ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രി: Acts 2:42 | KAIROS MALAYALAM | AUGUST 2026
- smithask2009
- Aug 1
- 1 min read
Updated: 1 day ago

ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം small group (ചെറിയ ഗ്രൂപ്പുകൾ) കൾ പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്ക് അറിവുള്ള കാര്യമാണല്ലോ. ആദിമ ക്രൈസ്തവ കൂട്ടായ്മയുടെ ചൈതന്യത്തിൽ, കേരളത്തിലെ ജീസസ് യൂത്ത് കുടുംബങ്ങൾ ചെറുസമൂഹങ്ങളായി എല്ലാ മാസവും ഒരുമിച്ചുകൂടുകയും പ്രാർത്ഥിക്കുകയും പങ്കുവയ്ക്കുകയും ഒപ്പം ഒരുമിച്ച് വളരുകയും ചെയ്യുന്ന ഒരു സാഹചര്യം ഈ കൂട്ടായ്മയിലൂടെ സംഭവിക്കുന്നുണ്ട്. ഓരോ മാസവും ഓരോ വിഷയത്തെ ആസ്പദമാക്കിയുള്ള മെറ്റീരിയലുകൾ മുതിർന്നവർക്കും കുട്ടികൾക്കും വേറെ വേറെ ഉണ്ടെന്നുള്ളത് ഇതെത്രത്തോളം കൃത്യതയോടെയാണ് എന്നുള്ളതിന് തെളിവാണ്. 23 സോണുകളിലായി നൂറിലധികം ചെറുകൂട്ടായ്മകൾ ഇപ്പോൾ പ്രവർത്തിക്കുകയും ഈ മാസങ്ങളിലായി അൻപതോളം പുതിയ കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഈ കൂട്ടായ്മകളിൽ വരുന്ന കുടുംബങ്ങളുടെയെല്ലാം ഒരു ഒത്തുചേരൽ കേരളത്തിലെ 23 സോണുകളെയും ഉൾപ്പെടുത്തി മലബാർ, സെൻട്രൽ, സതേൺ റീജിയണുകളിലായി വരും മാസങ്ങളിൽ അതതു സോണുകൾക്കുവേണ്ടി നടത്തപ്പെടുന്നുണ്ട്.
Acts 2:42 എന്നു പേരിട്ടിരിക്കുന്ന ഈ ഒത്തുചേരൽ തങ്ങൾക്ക് കിട്ടിയ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ഒപ്പം ഈയൊരു അനുഭവത്തിലേക്ക് അനേകം കുടുംബങ്ങളെ ക്ഷണിക്കുന്നതിനും വേണ്ടിയാണ്. പുതുതായി വിവാഹിതരായവർക്കും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും ഈ കൂട്ടായ്മ വലിയൊരു ആശ്വാസമാണ്. നമ്മൾ ഓരോ റീജിയണിലും ഒരു ഇടവകയിൽ ഒരുമിച്ചുകൂടുകയും അവിടെയുള്ള ഇടവകാംഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വഴി അനേകം കുടുംബങ്ങളെ ഈ കാര്യം അറിയിക്കുവാനും സാധിക്കും.
ഈ പരിപാടിയുടെ ഭാഗമായി അതത് റീജിയണുകളിലുള്ള ബിഷപ്പുമാരെയും പ്രമുഖരായ കലാകാരന്മാരെയും ഉൾപ്പെടുത്തിയുള്ള സംഗീതപരിപാടിയും ആ ഇടവകയിൽ ഹോം മിഷനും മറ്റു പരിപാടികളും നടത്താനും ആഗ്രഹിക്കുന്നു. ഈയൊരു സമ്മിറ്റിന് വേണ്ടി നിങ്ങളുടെ ശക്തമായ പ്രാർത്ഥന അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 23 സോണുകളിലും വെഞ്ചരിച്ച തിരിയും കുരിശും ആയുള്ള മധ്യസ്ഥപ്രാർത്ഥനാ യാത്രകളും, അതേപോലെ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനവും പല തരത്തിലുള്ള മറ്റ് ഒരുക്ക പരിപാടികളും നടത്തപ്പെടുന്നതാണ്.
പെന്തക്കുസ്താ തിരുനാളിൽ നമ്മൾ തിരി തെളിയിച്ച് ഈ വലിയ ഒത്തുചേരലിന്റെ Logo launch programme ചെയ്യുകയും, സോണൽ സ്മോൾ ഗ്രൂപ്പ് ഫാമിലി റെസ്പോൺസിബിൾ ഫാമിലിക്ക് തിരി നൽകിക്കൊണ്ട് സമ്മിറ്റിന് വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഏവരെയും പ്രാർത്ഥനാപൂർവ്വം ഈ കൂട്ടായ്മകളിലേക്ക് ക്ഷണിക്കുന്നു.
പ്രോഗ്രാമിന്റെ വിശദാംശങ്ങൾ:
എറണാകുളം (സെൻട്രൽ റീജിയൺ): ആഗസ്റ്റ് 27, 28, 29
കോഴിക്കോട് (മലബാർ റീജിയൺ): സെപ്റ്റംബർ 3, 4, 5
ചങ്ങനാശ്ശേരി (സൗത്ത് റീജിയൺ): ഒക്ടോബർ 1, 2, 3



Comments