top of page
Search

എനിക്ക് സ്വന്തം I ടീൻസ്പിരിറ്റ്/മൈസ്റ്റോറി I നിമ്മി ജോര്‍ജ് I KAIROS MALAYALAM I JUNE 2026

  • smithajose4
  • Jun 30
  • 2 min read

ടീൻസ്പിരിറ്റിൽ നിമ്മി ജോർജിൻ്റെ ധ്യാനാത്മകമായ ഒരു ചെറുകുറിപ്പ്... 'എനിക്ക് സ്വന്തം'


തെന്താ എനിക്കു മാത്രം എന്നും ഇങ്ങനെ! അവളുടെ സംശയം എപ്പോഴും ഈ ചോദ്യത്തിലാ തുടങ്ങുക. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് വന്നു കഴിഞ്ഞു! ഞാന്‍ ചുറ്റും തിരിഞ്ഞു നോക്കി. സഹായത്തിനായി ആരെയും കണ്ടില്ല. ആബേലച്ചന്‍ കുരിശിന്റ വഴിയിലിതു വ്യക്തമായി എഴുതിയിട്ടുണ്ട്! ശോ, മടുത്തു. എല്ലാവരും പറയുന്നു, ശരിയാകുമെന്നെ, വിഷമിക്കേണ്ട എന്നൊക്കെ. ഇനി എപ്പോഴാ? കാത്തിരുന്നു കാത്തിരുന്നു മരിക്കാറായി..! എന്തിനെന്നല്ലേ? എല്ലാം ശരിയാകാന്‍!അതെന്താ എനിക്കു മാത്രം എന്നും ഇങ്ങനെ! അവളുടെ സംശയം എപ്പോഴും ഈ ചോദ്യത്തിലാ തുടങ്ങുക. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് വന്നു കഴിഞ്ഞു! ഞാന്‍ ചുറ്റും തിരിഞ്ഞു നോക്കി. സഹായത്തിനായി ആരെയും കണ്ടില്ല. ആബേലച്ചന്‍ കുരിശിന്റ വഴിയിലിതു വ്യക്തമായി എഴുതിയിട്ടുണ്ട്! ശോ, മടുത്തു. എല്ലാവരും പറയുന്നു, ശരിയാകുമെന്നെ, വിഷമിക്കേണ്ട എന്നൊക്കെ. ഇനി എപ്പോഴാ? കാത്തിരുന്നു കാത്തിരുന്നു മരിക്കാറായി..! എന്തിനെന്നല്ലേ? എല്ലാം ശരിയാകാന്‍!


കേട്ടു മറന്ന ഒരു കഥയാണ്: സഹായത്തിനായി അഭയം ചോദിച്ചു വന്ന ഒരുവള്‍ക്കു രാജാവ് ഒരു വരം കൊടുക്കുകയാണ്. ഈ കൊട്ടാരത്തില്‍ നീ എന്ത് തൊടുന്നുവോ, അതു നിന്റേതായിരിക്കും! അവള്‍ ചുറ്റും നോക്കി. ആടയാഭരണങ്ങള്‍, സ്വര്‍ണ തളികകള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍ അങ്ങനെ പലതും. ഒന്നുമവളെ ആകര്‍ഷിച്ചില്ല. തന്റെ സങ്കടങ്ങളില്‍, ഏകാന്തതയില്‍ തന്നെ ചേര്‍ത്തു പിടിക്കാന്‍, തല ചായ്ച്ചു ഒന്നു പൊട്ടിക്കരയാന്‍ ഒരു താങ്ങു കിട്ടിയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു അവളുടെ മനസ്സ്. ആ മാത്രയില്‍ അവള്‍ കണ്ടു; കരുണയോടെ, സ്‌നേഹത്തോടെ തന്നെ ഉറ്റുനോക്കുന്ന തേജസുറ്റ ഒരു യുവകോമളന്‍. അവന്റെ നീട്ടി പിടിച്ച കൈകളില്‍ അവള്‍ മൃദുവായി ഒന്നു തൊട്ടു! രാജാവും, കൊട്ടാരവും ഞെട്ടി വിറച്ചു. രാജകുമാരന്റെ കൈകളിലാണ് അവള്‍ സ്പര്‍ശിച്ചിരിക്കുന്നത്! വരമല്ലേ. കൊടുത്തല്ലേ പറ്റൂ. ചുരുക്കി പറഞ്ഞാല്‍ രാജകുമാരനും കൊട്ടാരവും അവള്‍ക്കു സ്വന്തമായത് അവള്‍ പോലുമറിയാതെ.


ചിലപ്പോഴൊക്കെ, നമ്മളും ഇവളെ പോലെയാണെന്ന് തോന്നാറുണ്ട്. ഈ ലോകത്തിന്റെ വ്യഗ്രതകളില്‍ മുഴുകി, ബൈബിളില്‍ പറയുന്ന മര്‍ത്തയെ പോലെ. ആ സമയങ്ങളിലെല്ലാം ഒരു 'പിതാവിന്റെ' മകന്‍ നീട്ടിയ കരങ്ങളുമായി നമ്മെ കാത്തിരിപ്പുണ്ട്, ഒരു തൊടലിനായി. ചോദിക്കാതെ തന്നെ പിതാവ് നമുക്കു കനിഞ്ഞു നല്‍കിയ വരം! പക്ഷേ, പലപ്പോഴും നാം അവനെ സ്വന്തമാക്കാന്‍ മറന്നുപോയോ? ചുറ്റുമുള്ള സ്വര്‍ണ തളികകളിലോ മറ്റെവിടെയെങ്കിലുമൊ കണ്ണുടക്കിയോ. സാരമില്ല, നീട്ടിയ കരങ്ങളുമായി, അവന്‍ നമ്മെ നോക്കുന്നു. കരുണയോടെ ഒന്നു തൊട്ടു നോക്കിയാലോ. അവന്‍ വരും കൂടെ. എന്റെ വിശ്വാസത്തിന്റെ ഒരു സ്പര്‍ശനം അവനെയെന്റെ സ്വന്തമാക്കും. എല്ലാം സാധ്യമാക്കുന്ന അവന്‍ സ്വന്തമായാല്‍ സര്‍വ സന്തോഷങ്ങളും പിന്നെയെനിക്ക് സ്വന്തമല്ലേ. സഹനത്തിന്റെ തീച്ചൂളയിലും മാറോടുചേര്‍ത്ത് അവന്‍ സൗഖ്യം നല്‍കും. ''നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും'' (മത്തായി 6, 33).


നിമ്മി ജോര്‍ജ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഭര്‍ത്താവ് നിബിനും രണ്ടു മക്കള്‍ക്കുമൊപ്പം താമസം. പെര്‍ത്ത് ജീസസ് യൂത്ത് സജീവാംഗം. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നു.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page