top of page
Search

ഞാൻ അത്ഭുതപ്പെട്ടു | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 1 min read

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." (മത്തായി 5:8). വിശുദ്ധ മത്തായിയുടെ ഈ സുവിശേഷഭാഗം വായിക്കുമ്പോൾ യേശുവിന്റെ ഈ വചനങ്ങൾ സത്യമാണെന്നതിന്റെ രണ്ടോർമ്മകൾ തെളിഞ്ഞു വരാറുണ്ട്, അതിവിടെ കുറിക്കട്ടെ.


ജീസസ് യൂത്ത് ഫസ്റ്റ്‌ലയിൻ ലീഡേഴ്സ് ഒന്നിച്ചു കൂടിയിരുന്ന എറണാകുളത്തെ സ്നേഹനിലയം കോൺവെന്റിൽ നടന്ന ഒരു ധ്യാനം. ധ്യാനത്തിന് സഹായിക്കാൻ പോയപ്പോൾ അവിടെ വന്ന വോളന്റിയേഴ്സായ രണ്ടു ജൂനിയർ ജീസസ്‌യൂത്തിനോട് ധ്യാനത്തിന്റെ നാലാം ദിവസത്തിൽ അടുക്കളയിലെ ജോലിക്കിടയിൽ ടീം ലീഡേഴ്സ് വന്നു പറഞ്ഞു; ഇന്ന് വരങ്ങൾ എന്താണ് എന്നതിനെ കുറിച്ചുള്ള ക്ലാസാണ്. പങ്കെടുക്കുന്നവർക്ക് വരങ്ങൾ ലഭിക്കുന്നതിനായി ജോലിക്കിടയിൽ എല്ലാവരും പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടു. അപ്പോൾ അന്നുവരെ ധ്യാനം കൂടിയിട്ടില്ലാത്ത വോളന്റിയേഴ്സ് എന്താണ് വരങ്ങൾ എന്നു ചോദിച്ചു. ഭാഷാവരത്തെ കുറിച്ച് അവരോട് വളരെ ചുരുക്കി പറയുകയും നമുക്ക് ജോലിക്കിടയിൽ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വരങ്ങൾ ലഭിക്കുന്നതിനായി ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ആത്മാർത്ഥമായി സ്തുതിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അന്നുവരെ ധ്യാനം കൂടിയിട്ടില്ലാത്ത വോളന്റിയേഴ്സ് ഇരുവരും ഭാഷാവരത്തിൽ പ്രാർത്ഥിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.


മറ്റൊരനുഭവം… 2017 ൽ ഡിസംബർ 31 ന് പാതിരാ കുർബ്ബാനയ്ക്ക് പള്ളിയിൽ, കുറച്ച് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ വീട്ടിൽനിന്ന് തിരക്കിട്ട് പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയിൽ ബൈക്ക് ആക്സിഡന്റ് ആയി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റാക്കി. വിവരമറിഞ്ഞ മകൾ സ്നേഹ, വീട്ടിലെ മുറിയിൽ സങ്കടത്തോടെ ഈശോയോട് കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് ബൈബിൾ തുറന്നു. അപ്പോൾ ലഭിച്ച ബൈബിൾ ഭാഗം "അവൻ വീണേക്കാം, എന്നാൽ, അതു മാരകമായിരിക്കുകയില്ല; കർത്താവ് അവന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്." (സങ്കീർത്തനങ്ങൾ 37:24). ഇത് വായിച്ച സ്നേഹ ദൈവത്തിന് നന്ദി എന്നു പറഞ്ഞ് കിടന്നുറങ്ങി. സ്നേഹ ഇതു പറഞ്ഞപ്പോഴും ഞാൻ ഒന്നാമതായി പറഞ്ഞ കാര്യത്തിലും ഹൃദയശുദ്ധിയുള്ളവർക്ക് കർത്താവ് സമീപസ്ഥനാണ്, അതവിടുന്ന് വെളിപ്പെടുത്തി നൽകും എന്നു മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു. ദൈവത്തിന് സ്തുതി.


ഇ. എക്സ്. ജെയിംസ്, കലൂർ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page