top of page
Search

വി. ആർ ലോകം | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 2 min read

വെർച്വൽ റിയാലിറ്റിയെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതും അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ. സത്വരവും സത്യസന്ധവുമായ ശ്രദ്ധനൽകൽ ഗുണം ചെയ്യുമെന്നുറപ്പാണ്.


വെർച്വൽ റിയാലിറ്റി (VR) ഒരു സുപ്രധാന സാങ്കേതിക മുന്നേറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് വെറുമൊരു സ്ക്രീനിലേക്ക് മാറുന്നതിലുപരി, അതൊരാഴത്തിലുള്ള 'മിഥ്യാ ലോകമാണ്' എന്നു മനസ്സിലാക്കാൻ നമുക്ക് ഈ വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാം.


ഒരു ടെലിവിഷനിൽ നിന്നോ സ്മാർട്ട്ഫോണിൽ നിന്നോ വ്യത്യസ്തമായി, ഒരു വിആർ ഹെഡ്സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ചുറ്റുമുള്ള ഭൗതിക പരിസ്ഥിതിയുടെ കേൾവിയും കാഴ്ചയുമെല്ലാം പൂർണ്ണമായും തടയുന്നതിനാണ്. ഇത് ദൈവത്തിന്റെ സൃഷ്ടിയെ മാറ്റിസ്ഥാപിച്ച്, വളരെ ഉയർന്ന ഭ്രമാത്മകത നൽകുന്ന മനുഷ്യനിർമ്മിത അനുകരണത്തെ അവതരിപ്പിക്കുന്നു. വിആറിന്റെ പ്രധാന സവിശേഷത (USP) ഈ പൂർണ്ണമായ ആഴത്തിലുള്ള അനുഭവമാണ്. ഇതാണ് അതീവ ആകർഷകമാക്കുന്ന ഘടകവും. എന്നാൽ അപകടസാധ്യതയുടെ പ്രധാന ഉറവിടവും ഇതുതന്നെയാണ്. സാമൂഹിക സ്വാധീനം കാരണം തങ്ങളുടെ കുട്ടികൾ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് അമിതമായി ചായ്‌വ് കാണിക്കുന്നുവെന്ന് മാതാപിതാക്കളും വേദോപദേശകരും വിലപിക്കുന്നു.


പ്രധാന അപകടസാധ്യതകൾ


മനശാസ്ത്രപരം

ഇന്നത്തെ യുവജനങ്ങളും കൗമാരക്കാരും സ്വകാര്യതയുടെ പേരിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ അവതാരങ്ങൾ (idealized avatars) സൃഷ്ടിക്കാൻ സമപ്രായക്കാരിൽ നിന്നും സമ്മർദ്ദം നേരിടുന്നു. ഇതവരുടെ സ്വതസിദ്ധമായ യഥാർത്ഥ സ്വാതന്ത്ര്യമല്ല പകരം, വെർച്വൽ ലോകത്തെ ഒരു ഭാവനാസൃഷ്ടി മാത്രമാണ്. ഇത് യഥാർത്ഥ ബന്ധവും കൃത്രിമമായി സൃഷ്ടിച്ച ഡിജിറ്റൽ കൂട്ടായ്മകളുമായുള്ള ബന്ധവും തമ്മിൽ അവ്യക്തത സൃഷ്ടിക്കുന്നു. സോഷ്യൽമീഡിയയുടെ അമിതമായ ഉപയോഗം യഥാർത്ഥ ജീവിത ഉത്തരവാദിത്തങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുന്നു.


ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ

മോഷൻ സിക്‌നെസ്, നാഡീവ്യൂഹസംബന്ധിയായ ദീർഘകാല പ്രശ്നങ്ങൾ, ഒരിടവേളയുമില്ലാതെ മണിക്കൂറുകളോളം ഒരേ സ്ഥാനത്ത് തുടരുന്നതിലൂടെ കഴുത്തിനും നട്ടെല്ലിനും ഉണ്ടാകുന്ന പിരിമുറുക്കവും വളരെ കൂടുതലാണ്.


ആത്മീയപരം

കൂദാശകളുടെ യഥാർത്ഥ കൃപയിൽ നിന്ന് വിനോദത്തിന്റെ പേരിൽ അരക്ഷിതമായ ലോകത്തേക്ക് പലായനത്തിന് യുവതലമുറയെ വഴിതെറ്റിക്കാൻ വിആർ കളമൊരുക്കുന്നു. വിആറിലെ അൽഗോരിതങ്ങൾക്ക് ആഗ്രഹങ്ങളെയും പെരുമാറ്റങ്ങളെയും വിശ്വാസങ്ങളെ പോലും രൂപപ്പെടുത്താൻ കഴിയും, പ്രത്യേകിച്ച് പെട്ടെന്ന് സ്വാധീനിക്കപ്പെടുന്ന കുട്ടികളിൽ. ആഴത്തിലുള്ള വിആർ, ശ്രദ്ധയെ ആന്തരിക സംഭാഷണങ്ങളിൽ നിന്ന് ബാഹ്യ അനുകരണത്തിലേക്ക് മാറ്റുകയും, ആത്മാവിന്റെ ആത്മീയ യാത്രയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു.


സഭയുടെ ഓർമ്മപ്പെടുത്തലും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളും


സഭ നമ്മെ ക്രിസ്തുസ് വിവിത് (Christus Vivit - ഫ്രാൻസിസ് മാർപ്പാപ്പ, 2019) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഓർമ്മിപ്പിക്കുന്നത്, യുവജനങ്ങൾ ഡിജിറ്റലിനു പകരം യഥാർത്ഥമായ കൂടിക്കാഴ്ചകളിൽ പങ്കുചേരണമെന്നാണ്.


ശാരീരികമായ പരിമിതികളുള്ളവർക്കും (immunocompromised individuals), സാധാരണ ആരോഗ്യവാന്മാരായ കൗമാരക്കാരേക്കാൾ, വിആർ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്രദമാകാൻ സാധ്യതയുണ്ട്. യാത്രയിലും സാമൂഹിക ഇടപെടലുകളിലുമുള്ള അവരുടെ പരിമിതികൾ കാരണം, നിയന്ത്രിതമായ സ്ക്രീൻ സമയത്തോടും മേൽനോട്ടത്തോടും കൂടിയുള്ള വെർച്വൽ തീർത്ഥാടനങ്ങളും മാർഗ്ഗനിർദ്ദേശത്തോടെയുള്ള പഠനവും അർത്ഥവത്തായ അനുഭവങ്ങളായി മാറും അവർക്ക്.


അതുപോലെ, മാനസിക ആഘാതത്തിൽ നിന്ന് കരകയറുന്നവർക്ക്, മനുഷ്യ ഇടപെടലിൽനിന്നും തീവ്രത കുറയ്ക്കുന്നതിലൂടെ പ്രാഥമിക വിലയിരുത്തലുകളെ പിന്തുണയ്ക്കാൻ വിആർ തെറാപ്പിക്ക് കഴിയും. ഇത് അവരെ വൈകാരിക സ്ഥിതിയിൽ സൗമ്യമായി നയിക്കുന്നു.


സാങ്കേതികവിദ്യ അനുവദനീയമാണ്, എന്നാൽ വിവേകം ആവശ്യമാണ്. ഓരോ ഉപയോക്താവിനും കുടുംബത്തിനും വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശപരമായ ചോദ്യം ഇതാണ്: "ഇതെന്നെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയാണോ അതോ അകറ്റുകയാണോ?"


വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധി "അനുഭവിക്കുന്നതിൽ" മാത്രം ഒതുങ്ങാതെ "ജീവിക്കണം" എന്നാണ്.


പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ


വിആറിനെ ദൈനംദിന പലായനമായിട്ടല്ല, വല്ലപ്പോഴുമുള്ള വിനോദമായി മാത്രം കണക്കാക്കുക.


വ്യക്തമായ പരിധികൾ നിശ്ചയിക്കുക: പ്രായത്തിനനുസരിച്ചുള്ള നിയമങ്ങൾ, സെഷൻ സമയപരിധി, സ്ക്രീൻ രഹിത ദിവസങ്ങൾ എന്നിവ പാലിക്കുക.


സജീവമായി മേൽനോട്ടം വഹിക്കുക: ആപ്പുകൾ, അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയെക്കുറിച്ച് അറിയുക; ഉള്ളടക്കം മുൻകൂട്ടി പരിശോധിക്കുക.


യഥാർത്ഥ ജീവിതത്തിന് മുൻഗണന നൽകുക: ഔട്ട്ഡോർ കളികൾ, കൂട്ടായ ആരാധന, ഒരുമിച്ചുള്ള ഭക്ഷണം, സേവനം എന്നിവയ്ക്കായി സമയം കണ്ടെത്തുക.


വേർതിരിച്ചറിയുന്നത് പങ്കുവെക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക: വെർച്വൽ ഐഡന്റിറ്റിയിൽ നിന്ന് യഥാർത്ഥ ഐഡന്റിറ്റിയിലേക്ക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠിപ്പിക്കുക; സാങ്കേതികവിദ്യ ഒരു യജമാനനല്ല, ഒരു ഉപകരണമാണെന്ന് കുട്ടികളെ പഠിപ്പിക്കുക.


ഉപസംഹാരം


ഭക്ഷണം കഴിക്കുമ്പോഴോ വിളമ്പുമ്പോഴോ മാത്രം നമ്മൾ സ്പൂൺ ഉപയോഗിക്കുന്നതുപോലെ, വിആർ ബോധപൂർവ്വം ഉപയോഗിക്കണം. മനുഷ്യന്റെ അന്തസ്സ് ഉയർത്തുകയും ശാശ്വതമായ മൂല്യം പകർന്നു നൽകുകയും ചെയ്യുന്നതും തിരുവെഴുത്തും പാരമ്പര്യവുമൊക്കെ മനസ്സിലാക്കാനും തക്കരീതിയിലുള്ള ബുദ്ധിപൂർവ്വമായൊരു യാത്രയായിരിക്കണം ഇതിലൂടെയുള്ളത്.

ആത്യന്തികമായി, ഓരോ കുടുംബവും വ്യക്തിയും ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിലല്ല വിശുദ്ധി കണ്ടെത്തുന്നത് എന്ന് നാമോർക്കണം. മറിച്ച്, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ മൂല്യങ്ങളാകുന്ന ഉപകരണങ്ങൾ കയ്യിലേന്തി, യേശുവിനെപ്പോലെ- എല്ലാ സന്തോഷങ്ങളോടും ദുഃഖങ്ങളോടും വെല്ലുവിളികളോടുംകൂടി -യഥാർത്ഥ ജീവിതത്തെ ധൈര്യത്തോടെ നേരിടുന്നതിലാണ് വിശുദ്ധി നിലകൊള്ളുന്നത്.


എഡ്വിൻ ജോസഫ്: ഫിൻടെക്, സൈബർ സുരക്ഷാ വിദഗ്ദ്ധൻ, കുട്ടികൾക്കും യുവജനങ്ങൾക്കുമായുള്ള ആഗോള മാധ്യമ, മിഷൻ സംരംഭങ്ങളിൽ സഹകരിക്കുന്നു. ഭാര്യയും മൂന്ന് മക്കളുമൊത്ത് കേരളത്തിൽ പുത്തൻചിറയിൽ താമസിക്കുന്നു.


എഡ്വിൻ ജോസഫ്, പുത്തൻചിറ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page