കുഞ്ഞു കൂട്ടുകാർക്ക് കയ്യെഴുത്ത് സുവിശേഷം | KAIROS MALAYALAM | APRIL 2026
- Kairos Media

- May 29
- 1 min read
പ്രിയ കുഞ്ഞു കൂട്ടുകാരെ,
ഈശോയോട് കൂടുതൽ അടുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
എങ്കിലിതാ നിങ്ങളിൽ പുത്തനുണർവും പുതു ചൈതന്യവും
നിറയുന്നത് കാണാൻ ഒരുങ്ങിക്കോളൂ...!
കെയ്റോസ് ബഡ്സ് അവതരിപ്പിക്കുന്ന ‘കയ്യെഴുത്ത് സുവിശേഷം’
എന്ന അത്ഭുതകരമായ ഒരു ടാസ്കിലേക്ക് പ്രിയ കൂട്ടുകാർക്ക് സ്വാഗതം.
ബൈബിളിലെ നാല് സുവിശേഷങ്ങളും വളരെ സാവധാനം പ്രാർത്ഥനയോടെ നമ്മൾ, കൈകൊണ്ട് എഴുതി പൂർത്തിയാക്കുന്നു. വിലമതിക്കാനാവാത്ത ഒരു പ്രത്യേക സമ്മാനമായി നമ്മളത് ഉണ്ണീശോയ്ക്ക് നൽകുന്നു. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന ബൈബിൾ ക്ലാസുകളിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ നമ്മുടെ കുഞ്ഞു ഹൃദയങ്ങളും കൈകളും ഈശോയ്ക്ക് ഏറ്റവും പ്രിയമുള്ളതായി തീരുകയും ഈശോയുമായി നല്ല ഗാഢമായ സൗഹൃദം ഉണ്ടാവുകയും ചെയ്യുന്നു.
എങ്ങനെയാണ് ഈ പ്രവർത്തനങ്ങൾ:
9 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം.
നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഭാഷയിലും എഴുതാൻ അവസരം.
വിവിധ ഭാഷകളിൽ ബൈബിൾ ലഭിക്കുന്ന ആപ്പുകൾ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.
നാല് സുവിശേഷങ്ങൾ എഴുതുന്നതിന് പകരം ഒരെണ്ണം മാത്രമായും എഴുതുവാൻ കുഞ്ഞു കൂട്ടുകാർക്ക് അവസരം.
എഴുതുവാനായി മനോഹരമായി ഡിസൈൻ ചെയ്ത പേപ്പർ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ബ്ലാക്ക് ആൻഡ് വൈറ്റിലോ കളറിലോ നിങ്ങൾക്കത് പ്രിന്റ് ചെയ്തെടുത്തു ഉപയോഗിക്കാവുന്നതാണ്.
നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓരോ മാസത്തിലും ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിലയിരുത്തപ്പെടുകയും കെയ്റോസ് ബഡ്സിന്റെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതുമായിരിക്കും.
എഴുതി പൂർത്തിയായ നിങ്ങളുടെ സുവിശേഷങ്ങൾ ജീസസ് യൂത്തിന്റെ നേതൃനിരയിലുള്ളവരിലൂടെ വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകൾ വരുത്താൻ സഹായിക്കുകയും ചെയ്യും.
പൂർത്തിയാക്കിയ സുവിശേഷങ്ങൾ നിങ്ങൾക്ക് നൽകുന്ന നിർദ്ദേശമനുസരിച്ച് നിങ്ങൾക്ക് തന്നെ പുസ്തകരൂപത്തിൽ ബൈൻഡ് ചെയ്തു സൂക്ഷിക്കാൻ കഴിയുന്നു.
ഒരുദിവസം 15 വാക്യങ്ങൾ മാത്രം എഴുതുന്നതിലൂടെ നമ്മളിത് പൂർത്തീകരിച്ച് ക്രിസ്തുമസ് ദിനത്തോടു കൂടെ നിങ്ങൾക്ക് സ്വന്തമായി ഒരു ‘കയ്യെഴുത്ത് സുവിശേഷം’ ലഭിക്കുന്നു.
നിങ്ങളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ സുവിശേഷങ്ങളുടെ ഒരു പകർപ്പ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എത്ര മനോഹരവും അത്ഭുതകരവുമായ സമ്മാനമാണത് !
നമുക്ക് ഈശോയുടെ വചനം എഴുതാം… അവന്റെ വചനത്തിൽ ജീവിക്കാം…
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സ്നേഹപൂർവ്വം
നോബിൻ അങ്കിൾ
………………………………………



Comments