top of page

ക്രിസ്മസ് കാര്‍ണിവല്‍ ഒരുക്കി ബാംഗ്ലൂര്‍ ജീസസ് യൂത്ത്‌ | KAIROS MALAYALAM | JANUARY 2025

Smitha.sk2009
5 hours ago
1 min read

ബാംഗ്ലൂര്‍ ജീസസ് യൂത്തിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം വൈവിധ്യങ്ങള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് കാര്‍ണിവല്‍ എന്ന പേരുപോലെതന്നെ ആത്മീയതയുടെ ഒരു കാര്‍ണിവല്‍ തന്നെയായിരുന്നു അത്. പ്രാര്‍ഥനയും തമാശകളും കൂട്ടായ്മയും എല്ലാം ക്രിസ്മസ് ആഘോഷത്തെ അര്‍ഥവത്താക്കുന്നതായിരുന്നു. യുവജനങ്ങളും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച ഈ പ്രോഗ്രാമിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു.


സകല ജനങ്ങള്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ലഭിച്ച അവസരം അവര്‍ പാഴാക്കിയില്ല. മാമോദീസ സ്വീകരിച്ച ഓരോരുത്തരും സുവിശേഷമാകാനും സുവിശേഷ മേകാനും വിളിക്കപ്പെട്ടവരാണ്. സുവിശേഷ പ്രഘോഷണത്തിനുള്ള വേദിയാക്കി ഈ ക്രിസ്മസ് ആഘോഷത്തെ മാറ്റാന്‍ ബാംഗ്ലൂര്‍ ജീസസ് യൂത്ത് കൗണ്‍സിലിന് കഴിഞ്ഞു.


ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ഓര്‍മിപ്പിക്കുന്നതുപോലെ, മാധ്യമ സുവിശേഷപ്രഘോഷണത്തിനുള്ള ഒരു വേദികൂടിയാക്കി മാറ്റി അവര്‍ ഈ ക്രിസ്മസ് ആഘോഷം. സ്വയം താത്പര്യമെടുത്ത്, ക്രൈസ്റ്റ് ഗാര്‍ഡനില്‍ ഡിസംബര്‍ 15ന് നടന്ന ക്രിസ്മസ് കാര്‍ണിവലില്‍ ജീസസ് യൂത്തിന്റെ മാധ്യമ മുഖമായ കെയ്‌റോസിന്റെ ബുക്ക് സ്റ്റാള്‍ ഇടുകയായിരുന്നു അവര്‍ ചെയ്തത്. വായനയുടെ മാസ്മരിക ലോകത്തിലേക്ക് പുതിയ തലമുറയെ ആകര്‍ഷി ക്കാനും മാധ്യമ സുവിശേഷ വത്കരണത്തിന്റെ അനന്തസാധ്യതകള്‍ അവര്‍ക്കു മുന്നില്‍ തുറന്നു വയ്ക്കാനും അതുവഴി സാധിച്ചു.


കാര്‍ട്ടൂണുകള്‍ക്കും മൊബൈല്‍ ഗെയിമുകള്‍ക്കും അടിമകളാകുന്ന മക്കളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ ബാംഗ്ലൂര്‍ ജീസസ് യൂത്ത് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണ്.


നമ്മുടെ സോണുകളിലും സബ് സോണുകളിലും നടക്കുന്ന ജീസസ് യൂത്ത് കൂട്ടായ്മകള്‍ക്കും അനുകരണീയമായ ഒരു മാതൃക തന്നെയാണിത്. വി.ജോസ് മരിയ എസ്‌ക്രിവയുടെ വാക്കുകള്‍ ഓര്‍ക്കാം: ''ആത്മീയ വായനയെ നിങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. കാരണം അത്തരം വായനകള്‍ അനേകം വിശുദ്ധരെ സൃഷ്ടിച്ചിട്ടുണ്ട്.''

 
 
 

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.

Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page