പൗരോഹിത്യ പട്ടം സ്വീകരിച്ച്ഡീക്കൻ മാത്യു ജേക്കബ് പള്ളിവാതുക്കൽ | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 1 min read

അമേരിക്കയിലെ ഷിക്കാഗോ രൂപതയിൽ 2026 മെയ് 23-ന്, ജീസസ് യൂത്ത് മുന്നേറ്റത്തിനായി ഡീക്കൻ മാത്യു ജേക്കബ് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ഷിക്കാഗോ രൂപതയിലെ ഡാളസ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ വെച്ച് വൈദികനായി അഭിഷിക്തനായ മാത്യു ജേക്കബ്, ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ വളർന്നുവന്ന വ്യക്തിയാണ്.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിൽ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ മാത്യു മേഘാലയയിൽ കുറച്ചുനാൾ മിഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. അമേരിക്കയിലെ ഉന്നതമായ ജോലി ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക് ആകൃഷ്ടനായി തന്റെ ജീവിതം ദൈവേഷ്ട പ്രകാരം വഴി തിരിച്ചുവിട്ട ഈ മലയാളി എൻജിനീയർ ഇന്ന് കത്തോലിക്കാ സഭയ്ക്കും ജീസസ് യൂത്ത് മുന്നേറ്റത്തിനും അഭിമാനമായി തന്റെ അഭിഷിക്ത ജീവിതം കർത്താവിലർപ്പിച്ച് നമുക്ക് മുൻപിൽ മാതൃകയായി നിലകൊള്ളുന്നു.
ഫാ. മാത്യു ജേക്കബ് പള്ളിവാതുക്കലിന് ജീസസ് യൂത്ത് കുടുംബത്തിന്റെ പ്രാർത്ഥനകളും ആശംസകളും!



Comments