തായി 18, 10-11 വാക്യങ്ങള്‍: ''ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരി ക്കാന്‍ സൂക്ഷിച്ചു കൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരി ക്കുകയാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു'' ഈ വചനം വായിച്ചപ്പോള്‍ പെട്ടെന്ന് എനിക്ക് അമ്മയെ ഓര്‍മ വന്നു; ഞാന്‍ എടുത്ത തീരുമാനവും ഓര്‍മ വന്നു. മനസ്സില്‍ ആരോ ഇങ്ങനെ പറഞ്ഞു ''നീ അമ്മയെ മാത്രമല്ല ഇന്ന് വേദനിപ്പിക്കാന്‍ പോകുന്നത്. അമ്മയ്ക്ക് വേണ്ടി ദൈവത്തിന്റെ മുഖം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ദൂതനെയും കൂടെയാണ് നീ വിഷമിപ്പിക്കാന്‍ പോകുന്നത്.'' എന്റെ കാവല്‍മാലാഖ തന്നെയാണ് എന്റെ ഉള്ളില്‍ നിന്ന് സംസാരിച്ചതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇങ്ങനെ ചിന്തിച്ചു.അമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ സത്യം പറഞ്ഞാല്‍ അമ്മയെ മാത്രമല്ല ഞാന്‍ അമ്മയുടെ മാലാഖയെകൂടെയാണ് വേദനിപ്പിക്കാന്‍ പോകുന്നത്. അല്ലെങ്കിലും അമ്മയെ വേദനിപ്പിക്കാന്‍ പാടുണ്ടോ? ഞാന്‍ എന്റെ തീരുമാനം മാറ്റി. വീട്ടില്‍ പോകുമ്പോള്‍ അമ്മയോട് ദേഷ്യപ്പെട്ട് സംസാരിക്കില്ലായെന്ന് തീരുമാനമെടുത്തു.


ഞാന്‍ അമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നെങ്കില്‍ അമ്മയെ അത് വേദനിപ്പിക്കുകയും കുറ്റബോധത്തോടെ പ്രോഗ്രാമിന് പോകേണ്ടിയും വരുമായിരുന്നു. അപ്പോഴാണ് കാവല്‍മാലാഖയെ ഞാന്‍ മനസ്സിലാക്കിയത്. ആ സമയത്ത് എന്നെ തെറ്റ് ചെയ്യുന്നതില്‍നിന്ന് കാവല്‍ മാലാഖ പിന്തിരിപ്പിച്ചു. കാവല്‍ മാലാഖയോട് നമ്മള്‍ പ്രാര്‍ഥിക്കുന്നതും മാധ്യസ്ഥ്യം യാചിക്കുന്നതുംവഴി നമ്മള്‍ എന്ത് തെറ്റ് ചെയ്യാന്‍ പോയാലും നമ്മുടെ മാലാഖ നമ്മളെ പിന്തിരിപ്പിക്കും. നമുക്ക് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ നമുക്ക് കൂട്ടുപിടിക്കാന്‍ റാഫേല്‍ മാലാഖയുണ്ട്. നമുക്ക് ആന്തരിക മുറിവുകളുള്ളപ്പോള്‍ നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്ന മാലാഖയാണ് മിഖായേല്‍ മാലാഖ. നമ്മുടെ കാവല്‍ മാലാഖമാര്‍ ഹീറോസ് ആണെന്ന് പറയാം. നാം എല്ലാവരും വിശുദ്ധരുടെ മാധ്യസ്ഥ്യം തേടാറുണ്ട്. മാതാവിന്റെ മാധ്യസ്ഥ്യം തേടാറുണ്ട്. പക്ഷേ പലപ്പോഴും കാവല്‍ മാലാഖയുടെ മാധ്യസ്ഥ്യം തേടാന്‍ മറന്നുപോകുന്നു. ഇനിമുതല്‍ നമുക്ക് മാലാഖമാരുടെ മാധ്യസ്ഥ്യവും കൂടെ തേടാന്‍ പരിശ്രമിക്കാം.


കുഞ്ഞുനാളില്‍ പാടിയ ഈരടികള്‍ നമുക്ക് എപ്പോഴും ആവര്‍ത്തിക്കാം,


''കൂട്ടിനുണ്ടൊരു മാലാഖ, കൂടെ നടക്കും മാലാഖ. എന്നുടെ സ്വന്തം മാലാഖ, എന്റെ കാവല്‍ മാലാഖ''എറണാകുളം ജീസസ് യൂത്ത് ടീന്‍സ് ടീം അംഗമായ ശ്രേയ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്.



ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ ശ്രേയ എറണാകുളം ടീൻസ് ടീം അംഗമാണ്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page