അവൾ നമ്മെ യേശുവിലേക്ക് നയിക്കുന്ന പ്രകാശമാണ് I യുവ/മൈസ്റ്റോറി I മറിയം റോസ് ടോളി I KAIROS MALAYALAM I OCTOBER 2026
യുവ മൈ സ്റ്റോറിയിൽ മറിയം റോസ്ടോളി, പരിശുദ്ധ കന്യകാ മാതാവിന്റെ അനുഗ്രഹങ്ങളെ കുറിച്ച്, സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുന്നു.

''സ്ത്രീകളില്‍ നീ അനുഗ്രഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം'' (ലൂക്കാ 1, 42).എന്റെ പേര് മറിയം റോസ് ടോളി. എന്റെ ജനനം മുതല്‍തന്നെ പരിശുദ്ധ
മാതാവായ കന്യകാ മറിയത്തിന് എന്റെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്റെ അപ്പനുമമ്മയും എനിക്ക് മറിയം എന്ന പേര് നല്‍കാന്‍ തീരുമാനിച്ച നിമിഷം മുതല്‍തന്നെ മാതാവ് എന്നെ അനുഗ്രഹിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പേരും മാതാവിന്റെ പേരുമായുള്ള ആ ബന്ധം എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക ആത്മീയ അടുപ്പം സൃഷ്ടിച്ചു.
കുട്ടിക്കാലം മുതല്‍തന്നെ ഞാന്‍ പരിശുദ്ധ അമ്മയോട് ഏറെ സ്‌നേഹത്തോടും വിശ്വാസത്തോടും കൂടി പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്റെ
ചെറിയ ചെറിയ ആവശ്യങ്ങളും ദുഃഖങ്ങളും ഞാന്‍ മാതാവിനോട് പങ്കുവയ്ക്കുമായിരുന്നു. അത്ഭുതകരമായി അവയ്ക്ക് മറുപടി ലഭിക്കുന്നതായി ഞാനനുഭവിച്ചു. പ്രത്യേകിച്ച് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ മാതാവിനോട് ചോദിച്ച പല കാര്യങ്ങളും സഫലമായതായി കണ്ടു. അന്നത്തെ എന്റെ ബാല്യഹൃദയത്തിന് മാതാവ് ഒരു അത്ഭുതമായിരുന്നു. ഞാന്‍ അവളോട് പറഞ്ഞാല്‍ അവള്‍ കേള്‍ക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു.
എന്റെ ബാല്യത്തില്‍ ചിലര്‍ എന്റെ രൂപത്തെക്കുറിച്ചും മുടിയില്ലായ്മയെക്കുറിച്ചും പരിഹസിക്കാറുണ്ടായിരുന്നുവെങ്കിലും ആ വേദനകളില്‍ ഞാന്‍ മാതാവിന്റെ സന്നിധിയില്‍ ആശ്വാസം കണ്ടെത്തി.
ഞങ്ങള്‍ വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുകയും നേര്‍ച്ചയായി മുടി സമര്‍പ്പിക്കുകയും ചെയ്തു. അതിനുശേഷം എന്റെ മുടി നല്ല രീതിയില്‍ വളരാന്‍ തുടങ്ങി. എന്റെ അമ്മയും അമ്മൂമ്മയും ഈയനുഭവം എനിക്ക് പലപ്പോഴും പറഞ്ഞുതരാറുണ്ടായിരുന്നു. അതിലൂടെ മാതാവിനോ
ടുള്ള എന്റെ സ്‌നേഹവും വിശ്വാസവും കൂടുതല്‍ ആഴപ്പെട്ടു.
ദിനവും ദേവാലയത്തില്‍ പോകും. ഞാന്‍ ദേവാലയത്തിലേക്ക് പോകുന്നത് യേശുവിനെ കാണാനല്ല, എന്റെ മാതാവിനെ കാണാനായിരുന്നു. അത്രയേറെ ഞാന്‍ അവളെ സ്‌നേഹിച്ചു. എന്നാല്‍, ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ആ സ്‌നേഹത്തില്‍ നിന്നും ഞാന്‍ അകന്നു. പ്രാര്‍ഥനയും ആത്മീയതയും കുറഞ്ഞു; എന്റെ ജീവിതം തെറ്റായ വഴിയിലേക്ക് പോകുന്നതായി ഞാന്‍ കണ്ടു. കൊറോണ മഹാമാരിക്കു ശേഷം ഞാന്‍ ആത്മപരിശോധന നടത്തി. മാതാവിന്റെ കൈപ്പിടിയില്‍ നിന്ന് ഞാന്‍ അകലുകയാണെന്ന് തിരിച്ചറിഞ്ഞു. അന്ന് മുതല്‍ ഞാന്‍ ദിവസവും ജപമാല ചൊല്ലിത്തു
ടങ്ങി. ജപമാല എന്റെ ആത്മാവിന് ശക്തിയായി;
മാതാവിനോടുള്ള സ്‌നേഹം വീണ്ടും ജ്വലിച്ചു
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ജീസസ് യൂത്ത് മൂവ്‌മെന്റിനെ കണ്ടെത്തിയത്. ആ മൂവ്‌മെന്റ് എന്റെ പ്രാര്‍ഥനാ ജീവിതത്തെ കൂടുതല്‍ ശക്തമാക്കി. അപ്പോഴാണ് ഞാനൊരു വലിയ സത്യം മനസ്സിലാക്കിയത്. മാതാവ് എന്നെ യേശുവിലേക്കാണ് നയിക്കുന്നത്. മുമ്പ് ഞാന്‍ മാതാവിനോടു മാത്രം പ്രാര്‍ഥിച്ചിരുന്നുവെങ്കിലും അവള്‍ തന്നെയാണ് യേശുവിനെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. അവള്‍ യേശുവിലേക്കുള്ള വഴിയായി മാറി.
ജീവിതത്തില്‍ പല പ്രതിസന്ധികളും കടന്നുപോയിട്ടുണ്ട്. ഓരോ തവണയും മാതാവ് എന്റെ കൈപിടിച്ച് എന്നെ നയിക്കുന്നതായി ഞാനനുഭവിച്ചു. എന്റെ സ്‌നേഹം മാതാവിനോട് പ്രകടിപ്പിക്കുന്ന ഏറ്റവും മനോഹര
മായ മാര്‍ഗം ഗാനങ്ങളാണ്. ഞാന്‍ വലിയ ഗായികയല്ലെങ്കിലും, ദേവാലയ ഗായകസംഘത്തില്‍ മാതാവിനെ പുകഴ്ത്തി പാടുന്നത് എന്റെ ഹൃദയത്തിന്റെ പ്രാര്‍ഥനയാണ്. ആ ഗാനങ്ങളില്‍ എന്റെ നന്ദിയും സ്‌നേഹവും വിശ്വാസവും ഒളിഞ്ഞിരിക്കുന്നു.
ഇന്ന് ഞാന്‍ ഉറച്ചുപറയുന്നു, നാം മാതാവിന്റെ കൈപിടിച്ചാല്‍ അവള്‍ ഒരിക്കലും നമ്മുടെ കൈ വിടുകയില്ല. അവള്‍ നമ്മെ യേശുവി
ലേക്കു നയിക്കുന്ന പ്രകാശമാണ്. ലോകം നമ്മെ തെറ്റിദ്ധരിക്കുമ്പോഴും അപമാനിക്കുമ്പോഴും നിരാശപ്പെടുത്തുമ്പോഴും മാതാവ് നമ്മെ അമ്മയുടെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. അവള്‍ നമ്മുടെ കണ്ണീര്‍ മനസ്സിലാക്കുന്ന അമ്മയാണ്; നമ്മുടെ ഹൃദയത്തിന്റെ നിശ്ശബ്ദ പ്രാര്‍ഥന കേള്‍ക്കുന്ന അമ്മയാണ്.
എന്റെ ജീവിതത്തില്‍ ഞാനനുഭവിച്ച ഏറ്റവും വലിയ സത്യം ഇതാണ്: മാതാവിനോടൊപ്പം നടന്നാല്‍ യേശുവിലേക്കുള്ള വഴി എളുപ്പമാ
കുന്നു. പ്രതിസന്ധികള്‍ ഇല്ലാതാകണമെന്നില്ല; പക്ഷേ, അവയെ അതിജീവിക്കാന്‍ വേണ്ട ശക്തിയും പ്രത്യാശയും സമാധാനവും മാതാവ് നല്‍കുന്നു. അവളുടെ സ്‌നേഹം എന്നെയിന്നും സംരക്ഷിക്കുന്നു, നയിക്കുന്നു.
ഇറ്റലിയിലെ റവെന്നയിലുള്ള ചരിത്രപ്രസിദ്ധമായ Basilica of Sant'Apollinare Nuovo ദേവാലയത്തിലെ ചുവര്‍ച്ചിത്രമാണ് ഇത്. ആറാം നൂറ്റാണ്ടില്‍ (ഏകദേശം എ.ഡി. 560-ല്‍) 'തിയോടോക്കോസ്' (Theotokos)എന്ന ബൈസന്റൈന്‍ ശൈലിയില്‍ (ആ്യ്വമിശേില മൃ)േ നിര്‍മിക്കപ്പെട്ട ഒരു അപൂര്‍വ മൊസൈക് ചിത്രം.




Comments