ഹൃദയം ഉണ്ടോ സഖാവേ ഒന്ന് സ്നഹിക്കാൻ | യുവ/ യൂത്ത് ക്ലാസ് | ജിതിന്‍ ജോസഫ് | KAIROS MALAYALAM | FEBRUARY 2025


നീ ഒരു മനുഷ്യനാണോ..? നിനക്ക് ഒരു ഹൃദയം ഉണ്ടോ..? അതേ, ഹൃദയമുള്ള മനുഷ്യരാണ് നാമെല്ലാവരും. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ഹൃദയം വ്യത്യസ്തമായിരിക്കുന്നു. ഇക്കഴിഞ്ഞ കാലയളവില്‍ ചെറുപ്പക്കാരില്‍ നടത്തിയ ഒരു സര്‍വേയില്‍ ചെറുപ്പക്കാരിലാണ് ഏറ്റവും അധികം ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നത്!
എന്താണ് മനുഷ്യഹൃദയം ഇത്ര വേദന അനുഭവിക്കുന്നത്? എങ്ങനെയാണ് മനുഷ്യഹൃദയം ഇത്ര മുറിവേല്‍പ്പിക്ക പ്പെടുന്നത്? നമ്മുടെ ജീവിതശൈലികള്‍ ആണോ? വ്യക്തി ബന്ധങ്ങളില്‍ ഉള്ള പാകപ്പിഴകള്‍ ആണോ..? ഹൃദയം, അത് നിഗൂഢതകള്‍ നിറഞ്ഞ സങ്കീര്‍ണമായ ഒരു അവയവമാണ്.
മനുഷ്യഹൃദയം അവ ചേരേണ്ടതിനോടെ എപ്പോഴും ചേരുകയുള്ളൂ, ചേര്‍ന്നിരിക്കുകയുള്ളൂ. അതുകൊണ്ടാണല്ലോ വൈദ്യലോകത്ത് ഹൃദയമാറ്റ ശസ്ത്രക്രിയ ഏറെ വെല്ലുവിളികള്‍ നേരിടുന്നത്. ഓരോ മനുഷ്യരിലും അവന്റെ ഉത്പത്തിയില്‍തന്നെ അനുയോജ്യമായ ഒരു ഹൃദയം
രൂപീകരിക്കപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, ഒരു മനുഷ്യന്റെ ഉത്ഭവത്തില്‍ ഏറ്റവും ആദ്യം രൂപീകരിക്കപ്പെടുന്ന അവയവം ഹൃദയമാണ്. അതുപോലെതന്നെ മരണം കുറിക്കുന്നത് അയാളുടെ ഹൃദയത്തിന്റെ മിടിപ്പുകള്‍ നിലയ്ക്കുമ്പോഴാണ്.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം, ഡേവിഡ് ബന്നറ്റ് എന്ന 57കാരനായ രോഗിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച സംഭവം നമുക്കറിയാം ഏതാനും മാസങ്ങള്‍ ജീവിക്കാന്‍ സാധിച്ചെങ്കിലും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി. അങ്ങനെ ഹൃദയം പരീക്ഷിച്ചും പരീക്ഷിക്കപ്പെട്ടും കാലത്തിനും മാറ്റങ്ങള്‍ക്കും വിധേയമായി മനുഷ്യനില്‍ ഇന്നും സങ്കീര്‍ണമായി കുടികൊള്ളുന്നു.
ഒരു മനുഷ്യനില്‍ നിന്നും മറ്റൊരു മനുഷ്യനിലേക്കുള്ള ദൂരം ഒരാളുടെ ഹൃദയത്തില്‍ നിന്നും മറ്റൊരാളുടെ ഹൃദയത്തിലേക്കുള്ള ദൂരമാണ്. സ്‌നേഹം, സൗഹൃദം, പ്രണയം എന്നിവയുടെയെല്ലാം വിളനിലമാണ് ഹൃദയം. അതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഫെബ്രുവരി 14ന് ലോകമെങ്ങും Valentine's day ആയി ആചരിക്കുന്നത്. എത്ര മുന്നൊരുക്കങ്ങളാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. ose Day, Propose Day, Chocolate Day, Promise Day, etc അങ്ങനെയിന്ന് എല്ലാം കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ അതിനൊക്കെ മുമ്പ് വാലന്റൈന്‍സ് ഡേയ്ക്ക് പുറകില്‍ ഒരു ത്യാഗത്തിന്റെ കഥയുണ്ട്.
ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് 0-9ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. അതോടെ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തലവെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ''ഫ്രം യുവര്‍ വാലന്‍ന്റൈന്‍'' എന്നെഴുതിയ ഒരു കുറിപ്പ് വച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
I have a space for you in my heart. എല്ലാവരും പരസ്പരം ഏറെ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വാചകം ആയിരിക്കാം ഇത്. ഒരുപക്ഷേ കിട്ടാവുന്നതില്‍വച്ച് ഏറ്റവും വലിയ സമ്മാനവും, ഹൃദയം കൊടുക്കുക, ഹൃദയത്തില്‍ ഒരു ഇടം കൊടുക്കുക എന്നത്.ഒരു മനുഷ്യനെ തകര്‍ക്കുവാനുള്ള ഏറ്റവും എളുപ്പമായ വഴി അവന്റെ ഹൃദയം തകര്‍ക്കുക എന്നതാണ്. സ്‌നേഹം വിശ്വാസം ഇവയൊക്കെ നാം നഷ്ടപ്പെടുത്തിയാല്‍ ഒരുപക്ഷേ അവ വീണ്ടെടുക്കുക വളരെ പ്രയാസകരമായിരിക്കും. മുന്‍വിധികള്‍ കൊണ്ട്, അടക്കം പറച്ചിലുകള്‍ കൊണ്ട്, തെറ്റി തെറ്റിദ്ധാരണ കള്‍ കൊണ്ട് നാം ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തി യിട്ടുണ്ടോ? ഒരുപക്ഷേ നാളെ നമുക്കും ഇത് സംഭവിക്കാം. കര്‍ത്താവരുളിചെയ്യുന്നു, നിങ്ങളുടെ ശിലാഹൃദയം നീക്കി മാംസളമായ ഒരു ഹൃദയം ഞാന്‍ നിങ്ങളില്‍ സൃഷ്ടിക്കും. ബൈബിളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു വാചകമാണ് ''നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്'' എന്ന്. മനുഷ്യന്റെ എല്ലാ നന്മയും തിന്മയും കുടികൊള്ളുന്നത് ഹൃദയത്തിലാണ്, അവന്റെ മനസ്സിലാണ്, ഹൃദയത്തിന്റെ നിറവില്‍ നിന്നുമാണ് നാം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഹൃദയം അതുകൊണ്ട് സര്‍വ ഗുണങ്ങളുടെയും കലവറയാണ്.
'After his or her own heart" എന്ന് നാം വിശേഷിപ്പിക്കുമ്പോള്‍, അത് നല്ലൊരു മനസ്സിനുള്ള പ്രോത്സാഹനവും പ്രചോദനവുമാണ്. ഹൃദയം കൈമാറുക എന്നു പറയുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു മനുഷ്യന്റെ നന്മകളും കുറവുകളും നിറവുകളും എല്ലാം. "A heart is like an egg. Break it, and you might still have almost every bit of yolk and white, but there's no way you're getting that back in the shell. And even if you could, there'd be still all the cracks."
രോഗങ്ങള്‍ മരുന്നുകള്‍ കൊണ്ട് മാറ്റപ്പെട്ടേക്കാം, ഹൃദയത്തിലേക്കുന്ന മുറിവുകള്‍ അവ കാലങ്ങളോളം തീരാത്ത വേദനകളായി നിലനില്ക്കും. അതുകൊണ്ട് പ്രിയപ്പെട്ടവരുടെ, നല്ല സൗഹൃദങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ, സ്‌നേഹത്തിന്റെ, ഹൃദയം സൂക്ഷിപ്പുകാരാകാം. T 'Because prevention is better than cure".
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ അത് എത്ര വൈകിയാലും മനോഹരമാണ്. നമുക്കും ഹൃദയം സൂക്ഷിപ്പുകാരാകാം, ഉപാധികളില്ലാതെ പങ്കുവയ്ക്കാം, ഹൃദയവിചാരങ്ങള്‍ അറിയുന്ന കര്‍ത്താവ് നമ്മെ വഴി നടത്തട്ടെ. പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന്, സ്‌നേഹബന്ധങ്ങള്‍ക്ക് നാം നന്ദി പറയാന്‍ മറന്നിട്ടുണ്ടെങ്കില്‍ ഇനിയും മടിച്ചു നില്‍ക്കരുത്, തുറന്നു പറയാം, Thanks for everything, be the same forever, happy Valentine's Day.

സമന്വയ സിയോളജി കോളേജ് ഭോപ്പാലിലെ വിദ്യാർത്ഥിയാണ് ജിതിൻ ജോസഫ്



Comments