top of page

ഫ്രാൻസിസ് നീ വീണ്ടും വരുമോ I യുവ/കവിത I സുജമോള്‍ ജോസ്‌ I KAIROS MALAYALAM I OCTOBER 2026

Writer: സുജമോള്‍ ജോസ്‌
സുജമോള്‍ ജോസ്‌
2 days ago
1 min read


ഫാന്‍സിസ് നീ ഒരിക്കല്‍ കൂടി വരുമോ?

ജീര്‍ണിച്ചവ പുനരുദ്ധരിക്കാന്‍,

സമാധാനത്തിന്റെ ഉപകരണമാകാന്‍!

ഫ്രാന്‍സിസ് നീ വീണ്ടും വരുമോ?


വിദ്വേഷം ഉള്ളിടത്ത് സ്‌നേഹം പുലര്‍ത്താന്‍,

അശാന്തിയില്‍ ശാന്തി ചൊരിയാന്‍

ദ്രോഹിപ്പോര്‍ക്ക് ക്ഷമകൊടുക്കാന്‍,

ആവതില്ലാതെ ഞങ്ങള്‍!

ഫ്രാന്‍സിസ് നീ വീണ്ടും വരുമോ?

സമാധാന പ്രാര്‍ഥനയ്ക്കര്‍ഥം പകരാന്‍!



വിശ്വാസം എങ്ങോ അറ്റുപോയി,

സന്ദേഹം മാത്രം ബാക്കിയാകുന്നു.

പ്രത്യാശ ഇവിടെ നിരാശയ്ക്ക് വഴിമാറുന്നു.

സന്താപത്തിനറുതിയില്ല.

സന്തോഷം എന്നേ കെട്ടണഞ്ഞു.

ഫ്രാന്‍സിസ് നീ വീണ്ടും വരുമോ?

ഇവയെല്ലാം വീണ്ടെടുക്കാന്‍!


അനേകര്‍ക്ക് ആശ്വാസമാകാന്‍,

അവരെ മനസ്സിലാക്കാന്‍,

നിസ്വാര്‍ഥ സ്‌നേഹമാകാന്‍,

ഉള്ളറിഞ്ഞു കൊടുക്കാന്‍, ക്ഷമിക്കാന്‍

ഒടുവില്‍ നിത്യതയിലലിയാന്‍,

നിത്യനായവന്റെ മാധ്യസ്ഥ്യം ഞങ്ങള്‍ക്കായി തേടാന്‍

ഫ്രാന്‍സിസ് നീ വീണ്ടും വരുമോ?


ചെന്നായ പോലും നിന്‍ സോദരന്‍

ലോകം നിനക്കെന്നും വ്യര്‍ഥം.

അസ്സീസിയുടെ പുണ്യമേ,

രണ്ടാം ക്രിസ്തുവേ

നീ വീണ്ടും വരുമോ?

മറ്റൊരു ക്രിസ്തുവേ രൂപപ്പെടുത്താന്‍

മാര്‍ഗദര്‍ശിയായി എന്നും കൂടെ നില്‍ക്കാന്‍

ഫ്രാന്‍സിസ് നീ വീണ്ടും വരുമോ?







സുജമോള്‍ ജോസ്‌








 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page