top of page

ഫാ. ലുയിജി ഗ്വിഡോ ഗ്രാൻഡി (Fr. Luigi Guido Grandi) | ടീന്‍സ്പിരിറ്റ് | ജൂഹി എൽസ് ജോർജ് & സിന്റോ വർഗീസ് | KAIROS MALAYALAM | MARCH 2025

ജൂഹി എല്‍സ് ജോര്‍ജ് & സിന്റോ വി. വര്‍ഗീസ്‌
2 days ago
1 min read

ഇറ്റാലിയന്‍ സന്യാസ വൈദികനായ ഫാ. ലുയിജി ഗ്വിഡോ ഗ്രാന്‍ഡി, തത്ത്വചിന്തകന്‍, ദൈവശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍ എന്നീ നിലകളിലും അതീവ പ്രശസ്ത നായിരുന്നു. 1694-ല്‍ അദ്ദേഹം ഫ്‌ളോറന്‍സിലെ സെന്റ് മേരി ഓഫ് ദ ഏഞ്ചല്‍സിന്റെ കമാല്‍ഡോലീസ് മൊണാസ്ട്രിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. തിയോളജിയും ഫിലോസഫിയുമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. ഈ കാലഘട്ടത്തിലാണ് ഫാ. ഗ്രാന്‍ഡി ഗണിതശാസ്ത്രത്തില്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.


പില്‍കാലത്ത് ടസ്‌കനിയുടെ വാട്ടര്‍ സൂപ്രണ്ടായും അദ്ദേഹം പ്രവര്‍ത്തി ച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യ ത്തിനുള്ള ഒരു അംഗീകാരമായികൂടി ഈ ഉത്തരവാദിത്വത്തെ കണക്കാക്കാവുന്നതാണ്.


ഗണിതശാസ്ത്രലോകത്ത് ഫാ. ഗ്രാന്‍ഡി അറിയപ്പെടുന്നത് ഫ്‌ളോറസ് ജ്യാമിതി (1728) എന്ന കൃതിയിലൂടെയാണ്. ഇതില്‍ അദ്ദേഹം ദളങ്ങളുള്ള പുഷ്പത്തിന്റെ ആകൃതിയിലുള്ള റോസ് കര്‍വിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഗ്രാന്‍ഡി സീരീസിന്റെ (1 1 + 1 1 + ... എന്ന അനന്ത ശ്രേണിയെ ? (1) എന്നെഴുതുന്നു) പേരിലും അദ്ദേഹം പ്രശസ്തനാണ്. ഇതൊരു വ്യത്യസ്ത പരമ്പരയാണ്, അതായത് സാധാരണ അര്‍ഥത്തില്‍ ഇതിനു ഒരു ആകെത്തുകയുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. മറുവശത്ത്, അതിന്റെ സെസാറോ തുക 1/2 ആണ്.


ഇത്തരം അനേകം സംഭാവനകള്‍ ശാസ്ത്രത്തിനു നല്‍കിയ ഈ കത്തോലിക്കാ പുരോഹിതന്റെ സംഭാവനകളും വിശ്വാസജീവിതവും നമ്മുടെ ഓര്‍മകളില്‍ നിന്ന് മറയാതിരിക്കട്ടെ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page