top of page

ഇത്രയേ സംഭവിച്ചുള്ളൂ ! I യുവ/ജെ.വൈ.സ്റ്റോറി I എബി ജേക്കബ്‌ I KAIROS MALAYALAM I OCTOBER 2026

എബി ജേക്കബ്‌
2 days ago
2 min read


യുവ ജെവൈ സ്റ്റോറിയിൽ ഖത്തറിൽ നിന്നും എബി ജേക്കബ്. വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിൽ ഒരനുഭവ സാക്ഷ്യം.




നീതിമാന്റെ പ്രാര്‍ഥന ശക്തിയുള്ളതും ഫലപ്രദവുമാണ്'' (യാക്കോബ് 5, 16).


വിശുദ്ധ ജോണ്‍ മരിയാ വിയാനിയുടെ തിരുനാള്‍ ആഘോഷവേളയിലെ ഒരു നുറുങ്ങുചിന്തയാണ്. ലോകം അദ്ദേഹത്തെ 'ആഴ്‌സിലെ വിശുദ്ധ വികാരി' എന്ന പേരിലോര്‍ക്കുന്നു. അനേകം ആളുകളെ ദൈവത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വമല്ല, മറിച്ച് പ്രാര്‍ഥന നിറഞ്ഞ ജീവിതവും വൈദിക ശുശ്രൂഷയോടുള്ള സമര്‍പ്പണവുമായിരുന്നു.


ഒരു വൈദികന്റെ ലളിതമായ അനുഗ്രഹത്തിലൂടെ ദൈവം പ്രവര്‍ത്തിച്ച ഒരു ചെറിയ അനുഭവം പറയാം. ജീസസ് യൂത്തിന്റെ ഔട്ട്‌റീച്ചിനായി ഞങ്ങള്‍ ഖത്തറിലെ ബിര്‍ക്കത്തിലേക്ക് പോയപ്പോള്‍, കൊല്ലം സ്വദേശി

യായ രഞ്ജിത്ത് എന്ന സഹോദരനെ കണ്ടുമുട്ടി. ഒരു കോണ്‍ട്രാക്ടിംഗ് കമ്പനി

യില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം, കമ്പനി ഉടമസ്ഥാവകാശം മാറിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. മാസങ്ങളായി തൊഴിലില്ലാതെ, നിരാശയിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും കഴിയുകയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചു, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഈ വെള്ളിയാഴ്ച ജീസസ് യൂത്ത് പ്രയര്‍ ഗ്രൂപ്പിലേക്ക് വരൂ. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം, അതിനുശേഷം മലയാളം കമ്മ്യൂണിറ്റിയിലെ സ്റ്റീഫനച്ചനെ കണ്ടു പ്രാര്‍ഥിക്കാമെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം വിശ്വാസത്തോടെ വന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. സ്റ്റീഫനച്ചനെ കാണാന്‍ ഞങ്ങള്‍ അരമണിക്കൂറിലേറെ കാത്തുനിന്നു. അച്ചന് നല്ല തിരക്കായിരുന്നു. ഒടുവില്‍ അച്ചനെ കണ്ടപ്പോള്‍ വിശദമായി കാര്യങ്ങള്‍ പറയാന്‍ സമയം ലഭിച്ചില്ല. ഈ

സഹോദരന് ജോലി നഷ്ടപ്പെട്ട് വലിയ വിഷമത്തിലാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും ഞാന്‍

പറഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് അച്ചന്‍ പ്രാര്‍ഥിച്ചു. സത്യത്തിലന്ന് എന്റെ മനസ്സില്‍ ചെറിയൊരു നിരാശയുണ്ടായിരുന്നു. വിശദമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ബയോഡാറ്റയും കൈമാറാന്‍ കഴിഞ്ഞില്ല. 'ഇത്രയേ സംഭവിച്ചുള്ളൂ' എന്നായിരുന്നു എന്റെ ചിന്ത.


കുറച്ച് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം വിളിച്ചു. ഒരു ഇന്റര്‍വ്യൂ കിട്ടിയെങ്കിലും ജോലി ലഭിച്ചില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വീണ്ടും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍, പിന്നീട് അദ്ദേഹം തനിക്ക് പുതിയ ജോലി കിട്ടിയെന്ന വിവരം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞ ഒരു വാചകം എന്റെ ഹൃദയത്തെ ആഴത്തില്‍

സ്പര്‍ശിച്ചു.''അന്ന് അച്ചന്‍ എന്റെ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച ആ നിമിഷംതന്നെ ദൈവം എനിക്ക് ജോലി തരുമെന്ന് എന്റെയു

ള്ളില്‍ ഉറപ്പുണ്ടായിരുന്നു.'' ആ വാക്കുകള്‍ എന്നെയൊരു വലിയ ആത്മീയസത്യം പഠിപ്പിച്ചു.


ദൈവം വലിയ അത്ഭുതങ്ങളിലൂടെയാണ്

പ്രവര്‍ത്തിക്കേണ്ടതെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ദൈവം പലപ്പോഴും പ്രവര്‍ത്തിക്കുന്നത് വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെയാണ്.


ഒരു ചെറിയ പ്രാര്‍ഥന, ഒരു വൈദികന്റെ അനുഗ്രഹം, വിശ്വാസത്തോടെ തുറന്ന ഒരു ഹൃദയം അത്രമാത്രം മതി; ദൈവകൃപ പ്രവര്‍ത്തിച്ചുതുടങ്ങാന്‍. യേശു പറയുന്നു:''ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും'' (മത്തായി 7, 7).


വിശുദ്ധ ജോണ്‍ മരിയാ വിയാനിയുടെ തിരുനാളില്‍ ഈ അനുഭവം നമ്മെ ഒരു വലിയ സത്യം ഓര്‍മിപ്പിക്കുന്നു. ദൈവം ഇന്നും തന്റെ വൈദികരിലൂടെ ജനങ്ങളെ അനുഗ്രഹിക്കുകയും പ്രത്യാശ നല്‍കുകയും ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്നു. ഒരു വൈദികന് അത് ഏതാനും നിമിഷങ്ങളുടെ പ്രാര്‍ഥന മാത്രമായിരിക്കാം; എന്നാല്‍, ദൈവം ആ നിമിഷത്തെ ഒരാളുടെ ജീവിതത്തിലെ വഴിത്തിരിവാക്കി മാറ്റുന്നു.


ഇന്ന് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും അനുഭവിക്കുന്ന അനേകം സഹോദരങ്ങള്‍ നമുക്കുചുറ്റുമുണ്ട്.

ഈ സാക്ഷ്യം അവര്‍ക്കെല്ലാം ഒരു പ്രത്യാശയാകട്ടെ. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല. അവന്റെ സമയം ഏറ്റവും ഉത്തമമാണ്. വിശുദ്ധ ജോണ്‍ മരിയാ വിയാനിയുടെ മാധ്യസ്ഥ്യം എല്ലാ വൈദികര്‍ക്കും ശക്തിയും വിശുദ്ധിയും പകരട്ടെ. അവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും ജീവിക്കുന്ന ഉപകരണങ്ങളായി എന്നും നിലകൊള്ളട്ടെ. എല്ലാ മഹത്വവും യേശുക്രിസ്തുവിന്!







എബി ജേക്കബ്‌

എറണാകുളത്ത് അരൂര്‍ സ്വദേശിയായ ലേഖകന്‍ കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുന്നു.






 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page