വൈകാരിക പവിത്രത | ഫമിലിയ / ഫാമിലി കഫേ |സില്‍വി സന്തോഷ് | KAIROS MALAYALAM | FEBRUARY 2025

പവിത്രമായി ജീവിതത്തെ കാക്കുവാനും സ്‌നേഹത്തിലും പക്വതയിലും വളര്‍ന്നുവരാനും മാതാപിതാക്കള്‍ക്കും മക്കള്‍ക്കും കൈചൂണ്ടിയാകുന്ന ലേഖന പരമ്പരയുടെ ഒന്നാംഭാഗം.

സ്‌നേഹത്തിന്റെയും, ബന്ധങ്ങളുടെയും അര്‍ത്ഥങ്ങള്‍ മാറിമറഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, രവമേെശ്യേ അഥവാ ചാരിത്ര്യം എന്ന പുണ്യം, ഇല്ലാതായി കൊണ്ടിരിക്കുകയാണോ? പല മാതാപിതാക്കളും ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ട്, ഒരുത്തരം നല്‍കാം എന്ന് കരുതുന്നു!
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ തിരുസഭയെ പഠിപ്പിക്കാനായി എഴുതിയ Theology of Body (ശരീരത്തിന്റെ ദൈവശാസ്ത്രം) തന്നെയാണ് ഇതിനെ കുറിച്ച് പഠിക്കാന്‍ പറ്റിയ പുസ്തകം എന്നത് നിസ്സംശയം പറയാം! വി: ജോണ്‍ പോള്‍ രണ്ടാമന്‍ രവമേെശ്യേ യെ കുറിച്ച് ഇപ്രകാരം ആണ് പറയുന്നത്: ''വികാരങ്ങളെ അടിച്ചമര്‍ത്തുന്ന പ്രക്രിയയല്ല, chastity, പ്രത്യുത, ദൈവഹിതവുമായി നമ്മുടെ ഹിതങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഏറ്റവും വിശുദ്ധമായി,പൂര്‍ണ സ്വതന്ത്രത്തോടെ, നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുവാന്‍ നമ്മെ തന്നെ രൂപപ്പെടുത്തുന്ന പുണ്യമാണ് രവമേെശ്യേ അഥവാ ചാരിത്ര്യം. മനുഷ്യ വ്യക്തിയുടെ അന്തസ്സും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന, നമ്മുടെ മുഴുവന്‍ അസ്തിത്വത്തിലും നമ്മുടെ ലൈംഗികതയെ സംയോജിപ്പിക്കുന്നതാണ് രവമേെശ്യേ. വിവാഹിതരോ, അവിവാഹിതരോ, , സമര്‍പ്പിതരോ - എല്ലാവരും പരിശീലിക്കാന്‍ വിളിക്കപ്പെടുന്ന ഒരു പുണ്യം! ശരീരത്തിന്റെ ദൈവശാസ്ത്രത്തില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പഠിപ്പിക്കുന്നത്, യഥാര്‍ത്ഥ സ്‌നേഹം മറ്റുള്ളവരുടെ നന്മ തേടുന്ന ഒരു സ്വയം ദാനമാണെന്നും, ക്രിസ്തുവിന് തന്റെ സഭയോടുള്ള സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ആണ് (എഫെ 5:25-27). ലൈംഗിക പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല, യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ നമ്മെ അനുവദിക്കുന്ന ശുദ്ധമായ ഹൃദയവും മനസ്സും വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പുണ്യത്തിന്റെ ലക്ഷ്യം.
വൈകാരിക പവിതൃത ( (emotional chastity)
chastity യുടെ പ്രധാനപെട്ട ഒരു ഘടകം ആണ് emotional chastity വൈകാരിക പവിത്രത/ചാരിത്ര്യം. അധികമായി ചര്‍ച്ച ചെയ്യപ്പെടാത്ത ഈ പുണ്യമെന്താണെന്ന് നമുക്ക് നോക്കാം. ദൈവഹിതത്തിനനുസരിച്ച് നമ്മുടെ ഹൃദയ വിചാരങ്ങളെയും, വികാരങ്ങളെയും ക്രമീകരിക്കുന്ന പുണ്യമാണ് ലാീശേീിമഹ രവമേെശ്യേ.ചെറുപ്പം മുതലേ ഈ പുണ്യത്തില്‍ വളരാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നതിലൂടെ, മാതാപിതാക്കള്‍ക്ക് കുട്ടികളെ വിശുദ്ധമായ, സന്തോഷ പൂരിതമായ ജീവിതം നയിക്കാന്‍ സഹായിക്കാനാകും!
ദൈവത്തിനുപരിയായി, ജീവിതത്തില്‍ ആരെയും സ്‌നേഹിക്കാതിരിക്കാന്‍, ആരെയും വിഗ്രഹമായി കാണാതിരിക്കാനും, ആരുമായി അമിതമായി മേേമരവാലി േഉണ്ടാകാതിരിക്കാനും ഈ പുണ്യം നമ്മെ സഹായിക്കുന്നു! വൈകാരിക പവിത്രത പരിശീലിക്കുന്നതിലൂടെ, അതിരുകള്‍ നിശ്ചയിക്കാനും, മറ്റുള്ളവരെ ബഹുമാനിക്കാനും, ആരോഗ്യകരമായ ബന്ധങ്ങള്‍ക്കായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാനും നാം പഠിക്കുന്നു. ''നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്''.(സുഭാഷിതങ്ങള്‍ 4 : 23).
കുഞ്ഞുങ്ങളെ Emotional Chastity പഠിപ്പിക്കണോ?
എന്നെ സമീപിച്ച മാതാപിതാക്കളുടെ ചോദ്യങ്ങള്‍ ഇതെല്ലാമായിരുന്നു:
ചെറുപ്പത്തിലെ തന്നെ Emotional Chastity കുറിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് ആവശ്യമാണോ? ? അവരുടെ ഹൃദയം നിഷ്‌കളങ്കമല്ലേ? ? അവര്‍ക്കിതൊക്കെ മനസ്സിലാക്കാന്‍ തക്കതായ അറിവുണ്ടോ?
1. ഭാവി ബന്ധങ്ങള്‍ക്കുള്ള അടിത്തറ രൂപപ്പെടുത്തുന്നു:
Emotional chastity ആരോഗ്യകരമായ സൗഹൃദങ്ങള്‍ക്കും, പിന്നീട് വിശുദ്ധമായ വിവാഹ ജീവിതത്തിനോ, ദൈവവിളികള്‍ക്കോ വേണ്ടിയുള്ള നല്ല ശക്തമായ അടിത്തറയിടുന്നു. സ്വാര്‍ത്ഥതയെക്കാള്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ ഈ പുണ്യം ചെറുപ്പത്തിലെ തന്നെ പരിശീലിക്കുന്ന കുട്ടികള്‍ കൂടുതല്‍ സജ്ജരാകുന്നു.
2. വൈകാരികമായ മുറിവുകള്‍ ഉണ്ടാകാതെ കാക്കുന്നു:
വൈകാരിക പവിത്രത പരിശീലിക്കുന്നത്, പിന്നിട് വളരെ ദുഃഖത്തിലേക്കും, ഒറ്റപ്പെടലിലേക്കും നയിച്ചേക്കാവുന്ന അനാരോഗ്യകരമായ ആശ്രയത്വങ്ങളോ (ൗിവലമഹവ്യേ റലുലിറലിരല) ബന്ധങ്ങളോ ഉണ്ടാക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നു
3. ദൈവവുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുന്നു:
emotional chastity യെ കുറിച്ച് ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുന്നത് ദൈവമാണ് സ്‌നേഹത്തിന്റെ ആത്യന്തിക ഉറവിടമാണെന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ അവനിലേക്ക് തിരിയുമ്പോള്‍ , മറ്റുള്ളവരെ ശരിയായി സ്‌നേഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
4. ആത്മനിയന്ത്രണം രൂപപ്പെടുന്നു:
ലാീശേീിമഹ രവമേെശ്യേ യെ കുറിച്ചുള്ള ആദ്യകാല പാഠങ്ങള്‍ ആത്മ നിയന്ത്രണം വളര്‍ത്തുന്നു, അത് ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും പ്രയോജനകരമാണ്. വിശുദ്ധ പൗലോസ് എഴുതുന്നതുപോലെ, 'എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.'' (2 തിമോത്തേയോസ് 1 : 7). ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് തന്നെ കുട്ടികളെ ലാീശേീിമഹ രവമേെശ്യേ ചെറുപ്പത്തിലെ തന്നെ പരിശീലിപ്പിക്കേണ്ടത്, വളരെ അത്യാവശ്യമാണ്.
മാതാപിതാക്കള്‍ക്ക് എങ്ങനെ മാതൃകയാകാം?
കുട്ടികള്‍ ഏറ്റവും നന്നായി സദ്ഗുണം പഠിക്കുന്നത് മാതാപിതാക്കളെ നിരീക്ഷിച്ചുകൊണ്ടാണ്. കുടുംബം 'സ്‌നേഹത്തിന്റെ വിദ്യാലയം' ആണെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവിടെ കുട്ടികള്‍ ബന്ധങ്ങള്‍ക്കായുള്ള ദൈവത്തിന്റെ പദ്ധതി ആദ്യമായി കണ്ടുമുട്ടുന്നു.
1. പരസ്പര ബഹുമാനവും ആത്മനിയന്ത്രണവും കുടുംബത്തില്‍ പരിശീലിക്കുക : നിങ്ങളുടെ ദാമ്പത്യത്തിലായാലും, സൗഹൃദത്തിലായാലും, അപരിചിതരുമായുള്ള ഇടപെടലുകളിലായാലും, മറ്റുള്ളവരോട് മാന്യതയോടും ബഹുമാനത്തോടും കൂടി പെരുമാറുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുക.
ഉദാഹരണത്തിന് അഭിപ്രായവ്യത്യാസത്തിന്റെ നിമിഷങ്ങളില്‍ പോലും നിങ്ങളുടെ പങ്കാളിയോട് ബഹുമാനത്തോടെ സംസാരിക്കുക, സ്‌നേഹം ക്ഷമയും ക്ഷമിക്കുന്നതുമാണെന്ന് നിങ്ങളുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുക (1 കൊരിന്ത്യര്‍ 13:4-7).
2. വൈകാരിക അതിരുകള്‍ (ലാീശേീിമഹ യീൗിറമൃശല)െ പാലിക്കുക: നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ആരോഗ്യകരമായ വൈകാരിക അതിരുകള്‍ പരിശീലിക്കുക, ഗോസിപ്പ് അല്ലെങ്കില്‍ മറ്റുള്ളവരിലുള്ള അമിതമായ വൈകാരിക ആശ്രയത്വം ( ലാീശേീിമഹ റലുലിറലിരല) ഒഴിവാക്കുക.
ഉദാഹരണത്തിന്: നമുക്ക് ഒരു വ്യക്തിയോട് / അവസ്ഥയോട് നല്ല ദേഷ്യം തോന്നുന്ന അവസരത്തില്‍ ഇങ്ങനെ പറയാം: ''എനിക്ക് മനസ്സില്‍ നല്ല വേദനയുണ്ട്. പക്ഷേ ഞാന്‍ ആദ്യമേ തന്നെ ഈ വ്യക്തിയെ/അവസ്ഥയെ കുറിച്ച് പ്രാര്‍ഥിച്ചു നോക്കിയിട്ട് മാത്രമേ പ്രതികരിക്കുന്നുള്ളൂ.
3. നമ്മുടെ വിശ്വാസ ജീവിതം അവരുമായി പങ്കു വയ്ക്കുക: നമ്മുടെ തന്നെ ജീവിതത്തില്‍ chastity ക്കെതിരായി ഉണ്ടായ challenges അവരുമായി പങ്കു വെയ്ക്കുക, അതോടൊപ്പം തന്നെ എങ്ങനെ ദൈവത്തിന്റെ കൃപ നമ്മെ ആ രവമഹഹലിഴല മറികടക്കാന്‍ സഹായിച്ചു എന്നും പറഞ്ഞു കൊടുക്കണം.
ഉദാഹരണത്തിന്: കുമ്പസാരം എന്ന കൂദാശയിലൂടെയും, ജപമാലയിലൂടെയും, എങ്ങനെ നമ്മുടെ ചിന്തയിലും, വിചാരത്തിലും ഉണ്ടായ പാപങ്ങളെ അതിജീവിക്കാന്‍ സാധിച്ചുവെന്ന് പങ്ക് വെയ്ക്കുമ്പോള്‍, കുട്ടികള്‍ക്ക് തങ്ങളെ സ്‌നേഹിക്കുന്ന ദൈവ പിതാവിന്റെ ഹൃദയത്തെ കുറച്ച് കൂടി വ്യക്തമായി കാണുവാന്‍ സാധിക്കും.
4. കുടുംബത്തില്‍ സ്‌നേഹാന്തരീക്ഷം സൃഷ്ടിക്കുക: കുട്ടികളെ വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുക. അവരുടെ പരീക്ഷാ ഫലങ്ങളോ, ഭംഗിയോ, ഒന്നുമല്ല, അവര്‍ ദൈവത്തിന്റെ മക്കള്‍ ആണ് എന്ന കാരണത്താല്‍ ആണ് നാം അവരെ സ്‌നേഹിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കട്ടെ.
5. വചന വായനയും, വിശുദ്ധരുടെ ജീവിതവും: തിരുവചനത്തിലൂടെ ജീവിത വിശുദ്ധിയെ കുറിച്ചു പഠിപ്പിക്കുക. (വി: മത്തായി 5:28, കൊളോസ്യര്‍: 3:5, 1 തെസ്സലോനിയര്‍ 4:7)
വി: മരിയ ഗൊരോറ്റി, വി: ഡൊമിനിക് സാവിയോ എന്നിവരുടെ ജീവിത കഥകള്‍ ചെറുപ്പത്തിലെ തന്നെ വായിച്ചു കേള്‍പ്പിക്കുക. ഇവരെല്ലാം ആകട്ടെ അവരുടെ സൂപ്പര്‍ഹീറോകള്‍.
6. സുകൃത ജപങ്ങളും, പ്രാര്‍ത്ഥനകളും: പ്രലോഭനങ്ങള്‍ വരുമ്പോള്‍ തന്നെ ചൊല്ലാനായി ചെറിയ സുകൃത ജപങ്ങള്‍ പഠിപ്പിക്കുക. ''ഈശോയെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേ'', ''ദാവീദിന്റെ പുത്രനായ ഈശോയെ, എന്നില്‍ കനിയണമേ'' തുടങ്ങിയ ജപങ്ങള്‍ പഠിപ്പിച്ചു കൊടുക്കാം.
7. മീഡിയ ഉപയോഗം ശ്രദ്ധിക്കുക: വചനം നമ്മെ പഠിപ്പിക്കുന്നു: ' കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.( മത്തായി 6 : 23). ഫോണിലും, ടിവിയിലും അവര്‍ കാണുന്ന പരിപാടികള്‍ എന്തെല്ലാം എന്ന് മാതാപിതാക്കള്‍ക്ക് നല്ല അവബോധം ഉണ്ടാകണം. മുഴുവനായി വേണ്ടെന്നു വെച്ചു, അവരുടെ രൗൃശീശെ്യേ കൂട്ടാതെ, അവരോട് കൂടെയിരുന്നു മീഡിയ കണ്ടു കൊണ്ട് തന്നെ, എങ്ങനെ നല്ല പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കാം എന്ന് അവരെ പഠിപ്പിക്കണം. കണ്ണിന്റെ വിശുദ്ധി പാലിക്കുന്നതിലൂടെ, ഹൃദയത്തിന്റെ വിശുദ്ധിയും കാക്കാന്‍ അവര്‍ പരിശീലിക്കട്ടെ.
8. ഓരോ വിജയവും ആഘോഷിക്കപ്പെടട്ടെ: ഓരോ ദിവസവും അവരോട് കൂടെയിരുന്ന് ഒരു മനസ്സാക്ഷി ചെക്ക് നടത്താന്‍ അവരെ സഹായിക്കാം. അങ്ങനെ ഓരോ ദിവസവും, അവര്‍ ദൈവ സഹായത്താല്‍ ഒരു പ്രലോഭനത്തെ അതിജീവിച്ചെങ്കില്‍, അവരെ അനുമോദിക്കാന്‍ മറക്കരുത്.
ഉപസംഹാരം
ശാരീരിക പവിത്രതയും, വൈകാരിക പവിത്രതയും ദൈവം സ്‌നേഹിക്കുന്നതുപോലെ - സ്വതന്ത്രമായും, നിസ്വാര്‍ത്ഥമായും, പൂര്‍ണ്ണമായും - സ്‌നേഹിക്കാന്‍ നമ്മെ സജ്ജമാക്കുന്ന അവശ്യ പുണ്യങ്ങളാണ്. ഈ ഗുണങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതിലൂടെ, ദൈവത്തിന്റെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്ന ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും അവന്റെ പദ്ധതിക്ക് അനുയോജ്യമായി ജീവിക്കുന്നതിനും നാം അവരെ സജ്ജരാക്കുന്നു.
മാതാപിതാക്കളെന്ന നിലയില്‍, നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ പാഠം നമ്മുടെ മാതൃകയാണ്. നമ്മുടെ സ്വന്തം ജീവിതത്തില്‍ പവിത്രതയെ മാതൃകയാക്കുന്നതിലൂടെയും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുള്ള ഒരു കുടുംബ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും, നമ്മുടെ കുട്ടികള്‍ വിശുദ്ധിയിലും, ആത്മനിയന്ത്രണത്തിലും, ശരിയായി സ്‌നേഹിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന സന്തോഷത്തിലും വളരാന്‍ നാം സഹായിക്കുന്നു.
അടുത്ത ലക്കങ്ങളില്‍, ഓരോ പ്രായത്തിലുമുള്ള കുട്ടികളെ എങ്ങനെ ലാീശേീിമഹ രവമേെശ്യേ പരിശീലിപ്പിക്കാം എന്ന് നമുക്ക് നോക്കാം.
തുടരും.....
………………………………………………………

ടെക്‌സസിലെ കൊപ്പലിലുള്ള സെന്റ് അല്‍ഫോന്‍സ ഇടവകാംഗമാണ് ലേഖിക. പീഡിയാട്രിക് നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു, ഭര്‍ത്താവ് സന്തോഷ് കുര്യന്‍, മക്കളായ സോഫിയ, സോണിയ, സോളമന്‍ എന്നിവരോടൊപ്പം ഡാളസില്‍ താമസിക്കുന്നു.



Comments