റെബേക്ക ആന്ദ്രേഡ് | സ്പോര്‍ട്സും വിശ്വാസവും | ജോബി ബേബി, കുവൈറ്റ് | KAIROS MALAYALAM | FEBRUARY 2025


'തന്റെ ദാസിക്ക് എപ്പോഴും ഏറ്റവും മികച്ചത് നല്‍കണമെന്ന് ദൈവത്തിന് അറിയാം'
'സുവര്‍ണ നേട്ടത്തില്‍ യേശുവിന് നന്ദിയര്‍പ്പിച്ച് പാരീസ് ഒളിംപിസ്കില് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ബ്രസീലിയന്‍ ജിംനാസ്റ്റിക്ക് താരം റെബേക്ക ആന്ദ്രേഡ്. വനിതാ ഫ്ലോര്‍ ഫൈനലില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം തന്റെ രണ്ടാമത്തെ ഒളിമ്പിക്സ് സ്വര്‍ണമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേസ് ടിവി എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. ദൈവം എപ്പോഴും തന്നെ അനുഗ്രഹിക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് താരം റെബേക്ക പറഞ്ഞു.
''ഈ മെഡല്‍ നേട്ടം ഞാന്‍ ദൈവത്തോട് ചോദിച്ചതുകൊണ്ടല്ല; അവിടന്ന് എനിക്ക് വിജയിക്കാന്‍ അവസരം തരികയാണ് ചെയ്തത്. ഞാന്‍ കടന്നുപോകേണ്ട എല്ലാ കാര്യങ്ങളിലൂടെയും ഞാന്‍ കടന്നുപോയി; ഞാന്‍ ജോലി ചെയ്തു, ഞാന്‍ വിയര്‍ത്തു, ഞാന്‍ കരഞ്ഞു, ഞാന്‍ കഠിനമായി ശ്രമിച്ചു, ഞാന്‍ ചിരിച്ചു, ഞാന്‍ ആസ്വദിച്ചു, ഞാന്‍ യാത്ര ചെയ്തു. ഞാന്‍ ഇതും സാധ്യമാക്കിയതായി എനിക്ക് തോന്നുന്നു. അവിടന്ന് എപ്പോഴും എന്നെ അനുഗ്രഹിക്കുകയും എന്നെ സംരക്ഷിക്കുകയും എന്നില്‍ അഭിമാനിക്കുകയും ചെയ്യുന്നു. തന്റെ ദാസിക്ക് എപ്പോഴും ഏറ്റവും മികച്ചത് നല്‍കണമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവിടന്ന് തനിക്ക് വിജയം സമ്മാനിക്കുകയായിരിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോക ശ്രദ്ധ നേടിയ ബ്രസീലിയന്‍ ജിംനാസ്റ്റിക്ക് താരമാണ് റെബേക്ക. ഇരുപത്തിയഞ്ച് വയസ്സു മാത്രം പ്രായമുള്ള താരം മൊത്തം ആറ് ഒളിമ്പിക്സ് മെഡലുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതു മെഡലുകളും നേടിയ അവര്‍ എക്കാലത്തെയും ഏറ്റവും മികച്ച ബ്രസീലിയന്‍, ലാറ്റിനമേരിക്കന്‍ ജിംനാസ്റ്റിക്ക് താരം കൂടിയാണ്. തന്റെ നേട്ടങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്.

കുവൈത്തിൽ നേഴ്സ് ആണ് ജോബി ബേബി.



Comments