top of page

ഓ പ്രിയ പ്രിയ... A True Love Story | യുവ /മൈസ്റ്റോറി | മരിയ ഫ്രാന്‍സിസ്‌ക | KAIROS MALAYALAM | FEBRUARY 2025

Writer: മരിയ ഫ്രാൻസിസ്ക
മരിയ ഫ്രാൻസിസ്ക
1 day ago
2 min read

ഓരോ ദിവസവും കോളേജില്‍ പോകുമ്പോഴുള്ള പതിവ് കാഴ്ചയാണ് ചുറ്റും നടക്കുന്നതൊന്നുമറിയാതെ തങ്ങളുടെ സ്വന്തം ലോകത്തായി രിക്കുന്ന കപ്പിള്‍സ് (unmarried couples). അവരുടെ കഥകളും പ്രശ്‌നങ്ങളും കരച്ചിലുകളും ചില അലമ്പുകളു മൊക്കെ പലപ്പോഴും ക്ലാസ്സില്‍

സംസാരവിഷയമായിരിക്കും. എന്തൊക്കെയായാലും 'ചേലോല്‍ത് ശരിയാകും ചേലോല്‍ത് ശരിയാകൂല'... ഹാ, ഇപ്പോയിത് നമ്മുടെ വിഷയം നഹീം. വിഷയത്തിലേക്ക് കടക്കാം. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു കാര്യം ഓര്‍ക്കുകയാണ്; മലയാളം ക്ലാസ്സില്‍ വച്ച് എല്ലാവരോടു

മായി സിസ്റ്റര്‍ ഒരു ക്വസ്റ്റ്യന്‍ ചോദിച്ചു, 'ഏതാണ് ഏറ്റവും വലിയ സ്‌നേഹം? നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ പ്രായത്തില്‍ lovers തമ്മിലുള്ളതാണെന്നൊക്കെ തോന്നിയേക്കാം. അത് കുറവുകളും പലപ്പോഴും പെട്ടന്ന് തീര്‍ന്നു പോകാന്‍ സാധ്യതയുള്ളതുമാണ്... 'എന്റെ മനസ്സില്‍ ഞാനോര്‍ത്തത് അപ്പച്ചനും അമ്മച്ചിയും തമ്മിലുള്ള സ്‌നേഹം എന്ന് പറയും എന്നാണ്. സിസ്റ്റര്‍ തുടര്‍ന്നു 'ഏറ്റവും വലിയ സ്‌നേഹം Divine Love ആണ്'. ഇത് ആ പ്രായത്തില്‍ എന്നെ സംബന്ധിച്ച് പുതിയ ഒരു അറിവായിരുന്നു. സിസ്റ്റര്‍ അതേക്കുറിച്ച് കൂടുതല്‍ ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ ഉള്ളിലതുകൊണ്ടു.


കാലം കുറച്ച് മുന്നോട്ട് നീങ്ങി, പത്താം ക്ലാസ്സ് കഴിയുന്നതിന് മുന്നേ പണ്ടുമുതല്‍ക്കേ താന്‍ കണ്ടുവച്ച ഉള്ളില്‍ സ്‌നേഹത്തിന്റെ വിത്ത് പാകിയ ആ സ്‌നേഹിതന്‍ എന്റെ ഹൃദയം കവര്‍ന്നു കഴിഞ്ഞിരുന്നു. ആദ്യ കേള്‍വിയില്‍ വെറും കെട്ട് കഥയായി തോന്നിയേക്കാവുന്ന ദൈവത്തിന്റെ സ്‌നേഹമെന്നത് കാര്യത്തിലേക്ക് വരുമ്പോള്‍ ഒരെു ഒന്നൊന്നര ലഹരി യാണ്.ശാലോം ടിവിയില്‍ വൈകുന്നേരങ്ങളില്‍ വന്നുകൊണ്ടിരുന്ന അല്‍ഫോന്‍സാമ്മയുടെയും ഏവുപ്രാസ്യമ്മയുടെയും മറിയം ത്രേസ്യാമ്മയുടെയും സീരിയല്‍ എല്ലാ ദിവസവും കാണുമായിരുന്നു. ഇവരൊക്കെ എന്നാ അടിപൊളി ആയിട്ടാണ് ഈശോയെ സ്‌നേഹിക്കുന്നെ. ചിലരുടെയൊക്കെ ലവ്‌സ്റ്റോറി കേള്‍ക്കുമ്പോഴാണ് ഒന്ന് പ്രണയിക്കണം എന്നൊക്കെ തോന്നുന്നെ. എനിക്കത് തോന്നിയത് ഇവരുടെയൊക്കെ ലവ് സ്റ്റോറി കണ്ടിട്ടാണ്. ബൈ ദ ബൈ.. ഈ സമയം കൊണ്ട് നമ്മുടെ 'ചെക്കന്‍' (ഈശോ) വല്ലാണ്ട് ആത്മാവിനെ വശീകരിച്ച് കൈക്കലാക്കി കഴിഞ്ഞിരുന്നു. പിന്നീട് ഒത്തിരി കുരുത്തക്കേടുകളും ഇടക്ക് ഈ സ്‌നേഹം മറന്നകലുകയും ഒക്കെ ചെയ്‌തെങ്കിലും, എന്നില്‍തന്നെ കണ്ണും നട്ട് എന്റെ ഹൃദയത്തിന്റെ താക്കോല്‍ കൈയില്‍പിടിച്ച് പുള്ളി അടുത്തുതന്നെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്.


ഈ കാര്യത്തില്‍ വിജയിച്ച ചേട്ടന്മാരും ചേച്ചിമാരും ഈശോയെ കൂടുതല്‍ സ്‌നേഹിക്കാന്‍ വെല്ലുവിളിച്ച്, അസൂയപ്പെടുത്തി, സഹായിച്ചൊക്കെ ഒപ്പം തന്നെയുണ്ട്. അസ്സീസിയിലെ ഫ്രാന്‍സിസ് ഒത്തിരി ആകര്‍ഷിച്ചു. സ്‌നേഹിക്കപ്പെടാതെ പോകുന്ന ആദ്യത്തെ സ്‌നേഹത്തെ ഭ്രാന്തമായി സ്‌നേഹിക്കാന്‍ ഏറെ ലാവണ്യത്തോടെ ക്ഷണിച്ചു. ഇതിന്റെ ടെക്‌നിക്കല്‍ സൈഡ് പഠിപ്പിച്ചു തരാന്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് ആവിലായിലെ അമ്മ ത്രേസ്യാമ്മയും കുരിശിന്റെ വിശുദ്ധ യോഹന്നാനുമാണ്. കാര്‍മലിലെ മറ്റു കുടുംബക്കാരും കട്ടയ്ക്ക് കൂടെയുണ്ട്.


ഹൃദയത്തില്‍ സ്‌നേഹത്തിന്റെ മുറിവ് നല്‍കിയിട്ട് അവന്‍ മറഞ്ഞു കളയും. ആത്മാവിന്റെ ആഴങ്ങളിലേക്ക്; ഒരുനാള്‍ എന്റെ വരവും കാത്ത്.., നിരന്തരം ആകര്‍ഷിച്ചുകൊണ്ട്. അവനിലേക്ക് ചേരുന്നതിനുള്ള വഴി ഇടുങ്ങിയതും ശുദ്ധീകരിക്കുന്നതുമാണ്. അങ്ങനെ ഓരോ പടിയും കടന്ന് അവന്‍ നിരന്തരം ചൊരിയുന്ന കൃപയാല്‍ മുന്നേറി വിശുദ്ധിയുടെ വെള്ള വസ്ത്രമണിഞ്ഞ് അവനോട് ചേരും. വൈദികന്‍ വിവാഹവേളയില്‍ ഉരുവിടുന്ന വാക്കുകള്‍ പോലെ, 'ഇനിമേല്‍ അവര്‍ രണ്ടല്ല ഒന്നാണ്'... അതെ അവനോട് ഒന്നാവുക മാത്രമാണ് ആഗ്രഹം. പൗലോസ് ശ്ലീഹ ഗലാത്തിയരോട് 'ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്' എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സിലായത്.


സ്‌നേഹിക്കാന്‍ ഇത്ര പൂര്‍ണനായ മറ്റേത് സ്‌നേഹിതനാണുള്ളത്? യോഹന്നാന്‍ ക്രൂസിന്റെ 'Spiritual Canticle’' മലയാള പരിഭാഷ ഗാനരൂപത്തില്‍ ആക്കിയതില്‍ ഒരു Chorus ഉണ്ട്.


''ഓ പ്രിയാ പ്രിയാ, എന്‍ പ്രിയാ പ്രിയാ, എന്റെ അന്തരംഗത്തില്‍ സൂര്യനാണ് നീ...''


ഇത് എന്റെ ഹൃദയത്തില്‍ സദാ അവനോടുള്ള സ്‌നേഹത്തിന്റെ ഉണര്‍ത്ത ലായി പ്രതിധ്വനിക്കുന്നു. അഗസ്തീനോസിനൊപ്പം എന്റെ ആത്മാവും അസ്വസ്ഥമാകുന്നു. ''ഓ ദിവ്യമണവാളാ, നിന്നില്‍ വിലയം പ്രാപിക്കുവോളം എന്റെ ആത്മാവ് ആസ്വസ്ഥമാകുന്നു.'' ഈശോ നിന്നെയും എന്നെയും സ്‌നേഹത്തോടെ മാടി വിളിക്കുന്നുണ്ട്. നമ്മുടെ ഹൃദയം സ്വന്തമാക്കി അവിടെ സ്‌നേഹരാജാവായി വാഴാന്‍... അവനെ നീ കണ്ടെത്തി സ്വന്തമാക്കില്ലേ...!?


എറണാകുളം ടീൻസ് ടീം കോർഡിനേറ്റർ ആയ മരിയ, സെ .ആൽബർട്ട്സ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page