top of page

Fr. RENE JUST HAUY |ജൂഹി എൽസ് ജോർജും സിന്റോ വി വർഗീസ് | KAIROS MALAYALAM | MAY 2025

ജൂഹി എൽസ് ജോർജും സിന്റോ വി വർഗീസ്
5 days ago
1 min read

'ആധുനിക ക്രിസ്റ്റലോഗ്രാഫിയുടെ പിതാവ്' എന്ന് അറിയപ്പെടുന്ന ഫാ. ഹൗയ് (Fr. Haüy) ഒരു ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനും ധാതുശാസ്ത്രജ്ഞനുമായിരുന്നു. കര്‍ദിനാള്‍ ലെമോയിന്‍ കോളേജില്‍ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് ധാതുശാസ്ത്ര മേഖലയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. 1783-ല്‍ പാരീസ് അക്കാദമി ഓഫ് സയന്‍സിന്റെ അംഗത്വത്തിനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.


ഫാ. ഹൗയിയുടെ ആദ്യമായി അച്ചടിച്ച കൃതി 'ക്രിസ്റ്റല്‍സിന്റെ ഘടനയെക്കുറിച്ചുള്ള ഉപന്യാസം' (Essay on the Structure of Crystals) ആധുനിക ക്രിസ്റ്റലോഗ്രാഫിയിലെ സിദ്ധാന്തങ്ങള്‍ക്ക് ഉറച്ച ശാസ്ത്രീയ അടിത്തറ സ്ഥാപിച്ചു. ഈ കൃതിയില്‍ അദ്ദേഹം അവതരിപ്പിച്ച ഏകീകൃത ഘടനാ സിദ്ധാന്തം അനുസരിച്ച്, 'മോളിക്യൂള്‍ ഇന്റഗ്രാന്റ്' എന്ന അടിസ്ഥാന ഘടനാ ഘടകം ആവര്‍ത്തിച്ചു ക്രമീകരിച്ചാണ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നത്. ക്രിസ്റ്റലുകളിലെ പൈറോഇലക്ട്രിസിറ്റിയും പീസോഇലക്ട്രിസിറ്റിയും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണങ്ങളും ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധേയമായി.


ഈഫല്‍ ടവറിന്റെ തെക്കുകിഴക്ക് ഭാഗത്ത് ഉല്ലേഖിക്കപ്പെട്ട ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ പതിമൂന്നാമതായി അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ച് 1807-ല്‍ കണ്ടെത്തിയ ഒരു ധാതുവിന് 'ഹൗയിന്‍' എന്ന പേര് നല്‍കിയിരുന്നു.


ഫ്രഞ്ച് വിപ്ലവകാലത്ത്, ഒരു വിശ്വസ്ത കത്തോലിക്കാ പുരോഹിതനെന്ന നിലയില്‍, പുരോഹിതരുടെ സിവില്‍ ഭരണഘടന അംഗീകരിക്കുന്നതായി പ്രതിജ്ഞയെടുക്കാന്‍ ഫാ. ഹൗയ് വിസമ്മതിച്ചു. തത്ഫലമായി അധികാരികള്‍ അദ്ദേഹത്തെ ജയിലിലടച്ചു. എന്നിരുന്നാലും സെപ്റ്റംബര്‍ കൂട്ടക്കൊലകളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


ശാസ്ത്രത്തിലെ അതുല്യ സംഭാവനകളുമായി മുന്നേറുമ്പോഴും തന്റെ വിശ്വാസം അടിയറവു വയ്ക്കാതെ ആത്മവിശ്വാസത്തോടെ ജീവിച്ച ഫാ. ഹൗയിയുടെ ജീവിതം, ശാസ്ത്രാഭിമുഖതയും വിശ്വാസസത്യങ്ങളും സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്ന കത്തോലിക്കാ സഭയുടെ സ്വഭാവത്തെതന്നെ പ്രതിനിധീകരിക്കുന്നു.


ധാതു ശാസ്ത്രജ്ഞനായിരുന്ന ഈ കത്തോലിക്കാ പുരോഹിതനെ പരിചയപ്പെടുത്തുന്നത് ജൂഹി എൽസ് ജോർജും സിന്റോ വി വർഗീസും ചേർന്നാണ്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page