top of page

ജീസസ് യൂത്ത്‌ വിചിന്തനം | KAIROS MALAYALAM | FEBRUARY 2025

Smitha.sk2009
2 days ago
2 min read

ദൈവിക ശുശ്രൂഷയ്ക്കായി തങ്ങളെ ത്തന്നെ ഭരമേല്പിച്ച സ്ത്രീകളടക്കമുള്ള നിരവധി ശിഷ്യരെ അഭിവാദനം ചെയ്തുകൊണ്ടാണ് വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനം അവസാനിപ്പി ക്കുന്നത് (റോമ 16, 116). അവരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും വിശദീകരിക്കാന്‍ പൗലോസ് ഉപയോഗിച്ച പദപ്രയോഗങ്ങള്‍ ശ്രദ്‌ധേയമാണ്: 'ജീവന്‍ പണയപ്പെടുത്തി', 'കഠിനാധ്വാനം ചെയ്ത', 'അപ്പസ്‌തോലഗണത്തിലെ പ്രമുഖര്‍', 'ക്രിസ്തുവില്‍ അംഗീകൃതമായ' തുടങ്ങിയവ. അവരുടെ സ്‌നേഹവും പിന്തുണയും പൗലോസിന്റെ ശുശ്രൂഷയെ വളരെയധികം പ്രചോദിപ്പിച്ചി രിക്കണം. എ.ഡി. 50കളുടെ മധ്യത്തിലാണ് ഈ ലേഖനം എഴുതപ്പെട്ടത്. അധികം താമസിയാതെതന്നെ സഭ നീറോ ചക്രവര്‍ത്തിയുടെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമാകു ന്നുണ്ട്. ഈ അധ്യായത്തില്‍ പരാമര്‍ശിക്ക പ്പെടുന്ന കുറേപ്പേരെങ്കിലും യേശുവിനെയും പൗലോസിനെയും പോലെ, സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലികഴിച്ചുകൊണ്ടു തങ്ങളുടെ വിശ്വാസത്തെ പൂര്‍ണതയിലെത്തിച്ചു.


നമ്മുടെ ജീസസ് യൂത്ത് കൂട്ടായ്മയിലെ ഒരാള്‍ അതിലെ അംഗങ്ങളെക്കുറിച്ച് വര്‍ണിച്ചുകൊണ്ട് ഒരു കത്തെഴുതിയെന്നു വിചാരിക്കുക. അതില്‍ നിങ്ങളെ എങ്ങനെയായിരിക്കും വിവരിക്കുക? വിശ്വാസത്താല്‍ കര്‍മനിരതരായി വേറിട്ടുനില്ക്കുന്നവരില്‍ നിങ്ങള്‍ ഉള്‍പ്പെടുമോ? പൗലോസ് വിവരിച്ചി രിക്കുന്ന ശിഷ്യരെല്ലാം പാപത്തില്‍നിന്ന് തങ്ങളെ വിടുവിച്ച ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചവരാണ്. സുവിശേഷദീപ്തി തങ്ങളുടെ ഹൃദയത്തിലെ അന്ധകാരം തുടച്ചുനീക്കിയത് അനുഭവിച്ച അവര്‍ ദൈവികതീക്ഷ്ണതയില്‍ ജ്വലിച്ചു. അവരെപ്പോലെതന്നെ നമ്മളും ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചവരല്ലേ? എന്നിരുന്നാലും, ശ്ലീഹാ തുടര്‍ന്നു പറയുന്നപോലെ, ചിലര്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. അത്തരം പ്രവൃത്തികള്‍ പിളര്‍പ്പുകള്‍ക്കും ദുര്‍മാതൃകകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണമായി (17, 18). സുവിശേഷം എപ്പോഴും രണ്ടു തരത്തിലുള്ള പ്രതികരണങ്ങള്‍ ഉളവാക്കുന്നു.


മറിയം, പേര്‍സിസ്, റൂഫസ് ... ഇവരെയൊക്കെ പോലെ നാമെല്ലാവരും പ്രതിബദ്ധതയോടെ പ്രതികരിച്ചാല്‍ നമ്മുടെ ജീസസ് യൂത്ത് കൂട്ടായ്മകള്‍ എത്ര സമ്പന്നമായിരിക്കും! വിശേഷിച്ച് 2033ാം ആണ്ടില്‍ സാര്‍വത്രിക സഭയോടൊപ്പം യേശുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രണ്ടായിരാം വാര്‍ഷികം ആഘോഷിക്കാന്‍ ജീസസ് യൂത്ത് ഒരുങ്ങുമ്പോള്‍, 'കര്‍ത്താവില്‍ കഠിനാധ്വാനം' ചെയ്യാനും എല്ലാ ജനതകളെയും ശിഷ്യരാക്കാ നുമുള്ള നമ്മുടെ ദൗത്യത്തെ ഗൗരവത്തോടെ സമീപിക്കേണ്ടതല്ലേ?


ലൊയോളയിലെ വിശുദ്ധ ഇഗ്‌േനഷ്യസ്, തന്റെ 'ആധ്യാത്മികസാധന' എന്ന കൃതിയില്‍ ക്രൂശിതനായ യേശുവിന്റെ മുമ്പില്‍ നിന്നുകൊണ്ട് മൂന്നു ചോദ്യങ്ങള്‍ ധ്യാനവിഷയമാക്കാന്‍ നമ്മെ ക്ഷണിക്കുന്നു: 'ക്രിസ്തുവിനുവേണ്ടി ഞാന്‍ എന്താണു ചെയ്തത്?' 'ക്രിസ്തുവിനുവേണ്ടി ഞാന്‍ എന്താണു ചെയ്യുന്നത്?' 'ക്രിസ്തുവിനുവേണ്ടി ഞാന്‍ എന്താണു ചെയ്യേണ്ടത്?' ഈ ചോദ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍, എന്താണ് എന്റെ ഹൃദയത്തില്‍ അനുഭവപ്പെടുന്നത്? അവന്റെ കൃപയുമായി സഹകരിച്ച് അക്ഷീണം പ്രയത്‌നിച്ച നാളുകളെ ഓര്‍ത്തുള്ള നന്ദിേയാ, അതോ നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്തുള്ള ദുഃഖവും

പശ്ചാത്താപവുമോ?


കുരിശിന്റെ ചുവട്ടില്‍ നിന്ന് എപ്പോഴെങ്കിലും എന്റെ ഹൃദയം ഉറച്ചതും അചഞ്ചലവുമായ ഒരു തീരുമാനമെടുത്തിട്ടുണ്ടോ? ആ പ്രതിബദ്ധത അനുദിനം പുതുക്കാന്‍ സഹായിക്കുന്ന ദൈവാത്മാവിനെ ആശ്രയിക്കു ന്നതില്‍ സ്ഥിരതയുള്ളവനാണോ ഞാന്‍? അതോ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ എന്റെ ഹൃദയം ദുര്‍ബലമാവു കയും ഭാരപ്പെട്ടിരിക്കുകയുമാണോ? (ലൂക്കാ 21, 34).


പൗലോസ് പരാമര്‍ശിക്കുന്ന സ്ത്രീപുരുഷന്മാര്‍ സാധാരണ വ്യക്തികളാ യിരുന്നു. എന്നാല്‍ ധീരമായ തെരഞ്ഞെടുപ്പുകളിലൂടെ അവര്‍ അസാധാരണ വ്യക്തിത്വങ്ങളുടെ ഉടമകളായി. ഇതേ സാധ്യത നമ്മുടെ ഉള്ളിലും കുടി കൊള്ളുന്നു. മൃദുവായി ദൈവാത്മാവ് നമ്മില്‍ മന്ത്രിക്കുന്നു, 'മറ്റെല്ലാറ്റിനു മുപരിയായി ആദ്യം ദൈവത്തിന്റെ രാജ്യം നീ അന്വേഷിക്കുമോ?'


കര്‍ത്താവില്‍ കഠിനാധ്വാനം ചെയ്യുന്നതിനു സജ്ജരാകാന്‍ നമ്മുടെ കഴിവുകളെയും വരങ്ങളെയും കണ്ടെത്തി പരിപോഷിപ്പിക്കുകയും ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നമ്മെ നയിക്കുന്ന ഉപവി എന്ന പുണ്യത്തില്‍ വളരുകയും വേണം. ക്രിസ്തുവിനു മാത്രം നല്കാന്‍ സാധിക്കുന്ന രക്ഷയിലേക്ക് ജനത്തെ നയിക്കാന്‍ തക്കവിധം നമ്മുടെ മിനിസ്ട്രികള്‍ സുസജ്ജമാകേണ്ടേ? ലക്ഷ്യബോധത്തോടെ, കാര്യക്ഷമമായി സമയം വിനിയോഗിച്ചുകൊണ്ട് സ്ഥിരതയോടെ കര്‍മനിരതരാകാം. 'ഈ ലക്ഷ്യം പ്രാപിക്കുന്നതിനുവേണ്ടി അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ട് ഞാന്‍ കഠിനമായി അധ്വാനിക്കുന്നു' (കൊളോ 1, 29) എന്നു പ്രഖ്യാപിച്ച പൗലോസ്ശ്ലീഹാ തന്നെയാണ് നമ്മുടെ മാതൃക. ചില അധ്വാനങ്ങള്‍ നമ്മെ തളര്‍ത്തുന്നു; മറ്റുചിലതാകട്ടെ, നമുക്ക് ഉന്മേഷം നല്കുന്നു. 'കര്‍ത്താവില്‍' എന്ന പദപ്രയോഗം ഓര്‍മപ്പെടുത്തുന്നത് നമ്മെ ശക്തിപ്പെടുത്തുന്ന ദൈവകൃപയില്‍ സദാ ആശ്രയിക്കാനാണ്. നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കാതെ, സ്വന്തം ബുദ്ധിയിലും ശക്തിയിലും ആശ്രയിച്ചു ശുശ്രൂഷ ചെയ്യുമ്പോഴാണ് നാം പലപ്പോഴും ക്ഷീണിതരും മടുപ്പനുഭവിക്കുന്നവരുമാകുന്നത്. എന്നാല്‍, ദൈവിക പ്രേരണകള്‍ക്കനുസരിച്ച് കഠിനമായി അധ്വാനിക്കാന്‍ മുന്‍പേ പോയ പൗലോസും മറ്റു വിശുദ്ധരും നമുക്കു മാതൃകയാകുന്നു.


പൗലോസിന്റെ സമര്‍പ്പണവും മാതൃകയും അവന്റെ ചുറ്റുമുള്ളവരെ കഠിനാധ്വാനത്തിനു പ്രചോദിപ്പിച്ചപോലെതന്നെ നമ്മുടെ തീക്ഷ്ണതയും അഭിനിവേശവും മറ്റുള്ളവരേയും പ്രചോദിപ്പിക്കില്ലേ? ചുരുക്കം ചിലര്‍ മാത്രമേ പൗലോസിനെപ്പോലെ മുഴുവന്‍ സമയശുശ്രൂഷയ്ക്കു വിളിക്ക പ്പെടുന്നുള്ളൂ.


എന്നാല്‍, നമുക്കെല്ലാവര്‍ക്കും മാതൃകയാക്കാവുന്നവരാണ് ഈ വചനഭാഗം എടുത്തുകാട്ടുന്ന ഓരോരുത്തരും. നമ്മുടെ കുടുംബങ്ങളിലും കാര്യാലയങ്ങ ളിലും കൂട്ടായ്മകളിലും കര്‍ത്താവ് ഭരമേല്പിച്ച ദൗത്യത്തില്‍ ശ്രദ്ധയൂന്നി ജീവിക്കാന്‍ അവന്‍ നമ്മെ വിളിക്കുന്നു. ഇതിനു നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ബോധപൂര്‍വം വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിനോടൊപ്പം ദൈവകൃപയില്‍ തീവ്രാധ്വാനം ചെയ്യുകയും വേണം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഓര്‍മിപ്പിക്കുന്നു, 'അവന്റെ ആവശ്യങ്ങളുടെ തീവ്രതയെ ഭയപ്പെടരുത്... നിനക്ക് അധികം നല്കാന്‍ സാധിക്കുമെന്നു അറിയാവുന്ന തുകൊണ്ടാണ് അവന്‍ അധികം ആവശ്യപ്പെടുന്നത്.'

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page