top of page

മുരാഭാരി യാത്ര | KAIROS MALAYALAM | MARCH 2026

Writer: Kairos Media
Kairos Media
May 30
1 min read

തീരെ അപ്രതീക്ഷിതമായി ആരംഭിച്ച ഈ മിഷൻ യാത്ര, ഞങ്ങൾക്കൊരു ആത്മീയ പുനർജന്മമായിത്തീർന്നു. മിഷൻ പ്രദേശത്തെ സഹോദരങ്ങൾ നമ്മെ സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ, ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് അവരിലൂടെ ഞങ്ങളെ സ്പർശിക്കുന്നതെന്ന് തോന്നി. വിശ്വാസത്തിന്റെ വെളിച്ചം പങ്കുവെക്കുക, പ്രത്യാശയുടെ വിത്ത് വിതയ്ക്കുക എന്ന ചിന്തയായിരുന്നതിനാൽത്തന്നെ ഈ യാത്രയുടെ ലക്ഷ്യം തികച്ചും സുതാര്യമായിരുന്നു.


നിഷ്കളങ്കരായ കുഞ്ഞുങ്ങളോടൊപ്പം ഒരാഴ്ചക്കാലം സ്കൂളിൽ ചെലവഴിക്കാൻ കഴിഞ്ഞു. അവരുടെ ചെറു മുഖങ്ങളിൽ ദൈവത്തിന്റെ പുഞ്ചിരി കാണാൻ സാധിച്ചു. അവരെ പഠിപ്പിക്കാനാണ് ഞങ്ങൾ പോയത്; പക്ഷേ ഒടുവിൽ അവരിൽ നിന്നാണ് ജീവിതത്തിലെ ലാളിത്യം, ആത്മാർത്ഥത, നിഷ്കളങ്കത തുടങ്ങിയ യഥാർത്ഥ പാഠങ്ങൾ ഞങ്ങൾ പഠിച്ചത്.


വിശുദ്ധവാരം അവരോടൊപ്പം വളരെ മനോഹരമായി ആഘോഷിക്കാൻ സാധിച്ചു. ഈശോയുടെ സ്നേഹവും ത്യാഗവും അവർക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി തോന്നി. അവരുടെ മനസ്സിൽ ദൈവവിശ്വാസത്തിന്റെ വിത്ത് വിതയ്ക്കാനായതിൽ അതിയായ സന്തോഷവുമുണ്ട്.


പല വീടുകളിലും പോയി അവിടെയുള്ളവരുമായി നേരിട്ട് സംസാരിക്കാൻ കഴിഞ്ഞപ്പോൾ അവർ നമ്മെ സ്വന്തം കുടുംബാംഗങ്ങളെന്നതുപോലെയാണ് സ്വീകരിച്ചത്. ആ ഹൃദയസ്പർശിയായ സ്വീകരണത്തിൽ ഈശോയുടെ സ്നേഹത്തിന്റെ സാന്നിധ്യം വ്യക്തമായി അനുഭവപ്പെട്ടു. പലരോടും ഒപ്പം പ്രാർത്ഥിക്കാനും, അവരുടെ ജീവിതങ്ങളിൽ ദൈവത്തിന്റെ ഇടപെടൽ കണ്ടറിയാനും കഴിഞ്ഞു.


ഈ മിഷൻ യാത്ര ഞങ്ങളുടെ മനസ്സിൽ മായാത്ത അനവധി അനുഭവങ്ങൾ സമ്മാനിച്ചു. വിശ്വാസത്തിന്റെ അടിത്തറയിൽ നിൽക്കുന്ന ആ ജനങ്ങളുടെ സത്യസന്ധതയും ദൈവവിശ്വാസവും ഞങ്ങളെ ആഴത്തിൽ പ്രചോദിപ്പിച്ചു. അഗർത്തലയിലെ മുരാഭാരി എന്ന ഗ്രാമത്തിലേക്കുള്ള ഞങ്ങളുടെ ഈ മിഷൻ യാത്ര പുതുജീവിതത്തിലേക്കുള്ള ആത്മീയ യാത്രയായി മാറി. ഈ അനുഭവം ഞങ്ങൾക്കൊരു പുതു ദിശയായി; ദൈവസ്നേഹത്തിന്റെ സാക്ഷികളായി ജീവിക്കാൻ വലിയൊരു പ്രചോദനമായിത്തീർന്നു.


ലിബിൻ & ഫെമി, ഇരിങ്ങാലക്കുട



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page